Movlog

Kerala

ടി സിദിഖിന്റെ ഭാര്യയുടെ ഫോൺ സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ, മോഷണം പോയി – ഒടുവിൽ പിടി വീണു – കുടുങ്ങിയത് നാട്ടിലെ പ്രമുഖൻ

കെപിസിസി ഉപാധ്യക്ഷനും കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസയുടെ ഐഫോൺ കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് വെച്ചായിരുന്നു നഷ്ടപ്പെട്ടത്. കോഴിക്കോട് ബീച്ച് റോഡിലെ താജ് ഹോട്ടലിൽ നടന്ന വസ്ത്ര വ്യാപാര മേളയിൽ വച്ചായിരുന്നു ഷറഫുന്നീസയുടെ ഐ ഫോൺ നഷ്ടമായത്. നാടകീയ ട്വിസ്റ്റുകലോടെ ഇപ്പോൾ ഐഫോൺ തിരിച്ചു കിട്ടിയിരിക്കുകയാണ്. ഷറഫുന്നീസയുംസഹോദരനും പോലീസിന്റെ പിന്തുണയോടെ നടത്തിയ സിനിമയെ പോലും വെല്ലുന്ന അന്വേഷണത്തിനൊടുവിൽ ഫോൺ മോഷ്ടിച്ച ആൾക്ക് ഗത്യന്തരമില്ലാതെ തിരിച്ചു ഏൽപ്പിക്കേണ്ടി വന്നു.

സംഭവത്തെക്കുറിച്ച് ഷറഫുന്നീസയുടെ സഹോദരൻ നിസിൽ ഷറഫ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഏപ്രിൽ 25നായിരുന്നു കോഴിക്കോട് ഉഷാ റോഡിലുള്ള താജ് ഹോട്ടലിൽ നടക്കുന്ന വസ്ത്രവ്യാപാര മേളയിൽ നിന്ന് ഷറഫുന്നീസയുടെ ഐഫോൺ നഷ്ടമായത്. ഐ ഫോൺ പ്രൊ മാക്സ് 520ജി ബി ആണ് നഷ്ടപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ച് വസ്ത്ര മേളയിൽ എത്തിയപ്പോഴാണ് മോഷണം നടന്നത്. അവിടെ രാവിലെ 10.30 ന് കയറിയതായിരുന്നു.

വസ്ത്രം എടുക്കുന്ന തിരക്കിനിടയിൽ ഫോൺ നഷ്ടമാകും എന്ന് കരുതി ആയിരുന്നു 9 വയസ്സുകാരിയായ ബന്ധുവിന്റെ കയ്യിൽ ഫോൺ കൊടുത്തത്. 11.30 പിന്നിട്ടപ്പോൾ വസ്ത്രങ്ങൾ എടുത്ത് ബിൽ ആക്കാൻ നോക്കിയപ്പോൾ ആണ് കുട്ടിയുടെ കൈയിൽ ഫോണില്ലെന്ന് മനസ്സിലായത്. വസ്ത്രം തിരക്കുന്നതിനിടയിൽ ഫോൺ ടേബിളിൽ വസ്ത്രത്തിനൊപ്പം മറന്നുവെച്ചു എന്നായിരുന്നു പറഞ്ഞത്. ഈ വിവരം മേള നടത്തുന്നവരോട് പറഞ്ഞതോടെ മേള നടത്തുന്നവർ അടക്കം എല്ലാവരും ഐ ഫോൺ അരിച്ചുപെറുക്കി എങ്കിലും ഫോൺ കിട്ടിയില്ല.

ഇതോടെ സിസിടിവി പരിശോധിക്കാൻ തീരുമാനിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആയിരുന്നു സംഭവങ്ങൾക്ക് വ്യക്തത വന്നത്. പെൺകുട്ടി ടേബിളിൽ ഫോൺ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ പിന്നീട് ആളുകൾ കൂടി നിന്നതോടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. ഒരു സിസിടിവി മാത്രമായതിനാൽ വ്യക്തമായ വിഷ്വലുകൾ ലഭിച്ചതുമില്ല. അപ്പോഴേക്കും ഫോൺ നഷ്ടപ്പെട്ട് ഒരു മണിക്കൂർ പിന്നിട്ടിരുന്നു.

ഇതോടെ ഷറഫുന്നിസ സഹോദരനെ വിളിച്ച് വിവരം പറയുകയായിരുന്നു. വിവരമറിയുന്ന സമയത്ത് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ എതിർവശത്തുള്ള സി ഡി ടവറിലെ ഓഫീസിലായിരുന്നു സഹോദരൻ. ഉടൻ തന്നെ ഫൈൻഡ് മൈ ഐഫോൺ ഓപ്ഷൻ എടുത്ത് പെങ്ങളുടെ ഐഡിയും പാസ്‌വേഡും അടിച്ചു കയറി നോക്കിയപ്പോൾ ഫോൺ ഫോക്കസ് മോളിന് അടുത്താണെന്ന് കണ്ടു. ഫോൺ സ്വിച്ച് ഓഫ് ആക്കിയിട്ട് ഉണ്ടായിരുന്നില്ല.

