Movlog

Thoughts

മീനിന് വേണ്ടി ഇട്ട ചൂണ്ട ഉടക്കിയത് വലിയ പെട്ടിയിൽ – തുറന്നപ്പോഴല്ലേ ഞെട്ടിയത് -പതിനഞ്ചുകാരന്റെ ചൂണ്ടയിൽ കുടുങ്ങിയത് എന്തെന്ന് കണ്ടോ ?

നിധികളെ കുറിച്ചുള്ള ഒരുപാട് കഥകൾ കേട്ടിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിക്കുന്നവരുണ്ട്. നിധി ലഭിച്ച ഒരുപാട് വാർത്തകൾ നമ്മൾ സമൂഹ മാധ്യമങ്ങളിലൂടെ കേട്ടിട്ടുമുണ്ട്. സാറ്റുൻ പ്രവിശ്യയിൽ അത്താഴത്തിന് ആയി സമീപത്തുള്ള ചന്തയിൽ നിന്ന് വാങ്ങിച്ച ഒച്ചിന്റെ ഷെല്ലിന് ഉള്ളിൽ നിന്ന് മെലോ എന്ന് പവിഴമുത്ത് ലഭിച്ച സ്ത്രീയും വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. കോടികൾ വിലമതിക്കുന്ന മെലോ പവിഴം ആയിരുന്നു അത്. ഇത് പോലെ വിചിത്രമായ വഴികളിലൂടെ ആയിരിക്കും ചിലപ്പോൾ ഭാഗ്യം നമ്മളെ തേടിയെത്തുന്നത്.

ഇപ്പോഴിതാ നദിയിൽ ചൂണ്ടയിട്ട ഒരു പതിനഞ്ചുകാരന് കിട്ടിയ നിധിയെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധേയമാകുന്നത്. 22 വർഷം മുമ്പ് മോഷണം പോയ ആയിരക്കണക്കിന് ഡോളർ അടങ്ങുന്ന പെട്ടിയാണ് പതിനഞ്ചുകാരന് നദിയിൽ നിന്നും ലഭിച്ചത്. ഇത്രയും വർഷക്കാലത്തിനു ശേഷം ഉള്ള പെട്ടി കൗമാരക്കാരന് കിട്ടിയത് വിചിത്രമായിട്ടാണ് ആളുകൾ കാണുന്നത്. എന്നാൽ നിധി കിട്ടിയെന്നു കരുതി അത് സ്വന്തമാക്കാൻ ഒരിക്കലും ആ കുട്ടി ശ്രമിച്ചില്ല.

യഥാർത്ഥ ഉടമയെ കണ്ടെത്തി കൈമാറുകയായിരുന്നു. ആ കുട്ടിയുടെ സത്യസന്ധതയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അമേരിക്കയിലെ ലിങ്കൺ ഷെയറിൽ ആണ് സംഭവം നടന്നത്. ജോർജ് ടിൻടെൽ എന്ന പതിനഞ്ചുകാരന് ആണ് നിധി കിട്ടിയത്. മാഗ്നറ്റിക് ഫിഷിങ് എന്ന പുതിയ ചൂണ്ടയിടൽ പരിപാടിയിലൂടെ ആയിരുന്നു വിധാം നദിയിൽ നിന്ന് പതിനഞ്ചുകാരന് പണപ്പെട്ടി കിട്ടിയത്. കാന്തങ്ങൾ ഘടിപ്പിച്ച കയറുകൾ നദികളിൽ ഇട്ട് അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന വസ്തുക്കൾ കണ്ടെത്തുന്ന പരിപാടിയാണ് മാഗ്നെറ്റിക് ഫിഷിംഗ്.

