Movlog

Thoughts

വിദ്യാർത്ഥിയുടെ പ്രായം 26 പ്രൊഫസ്സർക്ക് 53 ഉം ! ഒടുവിൽ സംഭവിച്ചത് കണ്ടോ

പ്രണയം അന്ധമാണ്. പ്രണയിക്കുന്നവരുടെ ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ ഒന്നും പ്രണയിക്കുന്നവർ നോക്കാറില്ല. പ്രായം പോലും പ്രണയത്തിനു മുന്നിൽ വരും അക്കങ്ങളായി മാറുന്നു. അത്തരത്തിൽ ഒരു പ്രണയകഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. 27 വയസ്സിന് പ്രായവ്യത്യാസം ഉള്ള പ്രൊഫസറുമായി പ്രണയത്തിലായ വിദ്യാർഥിനിയുടെ പ്രണയകഥകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

26 വയസ്സുള്ള മറിയം ട്രെല ആണ് 53 വയസ്സുള്ള പ്രൊഫസർ ഗ്രേഗോഴ്‌സ് ട്രെലയുമായി പ്രണയത്തിലായത്. മറിയം പഠിക്കുന്ന ടാൻസാനിയ മൊറോഗോറോ സർവകലാശാലയിൽ തത്വശാസ്ത്ര പ്രൊഫസറാണ് ഗ്രേഗോഴ്‌സ്. 2017ൽ ആണ് ഇവരുടെ പ്രണയത്തിന്റെ തുടക്കം. മറിയത്തിനെ ആദ്യ ഡേറ്റിന് കൊണ്ടു പോയപ്പോൾ, ആദ്യകാഴ്ചയിൽ തന്നെ ഇവർ പരസ്പരം ഇഷ്ടപ്പെടുകയായിരുന്നു. അധികം വൈകാതെ 2018 ജൂലൈയിൽ ഇവർ വിവാഹിതരായി.

അതേ വർഷം തന്നെ ഒരു ആൺകുഞ്ഞിനും അവൾ ജന്മം നൽകി. പലപ്പോഴും മകൻ ഇഗ്നസിനോടൊപ്പം കാണുമ്പോൾ കുട്ടിയുടെ മുത്തശ്ശൻ ആണ് ഗ്രേഗോഴ്‌സ് എന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. പോളണ്ടിൽ ഭർത്താവിനും മകനോടൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് മറിയം. മകനെ നോക്കി എത്ര സുന്ദരനാണ് നിങ്ങളുടെ കൊച്ചുമകൻ എന്ന് പലപ്പോഴും കേൾക്കേണ്ടി വരാറുണ്ട് ഗ്രേഗോഴ്‌സിന്. അദ്ദേഹത്തിന്റെ നരച്ചമുടി കണ്ടിട്ട് മകന്റെ മുത്തശ്ശൻ ആണെന്ന് കരുതുന്നവരാണ് അധികവും.

എന്നാൽ ആ കുട്ടിയുടെ മുത്തശ്ശൻ അല്ല അച്ഛനാണ് അദ്ദേഹം എന്ന് തിരിച്ചറിയുമ്പോൾ പുരുഷന്മാർക്ക് അസൂയയും അവിശ്വാസവും ആണ് ഉണ്ടാവുന്നത്. ഇവർ തമ്മിൽ പ്രണയത്തിൽ ആയപ്പോഴും വിവാഹം കഴിച്ചപ്പോഴും പ്രഫസറുടെ സ്വത്തുക്കൾക്ക് വേണ്ടിയാണ് മറിയം ഇങ്ങനെ ചെയ്യുന്നതെന്ന് നാട്ടുകാർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. എന്നാൽ തന്റെ ഭർത്താവ് സമ്പന്നൻ അല്ല എന്ന് മറിയം വ്യക്തമാക്കി. മറിയം പഠിച്ച അതെ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്നു എങ്കിലും ഫേസ്ബുക്കിലൂടെ ആയിരുന്നു ഇവർ ആദ്യമായി പരിചയപ്പെടുന്നത്.

ടാൻസാനിയയുടെ മറുവശത്ത് ആയിരിക്കും മറിയം എന്ന് ആണ് പ്രഫസർ ധരിച്ചിരുന്നത്. എന്നാൽ ഒരേ സ്ഥലത്ത് ആണ് എന്നറിഞ്ഞപ്പോൾ നേരിട്ട് കാണാം എന്ന് ആവശ്യപ്പെടുകയും നേരിട്ട് കണ്ട മാത്രയിൽ തന്നെ ഇരുവരും പ്രണയത്തിലാവുകയും ആയിരുന്നു. ഒരേ സർവ്വകലാശാലയിൽ ആയിരുന്നെങ്കിലും ഒരിക്കലും അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്നില്ല മറിയം. അവർ തമ്മിൽ പഠന സംബന്ധമായ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാൽ സർവകലാശാല കാരണം അവർ ഒന്നിച്ചു.

അവരുടെ ഇഷ്ടം കുടുംബാംഗങ്ങളെ അറിയിച്ചപ്പോൾ യാതൊരു എതിർപ്പും കൂടാതെ അവർ സ്വീകരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു ഇവരുടെ പ്രണയകഥ ഇവർ പുറത്തുവിട്ടത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് ഈ ദമ്പതികൾക്ക്. ഇവരുടെ പ്രായം, രാഷ്ട്രീയം, സംസ്കാരം, ജീവിതാനുഭവങ്ങൾ എല്ലാം വ്യത്യസ്തമാണെങ്കിലും സ്നേഹം കൊണ്ട് എല്ലാ വേർതിരിവുകളും ഇവർ ഇല്ലാതാക്കുന്നു. സ്നേഹത്തിലൂടെ മനുഷ്യർക്കിടയിലെ വിഭിന്നതകളെ അതിജീവിക്കാൻ സാധിക്കുമെന്ന് ഇവരുടെ പ്രണയകഥ മറ്റുള്ളവർക്ക് കാണിച്ചു തരുന്നു. നിരവധി പേരാണ് ഇവരുടെ പ്രണയകഥ ഏറ്റെടുത്തിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top