Movlog

Faith

ബാലയ്യയെ പരിഹസിച്ചത് ആണ് മരക്കാർ തീയേറ്ററിൽ പരാജയപ്പെടാനുള്ള കാരണം എന്ന് ആരാധകർ

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് “മരയ്ക്കാർ അറബിക്കടലിലെ സിംഹം” എന്ന ചിത്രത്തിലെ വിശേഷങ്ങളും വാർത്തകളും ആണ്. സിനിമയെ സ്നേഹിക്കുന്ന ഒരുപാട് പേരും, മനപ്പൂർവ്വം സിനിമയെ താഴ്ത്തിക്കെട്ടുന്ന ഒരു വിഭാഗവുമാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ മുതൽമുടക്കിൽ തയ്യാറാക്കിയ സിനിമയാണ് മോഹൻലാലിന്റെ “മരയ്ക്കാർ അറബിക്കടലിലെ സിംഹം”.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം ആണ് “മരയ്ക്കാർ അറബിക്കടലിലെ സിംഹം”. പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലിമരയ്ക്കാറിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിനോടൊപ്പം മൂൻഷോട്ട് എന്റർടെയ്ന്മെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ്. അർജുൻ സർജ, സുനിൽഷെട്ടി, പ്രഭു, മഞ്ജുവാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, കല്യാണി പ്രിയദർശൻ തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ.

100 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള മരക്കാർ 2018ൽ ചിത്രീകരണം ആരംഭിച്ച് 2019ൽ പൂർത്തീകരിക്കുകയായിരുന്നു. 2020 മാർച്ച് 26 ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസിന് ഒരുങ്ങിയ ചിത്രം കോവിഡ് പശ്ചാത്തലത്തിൽ റിലീസ് നീട്ടിവെക്കുകയായിരുന്നു. പിന്നീട് തീയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ 2021ൽ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാൻ തീരുമാനിച്ചെങ്കിലും വീണ്ടും കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് മരക്കാർ. കോവിഡ് പ്രതിസന്ധികളെ തുടർന്ന് തീയേറ്ററുകളിലെ അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ട് ചിത്രം ഓൺലൈൻ പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ എല്ലാ ഊഹാപോഹങ്ങൾക്കും അവസാനം ഇട്ട് കൊണ്ട് മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യുകയായിരുന്നു. സാങ്കേതിക വിദ്യയിൽ ദേശീയ പുരസ്കാരം വരെ നേടിയ മരയ്ക്കാർ എന്ന ചിത്രത്തിന്റെ തീയേറ്റർ അനുഭവം ലഭിക്കുവാൻ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ ആയിരുന്നു കാത്തിരുന്നത്.

കോവിഡ് പ്രതിസന്ധി കാരണം റിലീസ് മാറ്റി വച്ചു രണ്ടു വർഷങ്ങൾക്കു ശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെ മലയാളികൾ കാത്തിരുന്ന സിനിമ പക്ഷേ റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. നിരവധി ട്രോളുകൾ ആണ് ചിത്രത്തിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇപ്പോഴിതാ തെലുങ്ക് ആരാധകർ മരക്കാർ സിനിമയ്ക്കെതിരെ പങ്കുവെച്ച കുറിപ്പുകളാണ് ശ്രദ്ധേയമാകുന്നത്.

പ്രശസ്ത തെലുങ്ക് താരം ബാലയ്യയെ മലയാളികൾ പരിഹസിച്ചത് കാരണമാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മരക്കാർ പരാജയപ്പെട്ടത് എന്നാണ് ചില ആരാധകർ കുറിച്ചത്. മരക്കാറിനൊപ്പം ഇറങ്ങിയ ബാലയ്യയുടെ “അഖണ്ഡ” എന്ന ചിത്രം ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരിക്കുകയാണ്. നൂറുകോടി അഡ്വാൻസ് ബുക്കിങ് കൊണ്ട് മലയാളികൾ പ്രൊമോട്ട് ചെയ്തിട്ടും മരക്കാർ കണ്ട് തിയേറ്ററുകളിൽ ഉറങ്ങുന്ന അവസ്ഥയാണെന്ന് കമന്റ് ചെയ്യുകയാണ് തെലുങ്ക് ആരാധകർ.

ഈ നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് മരയ്ക്കാർ എന്നും ചില തെലുങ്ക് ആരാധകർ അഭിപ്രായപ്പെടുന്നു. സിനിമ ഇല്ലാതാക്കാനായി ഡീഗ്രേഡിങ് സമൂഹ മാധ്യമങ്ങളിൽ ശക്തമായി നടക്കുന്നുണ്ടെങ്കിലും മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് ഇപ്പോൾ “മരക്കാർ”. കുടുംബ പ്രേക്ഷകർ ഏറ്റെടുത്തതോടെ സിനിമ വിജയത്തിന്റെ ചവിട്ടുപടികൾ കയറി തുടങ്ങുകയാണ്. “മരക്കാർ”നു ശേഷം എമ്പുരാൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നു ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top