Movlog

India

ഇന്ത്യ പാക് മത്സരം ! പാക്കിസ്ഥാന്റെ വിജയം അമിതമായി ആഘോഷിച്ച സ്കൂൾ ടീച്ചർക്ക് കിട്ടിയ പണി

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കിയ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാകിസ്താന്റെ വിജയം ആഘോഷിച്ച അധ്യാപികയുടെ സേവനം സ്കൂൾ അവസാനിപ്പിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലെ നീർജ മോദി സ്കൂളിലെ അധ്യാപിക നഫീസ അതാരി ആയിരുന്നു പാകിസ്താനിന്റെ വിജയത്തിൽ മതിമറന്ന് ആഘോഷിച്ചത്. പാകിസ്ഥാൻ വിജയിച്ചതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് അധ്യാപിക വാട്സാപ്പിൽ പങ്കിട്ട കുറിപ്പായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായത്. “ജീത് ഗയെ” എന്ന് കുറിച്ചുകൊണ്ട് പാകിസ്ഥാൻ കളിക്കാരുടെ ചിത്രമായിരുന്നു അധ്യാപിക പങ്കുവെച്ചത്.

ഞങ്ങൾ വിജയിച്ചു എന്ന് അർത്ഥമാക്കുന്ന ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനത്തിന് ഇടയായി. രൂക്ഷവിമർശനവും പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു. പാകിസ്ഥാനിനെ പരസ്യമായി പിന്തുണയ്ക്കുന്ന ഒരു അധ്യാപിക സ്വന്തം ക്ലാസ്സിൽ എന്തായിരിക്കും പഠിപ്പിക്കുക എന്ന് ജനങ്ങൾ ചോദ്യം ചെയ്തതോടെ അധ്യാപികയെ സ്കൂളിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. സൊജാതിയ ചാരിറ്റബിൾ ട്രസ്റ്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നീർജ മോദി സ്കൂളിൽ പ്രവർത്തിക്കുന്ന അധ്യാപികയാണ് നഫീസ.

സ്കൂളിൽ നിന്നും പിരിച്ചു വിട്ടു എങ്കിലും കാരണം നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ നഫീസയെ സ്കൂളിൽ നിന്നും പുറത്താക്കി എന്ന വിവരം സ്കൂൾ അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് അധ്യാപകരെ പിരിച്ചുവിടാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്. ഇതിനിടയിൽ സ്വന്തം ഭാഗം ന്യായീകരിച്ചുകൊണ്ട് അധ്യാപിക നഫീസ രംഗത്തെത്തിയിരുന്നു. ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിനിടയിൽ കുടുംബം രണ്ട് ടീമുകളായി വിഭജിച്ച് ഒരു ടീം ഇന്ത്യയെയും മറ്റൊരു ടീം പാകിസ്താനെയും പിന്തുണയ്ക്കുകയായിരുന്നു.

പാകിസ്ഥാനിനെ പിന്തുണയ്ക്കുന്ന ടീമിൽ ആയിരുന്നു നഫീസ. അതിനാൽ ആണ് പാകിസ്ഥാൻ ജയിച്ചപ്പോൾ സ്റ്റാറ്റസ് ഇട്ടത് എന്ന് അധ്യാപിക വ്യക്തമാക്കി. അധ്യാപികയുടെ കോൺടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന വിദ്യാർഥികളുടെ മാതാപിതാക്കളിൽ ഒരാൾ ആയിരുന്നു പാകിസ്ഥാനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചത്. അതെ എന്നു പറഞ്ഞ് സന്ദേശത്തിന് അവസാനം ഒരു ഇമോജി ഇട്ടതിനാൽ തമാശയായി അവർ എടുക്കും എന്ന് അധ്യാപിക കരുതി. എന്നാൽ സംഭവം വിവാദമായിരിക്കുകയാണ്. താൻ തികച്ചും ഒരു രാജ്യസ്നേഹി ആണെന്നും ഒരിക്കലും പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്നും നഫീസ അവകാശപ്പെട്ടു.

അദ്ധ്യാപികയുടെ വാട്സാപ്പ് സ്റ്റാറ്റസിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായതോടെ അധ്യാപികയെ അറസ്റ്റ് ചെയ്തതെന്ന് അംബ മാത സ്റ്റേഷൻ ഹൗസ് ഓഫീസർ നർപത് സിംഗ് പുറത്തുവിട്ടു. സംഭവം വിവാദമായതോടെ സ്വന്തം ഭാഗം ന്യായീകരിച്ച് അധ്യാപിക വീഡിയോ പങ്കുവെച്ചിരുന്നു. ആരുടെ വികാരവും മുറിപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചില്ലെന്നും ഒരു ഭാരതീയ ആയ താൻ ഇന്ത്യയെ എല്ലാവരെയും പോലെ തന്നെ സ്നേഹിക്കുന്നു എന്നും വീഡിയോയിലൂടെ നഫീസ പങ്കുവെച്ചിരുന്നു. തെറ്റു മനസ്സിലായി ഉടൻ തന്നെ കുറിപ്പ് ഡിലീറ്റ് ചെയ്തിരുന്നു എങ്കിലും സംഭവം വിവാദമാവുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top