Movlog

Kerala

മോഹനചേച്ചിയെ തനിച്ചാക്കി വിജയേട്ടന്റെ യാത്ര – ചായക്കട നടത്തി ലോകം ചുറ്റിയ വിജയേട്ടൻ വിട പറഞ്ഞു !

ചായക്കട നടത്തി കിട്ടിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ ദമ്പതികളെ അറിയാത്ത മലയാളികൾ ഇല്ല. വിജയൻ- മോഹന എന്നീ ദമ്പതികൾ ആരെയും അതിശയിപ്പിക്കുന്ന ഒരു ജീവിതമായിരുന്നു നയിച്ചത്. കഴിഞ്ഞ പതിനാറ് വര്ഷങ്ങളായി 26 രാജ്യങ്ങൾ ആണ് ഈ ദമ്പതികൾ സഞ്ചരിച്ചത്. എന്നാൽ മോഹനയെ തനിച്ചാക്കി ഒറ്റയ്ക്ക് യാത്രയായിരിക്കുകയാണ് വിജയൻ. കൊച്ചി കടവന്ത്ര സ്വദേശി ആയ വിജയൻ അന്തരിച്ചു. ഹൃ ദ യാ ഘാ തം കാരണം ആണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.

76 വയസായിരുന്നു പ്രായം. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്‌ത്‌ ശ്രദ്ധേയരായ ദമ്പതികൾ ആണ് വിജയനും മോഹനയും. 2007 ൽ ഈജിപ്തിൽ നിന്നും ആരംഭിച്ച യാത്ര കഴിഞ്ഞ മാസം റഷ്യയിൽ ആണ് അവസാനിച്ചത്. അഗെരഹം ഉണ്ടെങ്കിൽ സാധാരണക്കാരനും ഈ ലോകം ചുറ്റാൻ സാധിക്കുമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ദമ്പതികൾ ആണ് ഇവർ.

ശ്രീ ബാലാജി കോഫീ ഹൗസ് എന്ന ചായക്കടയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ആയിരുന്നു ഇവർ 26 രാജ്യങ്ങൾ സന്ദർശിച്ചത്. ദിവസേന ലഭിക്കുന്ന വരുമാനത്തിൽ നിന്നും മുന്നൂറ് രൂപ മാറ്റിവെച്ചായിരുന്നു ഇവർ സ്വപ്ന തുല്യമായ ഈ യാത്രകൾ എല്ലാം സാക്ഷാത്കരിച്ചത്. ജീവിതം തന്നെ യാത്രയാക്കി മാറ്റിയ ഇവരുടെ യാത്ര പ്രേമം മാധ്യമങ്ങളിലൂടെ പുറംലോകം അറിയുകയായിരുന്നു. ഈ ദമ്പതികളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് യാത്രകൾക്ക് ഇറങ്ങിത്തിരിച്ച ആളുകൾ നിരവധിയാണ്.

പിതാവിൽ നിന്നും ചെറുപ്പത്തിൽ നടത്തിയിരുന്ന ചെറിയ യാത്രകൾ ആയിരുന്നു യാത്രകൾ ചെയ്യാനുള്ള വിജയന്റെ പ്രചോദനം. യാത്രകൾ ഹരം ആയതോടെ രാജ്യത്തിനുള്ളിൽ തന്നെയായിരുന്നു ആദ്യ കാലത്തെ യാത്രകൾ. 1988 ലായിരുന്നു ഹിമാലയ സന്ദർശനം. പിന്നീട് മൂന്ന് പതിറ്റാണ്ടിനുള്ളിൽ യുഎസ്, ജർമനി, സ്വിറ്റ്സർലാൻഡ്, ബ്രസീൽ, അർജന്റീന തുടങ്ങി 26 രാജ്യങ്ങളാണ് ഇവർ സന്ദർശിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇനിയൊരു യാത്ര ഉണ്ടാവുമോ എന്ന സംശയത്തിലായിരുന്നു ഇവർ അവസാനം റഷ്യ സന്ദർശിച്ചത്.