ഇങ്ങനെ കണ്ടെത്തുന്ന വസ്തുക്കൾ ക്യാമറയിൽ പകർത്തുന്ന ഒരു യൂട്യൂബ് ചാനലും പതിനഞ്ചുകാരന് ഉണ്ട്. മാഗ്നെറ്റിക് ജി എന്ന യൂ ട്യൂബ് ചാനലിന് ലക്ഷക്കണക്കിന് സബ്സ്ക്രൈബേർസ് ആണുള്ളത്. 52 കാരനായ അച്ഛൻ കെവിനും ജോർജിനോടൊപ്പമുണ്ടായിരുന്നു. നദിയിൽ നിന്ന് പണപ്പെട്ടി കണ്ടെത്തുന്നതിന്റെ വീഡിയോ ടിൻടെൽ ചാനലിൽ പങ്കുവച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ജോർജിന് പായൽ പിടിച്ച തകരപ്പെട്ടി കിട്ടിയത്.

ഏകദേശം 2500 ഓസ്ട്രേലിയൻ ഡോളർ ആയിരുന്നു അതിനകത്ത്. അതായത് ഒന്നര ലക്ഷം രൂപ. പണത്തിനൊപ്പം 2014ൽ എക്സ്പെയർ ആയ ക്രെഡിറ്റ് കാർഡുകളും ഒരു ഷോട്ട് ഗൺ സർട്ടിഫിക്കറ്റും അതിനകത്ത് ഉണ്ടായിരുന്നു. ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ ഉപയോഗിച്ചാണ്ട്ടി പെട്ടിയുടെ ഉടമയെ പതിനഞ്ചുകാരൻ കണ്ടെത്തിയത്. വിങ്ക് വേർത് ആൻഡ് മണി ഓപ്ഷൻസ് ഗ്രൂപ്പിന്റെ ഉടമയായ റോബിന്റെ ഓഫീസിൽ നിന്ന് 2000ൽ മോഷണം പോയതായിരുന്നു ഈ പെട്ടി.

മോഷ്ടാവ് നദിയിലേക്ക് വലിച്ചെറിഞ്ഞത് ആകുമെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഒരു കൗമാരക്കാരൻ ആണ് ഓഫീസിൽ നിന്ന് പെട്ടി മോഷ്ടിച്ചതെന്ന് കരുതുന്നതായി റോബ് പറഞ്ഞു. അവിടെ ഉപേക്ഷിച്ച അയാളുടെ പേര് തുന്നി ചേർത്ത ഒരു തോപ്പിയിൽ നിന്ന് പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. മോഷ്ടാവിനെ പിടികൂടിയിരുന്നു എങ്കിലും പണം മറ്റും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. നദിയിൽ നിന്ന് കിട്ടിയ പെട്ടിയുമായി അച്ഛനും മകനും ചേർന്ന് യഥാർത്ഥ ഉടമയായ റോബിനെ കണ്ടു.

പതിനഞ്ചുകാരന്റെ സത്യസന്ധതയ്ക്ക് റോബ് ഒരു ചെറിയ പാരിതോഷികവും നൽകി. റോബിന്റെ കമ്പനിയിൽ ഇന്റേൺഷിപ് ചെയ്യാനുള്ള അവസരവും വാഗ്ദാനം ചെയ്തു. സത്യസന്ധനായ ജോർജ്, തന്റെ വെൽത് മാനേജ്മെന്റ് കമ്പനിയിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു എന്ന് റോബ് പറഞ്ഞു. മൂന്നു വർഷം മുമ്പാണ് ജോർജും മാഗ്നെറ്റിക് ഫിഷിങ് ആരംഭിച്ചത്. ഇതിലൂടെ ഒരുപാട് കാര്യങ്ങളാണ് ജോർജ്ജ് പഠിച്ചത്. ഇതിലൂടെ നദി മലിനീകരണത്തെക്കുറിച്ചും വന്യജീവികൾക്ക് അതുണ്ടാക്കുന്ന ദോഷത്തെ കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കാൻ തന്റെ വീഡിയോയിലൂടെ ജോർജിന് സാധിക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top