90 കാലഘട്ടങ്ങളിൽ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ ഒരു താരജോഡികൾ ആയിരുന്നു ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും താബുവും. ഇരുവരും ചെറുപ്പകാലം മുതൽ തന്നെ അടുത്ത സുഹൃത്തുക്കൾ കൂടി ആയിരുന്നു. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ തബു പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ സുഹൃത്ത് സമീറയുടെ അയൽക്കാരനും അടുത്ത സുഹൃത്തുമായിരുന്നു അജയ്. എന്റെ ചെറുപ്പത്തിന്റെ ഭാഗമായിരുന്നു അവനും. അത് ഞങ്ങളുടെ ബന്ധത്തിന് ശക്തമായ ഒരു അടിത്തറ ആയിരുന്നു ഇട്ടത്.
എന്റെ ചെറുപ്പത്തിൽ സമീറയും അജയും ചാരപ്പണി ചെയ്യുമായിരുന്നു. അവർ എന്നെ ചുറ്റിപ്പറ്റി നടക്കുകയും എന്നോട് സംസാരിക്കുന്ന ആൺകുട്ടികളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യുമായിരുന്നു. വലിയ ശല്യക്കാർ ആയിരുന്നു അവർ. ഇന്ന് ഞാൻ അവിവാഹിതയാണെങ്കിൽ അതിന് കാരണം അജയ് ആണ്. അവന് അതിൽ പശ്ചാത്തപിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
അജയ് ആയുള്ള സൗഹൃദത്തെ കുറിച്ച് വളരെ രസകരമായാണ് തബു പറഞ്ഞത്. 51 വയസ്സിലും തബു അവിവാഹിതയായി തുടരുകയാണ്. എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് അജയ് ആണ്. അവൻ ഒരു കുട്ടിയെ പോലെയാണ്. അതേസമയം ഒരു സംരക്ഷകനും കൂടിയാണ്. അജയ് ഉള്ളപ്പോൾ സെറ്റിൽ ടെൻഷനില്ല.
ഞങ്ങൾ തമ്മിൽ അതുല്യമായ ഒരു ബന്ധവും. ഇരുവരും നിരുപാധികമായ സ്നേഹവും പങ്കിടുന്നുണ്ട്. തനിക്കൊരു പയ്യനെ കണ്ടു പിടിക്കാൻ അജയ്യോടെ ആവശ്യപ്പെട്ടിരുന്നതായും പറയുന്നുണ്ട്. മനോഹരമായ ഒരു സൗഹൃദത്തിന്റെ നിറച്ചാർത്തുകൾ ആണ് ഇവിടെ കാണാൻ സാധിക്കുന്നത്. സൗഹൃദത്തിനപ്പുറം ഒരു പുരുഷനും സ്ത്രീക്കും ഒരിക്കലും സുഹൃത്തുക്കൾ ആയി ഇരിക്കാൻ സാധിക്കില്ല എന്ന് വിശ്വസിക്കുന്ന ഒരു സംസ്കാരമാണ് ഇന്ന് നമുക്ക് നിലവിലുള്ളത്. അത്തരത്തിലുള്ള ആളുകൾക്ക് ഒരു നേർചിത്രം തന്നെയാണ് അജയും തബവും എന്ന് പറയണം. അവരുടെ സൗഹൃദത്തിന് അവർ പ്രണയത്തിന്റെ പരിവേഷം ഒന്നും തന്നെ നൽകിയില്ല.
വളരെ മനോഹരമായ ഒരു സൗഹൃദമായിരുന്നു ഇരുവരുടെയും. അതുകൊണ്ടുതന്നെ ഇന്നും അത് ശ്രദ്ധിക്കപ്പെടുന്നു. അല്ലെങ്കിലും യഥാർത്ഥ സൗഹൃദങ്ങൾ അങ്ങനെയാണല്ലോ. അതിന് ഒരിക്കലും മങ്ങലേൽക്കാൻ പോകുന്നില്ല.
