Movlog

Faith

ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ മകൻ മരിച്ചു – താങ്ങാൻ അകത്തെ താരം

കോടിക്കണക്കിനു ആരാധകരുടെ ഇഷ്ട്ട താരമായ ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ മകൻ മരിച്ചു. തന്റെ ന്യൂ ബോൺ ബേബിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്ന സങ്കടം താരം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം താങ്ങാൻ സാധിക്കുന്നതിലും വലിയ വേദനയാണ് ഇത്. ആറ്റു നോറ്റ് പ്രസവിച്ച കുഞ്ഞിന്റെ വേർപാട് ഏതൊരാൾക്കും സഹിക്കാൻ സാധിക്കില്ല. ഇരട്ട കുട്ടികളിൽ ആൺകുട്ടിയുടെ ജീവനാണ് നഷ്ടമായത്.

താനും കുടുംബവും ഇപ്പോൾ കടന്നു പോകുന്ന വിഷമം എത്രയെന്നു അറിയിക്കാൻ സാധിക്കാതെ തളർന്നിരിക്കുകയാണ് റൊണാൾഡോ. ഭാര്യ ജീവൻ നൽകിയ പെൺകുട്ടിയുടെ ജീവിതം മുറുകെ പിടിക്കാൻ സാധിച്ചത് ഓർത്ത് ആശ്വസിക്കുകയാണ് കുടുംബം. തങ്ങളുടെ മക്കൾക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത മികച്ച സേവനത്തിനു ഡോക്റ്റർ, നേഴ്സ് എല്ലാവരെയും ക്രിസ്റ്റി കുറിപ്പിൽ ഓർത്തിട്ടുണ്ട്.

പ്രിയപെട്ട മകനെ നീ ഞങ്ങളുടെ മാലാഖ ആയിരുന്നു. നിന്റെ ഈ വേർപാട് ഞങ്ങളെ വേദനിപ്പിച്ച പോലെ ഞങ്ങൾ എന്നും നിന്നോടൊപ്പം ഉണ്ടാകും എന്ന് മനസ്സ് തട്ടിയുള്ള വാക്കുകൾ ആണ് കുറിച്ചിരിക്കുന്നത്. ഗർഭിണിയായ ഭാര്യയും ഒത്തുള്ള ചിത്രം താരം തന്നെ ഇതിനു മുൻപ് പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഞങ്ങൾ ഇത്തവണ രണ്ടു പുതിയ ആളുകളെ ആണ് കാത്തിരിക്കുന്നത് എന്നും താരം പറഞ്ഞിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top