Movlog

Faith

ഒരേ വീട്ടിൽ രണ്ടു തവണ പെണ്ണുകാണാൻ പോയ അനുഭവം തുറന്ന് പറഞ്ഞു തങ്കച്ചൻ – ഒടുവിൽ സംഭവിച്ചത് !

മികച്ച റേറ്റിംഗോടെ മുന്നേറുന്ന സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് തങ്കച്ചൻ വിതുര. തങ്കു എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന തങ്കച്ചൻ ഒരുപാട് കഷ്ടപ്പാടുകളിൽ നിന്നും ഉയർന്നു വന്ന ഒരു കലാകാരനാണ്. മൺകട്ട കൊണ്ട് നിർമ്മിച്ച കൊച്ചുകുടിലിൽ 9 അംഗങ്ങളുള്ള കുടുംബമായിരുന്നു കഴിഞ്ഞത് എന്ന് തങ്കച്ചൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കലാരംഗത്ത് സജീവമായതോടെ പല മിമിക്രി ഷോകൾക്ക് പോയി കിട്ടിയ പണം കൊണ്ടാണ് പഴയ വീട് പൊളിച്ചു പുതിയൊരു വീട് തങ്കച്ചൻ വെച്ചത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയായിരുന്നു തങ്കച്ചന്റെ ജീവിതത്തിൽ വഴിത്തിരിവ് ആയത്. എന്നാൽ സ്റ്റാർ മാജിക്കിലൂടെ ആണ് തങ്കച്ചൻ ഒരുപാട് ആരാധകരെ നേടിയെടുത്തത്. സ്റ്റർമാജിക്കിലെ തന്നെ അനു എന്ന മത്സരത്തിയും തങ്കച്ചനും തമ്മിൽ പ്രണയം ആണെന്ന് പലപ്പോഴും ഗോസിപ്പുകളിൽ നിറഞ്ഞിരുന്നു. പ്രേക്ഷകരുടെ പ്രിയ താരം സ്റ്റാർ മാജിക്കിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ്.

സ്റ്റീഫൻ സംവിധാനം ചെയ്യുന്ന “മാരുതൻ” എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ് തങ്കച്ചൻ. തങ്കച്ചൻ തന്നെ ആണ് ഈ കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വെച്ചത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം സ്റ്റാർ മാജിക്കിൽ നിന്നും പിന്മാറിയത്. പലപ്പോഴും തങ്കച്ചന്റെ വിവാഹ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. തങ്കച്ചന്റെ വിവാഹം എന്നത് ആരാധകരുടെ സ്വപ്നം ആണ്.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പെണ്ണുകാണാൻ പോയതിനെ കുറിച്ചും ഒക്കെ തങ്കച്ചൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയുടെ അതുല്യ ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു തങ്കച്ചൻ ഇതിനെക്കുറിച്ച് മനസ്സു തുറന്നത്. എല്ലാ അഭിമുഖങ്ങളിൽ തങ്കുനോട് ചോദിക്കുന്ന ഒരു ചോദ്യമാണ് വിവാഹത്തെ കുറിച്ച്.

ഇതേ ചോദ്യം എം ജി ശ്രീകുമാർ ചോദിച്ചപ്പോൾ ഒരേ വീട്ടിൽ രണ്ടു തവണ പെണ്ണുകാണാൻ പോയ കാര്യങ്ങൾ തങ്കച്ചൻ തുറന്നു പറഞ്ഞു. കല്യാണം കഴിക്കാത്തതിന് കാരണം എന്താണെന്നു എം ജി ശ്രീകുമാർ ചോദിച്ചപ്പോൾ നിമിത്തം ഒരു പ്രധാന ഘടകം ആണെന്ന് തങ്കച്ചൻ പറഞ്ഞു. പെണ്ണുകാണാൻ പോയിട്ടില്ലേ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രമേഹം ആയിരിക്കുന്നത് പോലും പെണ്ണുകാണാൻ പോയിട്ടുള്ള ലഡുവും ജിലേബിയും ഒക്കെ കഴിച്ചിട്ട് ആണെന്ന് രസകരമായി തങ്കു പറയുന്നു.

തങ്കച്ചൻറെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തങ്കച്ചൻ ഒരു വിവാഹം കഴിക്കുന്നത് എന്ന് പല അഭിമുഖങ്ങളും താരം പറഞ്ഞിട്ടുണ്ട്. സഹോദരങ്ങൾ എല്ലാം വിവാഹിതരായ താരത്തിന്റെ കുടുംബത്തിൽ തങ്കു മാത്രമാണ് അവിവാഹിതനായി തുടരുന്നത്. എന്നാൽ വിവാഹം മനപ്പൂർവം വേണ്ടെന്ന് വെച്ചത് അല്ലെന്നും അതങ്ങ് ഒത്തു വരാത്തത് ആണെന്നും തങ്കച്ചൻ പറയുന്നു. ആ ഒരു ആഗ്രഹം ബാക്കിവെച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം തന്റെ ജീവിതത്തിൽ ഇല്ലെന്ന് താരം വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top