ഇവർ സന്ദർശിച്ച ഇരുപത്തിയാറാമത്തെ രാജ്യമായിരുന്നു റഷ്യ. ചെറുപ്പം മുതൽ സഞ്ചാരപ്രിയരായ വിജയന് വിവാഹത്തിനു ശേഷം കൂട്ടായി ഭാര്യയും ഉണ്ടായിരുന്നു. ഇന്ത്യയിലെ പ്രധാന പുണ്യ സങ്കേതങ്ങളിലും ഇവർ യാത്ര ചെയ്തിട്ടുണ്ട്. 2007ലാണ് ലോക യാത്രകൾ ആരംഭിച്ചത്. ഇവരുടെ ലോക യാത്രകൾ ഇന്ത്യയിൽ മാത്രമല്ല വിദേശ മാധ്യമങ്ങളിലും ഇടംപിടിച്ചിരുന്നു. ആനന്ദ് മഹീന്ദ്ര, അമിതാബച്ചൻ, അനുപം ഖേർ പിണങ്ങി നിരവധി ചെറുതും വലുതുമായ പ്രമുഖർ ഇവർക്ക് സ്പോൺസർഷിപ് നല്കി പ്രോത്സാഹിപ്പിക്കുകയായിരുന്നു.

12 വയസ്സു പ്രായം ഉള്ളപ്പോൾ ആയിരുന്നു വിജയന്റെ അച്ഛൻ യാത്രകളിൽ ഒപ്പം കൂട്ടിയിരുന്നത്. വലുതായപ്പോൾ മൂന്നാർ, തേക്കടി, കന്യാകുമാരി എന്നിവിടങ്ങളിൽ വിജയൻ ഒറ്റയ്ക്ക് യാത്ര ചെയ്തു. ഇതുവരെ സന്ദർശിച്ച സ്ഥലങ്ങളിൽ സ്വിറ്റ്സർലാൻഡും പാരിസും ആണ് ഏറ്റവും ഇഷ്ടമുള്ള സ്ഥലം എന്ന് മോഹന പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ ബാങ്കിൽ നിന്നും ലോൺ എടുത്തിട്ട് ആയിരുന്നു യാത്രകൾ ചെയ്തിരുന്നത്. പിന്നീട് തിരിച്ചെത്തി ചായക്കട കൂടുതൽ നേരം പ്രവർത്തിച്ചിട്ടു ലോൺ അടക്കുമായിരുന്നു ഇവർ.

മറ്റൊരാളുടെ യാത്രാവിവരണങ്ങൾ കേട്ട് സ്ഥലത്തെ കുറിച്ച് അറിയാൻ ആയിരുന്നില്ല വിജയന് താല്പര്യം. സ്വന്തം കണ്ണുകൊണ്ട് ഈ പ്രദേശങ്ങൾ കണ്ടു അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. താൻ സ്നേഹിക്കുന്ന പെണ്ണുമൊത്ത് ഈ ലോകം കാണാൻ കഴിയുന്നതിന്റെ അത്ര സുന്ദരമായ മറ്റൊന്നുമില്ലെന്ന് വിജയൻ പറഞ്ഞു. കൂടുതൽ പ്രശസ്തരായതോടെ സ്പോൺസർമാരെ ലഭിക്കാൻ തുടങ്ങി. അവസാനത്തെ യാത്രകളിൽ ഒന്നും ഇവർക്ക് പണം എടുക്കേണ്ടി വന്നില്ല.

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, റഷ്യ എന്നീ യാത്രകളിലെല്ലാം സ്പോൺസർമാർ ഉണ്ടായിരുന്നു. മറ്റു യാത്രകളിൽ നിന്നും വ്യത്യസ്തമായി അവസാനത്തെ റഷ്യൻ യാത്രയിൽ ഇവരുടെ രണ്ട് പെൺമക്കളും അവരുടെ കുടുംബവും ഉണ്ടായിരുന്നു. അടുത്തത് ജപ്പാൻ, വിയറ്റ്നാം, കംബോഡിയ എന്നിവിടങ്ങളിൽ പോകാനായിരുന്നു വിജയന്റെ ആഗ്രഹം. അടുത്തിടെ “ചായ വിറ്റു വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ” എന്ന പുസ്തകം ഇവർ പ്രസിദ്ധീകരിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top