Movlog

Movie Express

ഇന്നും കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് എന്ന് നിരക്കാണുക്കളോടെ ഭർത്താവ് സൂര്യകിരൺ!

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് നായികയായി തിളങ്ങിയ താരമാണ് കാവേരി. 1986ൽ പുറത്തിറങ്ങിയ “അമ്മാനം കിളി” എന്ന ചിത്രത്തിലൂടെ ആയിരുന്നു കാവേരി അഭിനയ ലോകത്തേക്ക് ചുവടുവെച്ചത്. പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയ കാവേരി ഒരു ഇടവേളയ്ക്കുശേഷം നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും”, “ദാദാസാഹിബ്”, “ഗുരു”, “ഗ്രാമപഞ്ചായത്ത് ” എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ആണ് താരം അവതരിപ്പിച്ചത്. വളരെ ചുരുങ്ങിയ കാലത്തിൽ തന്നെ നിഷ്കളങ്കമായ സൗന്ദര്യം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കാൻ കാവേരിക്ക് സാധിച്ചു.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സജീവമായിരുന്നു താരം. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം. 2010 ലായിരുന്നു തെലുങ്ക് സംവിധായകൻ സൂര്യ കിരണിനെ കാവേരി വിവാഹം കഴിക്കുന്നത്. എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതം വിജയകരമായിരുന്നില്ല. സൂര്യകിരണും കാവേരിയും വേർപിരിഞ്ഞു എന്ന വാർത്തകൾ ഒരുപാട് തവണ പ്രചരിച്ചിട്ടുണ്ട് എങ്കിലും ഇരുവരും ഇതിനെ കുറിച്ച് യാതൊന്നും പ്രതികരിച്ചില്ല. എന്നാൽ ഇപ്പോൾ സൂര്യകിരൺ ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

കാവേരിയെ ഇന്നും ജീവനുതുല്യം സ്നേഹിക്കുന്നുണ്ട് എന്നും കാവേരി തിരിച്ചുവരുന്നതിന് കാത്തിരിക്കുകയാണെന്നും സൂര്യകിരൺ പറഞ്ഞു. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യകിരൺ ഇക്കാര്യം വെളിപ്പെടുത്തിയത്. കാവേരി ആണ് തന്നെ ഉപേക്ഷിച്ചു പോയത് എന്നും കാവേരി അല്ലാതെ മറ്റൊരാളെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് സൂര്യകിരൺ അഭിമുഖത്തിൽ വ്യക്തമാക്കി. അഭിമുഖത്തിൽ കാവേരിയെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും ചില വെളിപ്പെടുത്തലുകൾ സൂര്യകിരൺ നടത്തിയിരുന്നു. കാവേരിയെ കുറിച്ച് പറയുമ്പോൾ എല്ലാം വികാരാധീനൻ ആയിരുന്നു സൂര്യകിരൺ. സൂര്യകിരണിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. പ്രശസ്ത നടി സുചിത്ര, സൂര്യകിരണിന്റെ സഹോദരിയാണ്. അഭിനയത്തിനു പുറമേ സംവിധാനത്തിലേക്ക് കടക്കുകയാണ് കാവേരി. തെലുങ്ക് നടൻ ചേതൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് കാവേരി ആണ് എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top