ആ ഭാഗത്ത് യൂസ്ഡ് ഫോൺ ഷാപ്പുകൾ ഒരുപാട് ഉള്ള കോംപ്ലക്സുകൾ ഉണ്ട്. അതുകൊണ്ട് ഐഫോൺ വിൽക്കാൻ ശ്രമിക്കുന്നതായിരിക്കും എന്ന് ഊഹിച്ചു. സംഭവം നടന്ന ഇടത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക്. എന്തായാലും ഐഫോണിനെ കുറിച്ച് വലിയ ധാരണ ഇല്ലാത്ത ആളാണ് മോഷ്ടിച്ചത് എന്ന് മനസ്സിലായി. സി ഡി ടവറിൽ നിന്നും ഉടനടി തന്നെ സഹോദരൻ പുറപ്പെട്ടെങ്കിലും സിഗ്നലും ബ്ലോക്കും കാരണം എത്താൻ വൈകി. അപ്പോഴേക്കും ഫോൺ മുമ്പ് കാണിച്ച സ്ഥലത്തിൽ നിന്നും നീങ്ങി തുടങ്ങിയിരുന്നു.

സ്റ്റേഡിയം ഭാഗത്തേക്കും പിന്നീട് റഹ്മത്ത് ഹോട്ടലിന്റെ മുന്നിലൂടെയും എത്തി. സ്റ്റേഡിയത്തിന് അരികിലെത്തിയപ്പോൾ പാരഗൺ ഹോട്ടലിന്റെ ഭാഗത്തേക്ക് നീങ്ങുന്നു ഉണ്ടായിരുന്നു. പാരഗൺ ഹോട്ടലിന്റെ അടുത്ത് സഹോദരൻ എത്തിയപ്പോൾ ലൊക്കേഷൻ മാച്ചായി. കാർ പാർക്ക് ചെയ്യാൻ സമയം എടുത്തപ്പോഴേക്കും ഫോൺ ലൊക്കേഷൻ നടക്കാവ് ഭാഗത്തേക്ക് നീങ്ങി. പെട്ടെന്നു തന്നെ നടക്കാവിൽ എത്തി കാർ പാർക്ക് ചെയ്തു വരുമ്പോഴേക്കും ബസ് സ്റ്റോപ്പിലും സൽക്കാര ഹോട്ടലിനും ഇടയിൽ ലൊക്കേഷൻ കാണിച്ചു.

ഉടൻ തന്നെ ബൈക്ക് ഉള്ള ഒരു സുഹൃത്തിനെ സഹോദരൻ വിളിച്ചുവരുത്തി. കടുത്ത ചൂടും നോമ്പും എടുത്തതിന്റെ തളർച്ച അനുഭവിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടയിൽ രണ്ടു മൂന്നു ബസുകൾ വന്നു പോയെങ്കിലും അവിടെ ഉണ്ടായിരുന്ന കാറുകളിൽ തന്നെ സഹോദരൻ ഫോക്കസ് ചെയ്തു. അപ്പോഴേക്കും സഹോദരി വെള്ളയിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കൊണ്ട് ഒരു നൂറ് മീറ്റർ പരിധിയിൽ എവിടെയും ആകാം ഫോൺ എന്ന് പോലീസ് പറഞ്ഞു.

പോലീസുമായി സംസാരിച്ചുകൊണ്ട് ലൊക്കേഷൻ നോക്കിയപ്പോൾ കൊയിലാണ്ടി ഭാഗത്തേക്ക് ഫോൺ നീങ്ങുന്നതായി കണ്ടു. ഇതോടെ ബസ്സിൽ ആണ് മോഷ്ടാവ് എന്ന് ഉറപ്പിച്ചു. സ്റ്റേഷനിൽ നിന്ന് പെങ്ങളും കസിനും എത്തിയതോടെ പോലീസിന്റെ നിർദ്ദേശപ്രകാരം ഇവർ പിൻതുടരാൻ തന്നെ തീരുമാനിച്ചു. സിം മാറ്റിയാൽ മാത്രമാണ് പോലീസിന് മുന്നോട്ടു പോകാൻ കഴിയുള്ളൂ എന്ന് പറഞ്ഞു. എന്നാൽ ഐഫോണിനെ വിശ്വസിച്ചു കൊണ്ട് കാറിൽ പെട്ടെന്ന് കൊയിലാണ്ടിയിലേക്ക് അവർ പുറപ്പെട്ടു.

കൊയിലാണ്ടി എത്തിയിട്ടും ഫോൺ ഓഫ് ആയിരുന്നില്ല. കൊയിലാണ്ടി എത്തിയപ്പോഴേക്കും ഫോൺ ഉള്ളിയേരി ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. സമയം അപ്പോഴേക്കും അഞ്ചു മണി ആകാൻ പോകുന്നു. ഐഫോണിന്റെയും മാക് ബുക്കിന്റെയും ചാർജ്ജ് തീരാൻ പോവുകയായിരുന്നു. എല്ലാവർക്കും നോമ്പിന്റെ ക്ഷീണവും ഉണ്ടായിരുന്നു. അങ്ങനെ ഉള്ളിയേരി ടൗണിലെ മൊബൈൽ ഷോപ്പിൽ ഫോണും മാക് ബുക്കും എല്ലാം ചാർജ് ചെയ്തു വീണ്ടും പിന്തുടർന്നു.

അപ്പോഴേക്കും സമയം ആറുമണി കഴിഞ്ഞിട്ട് ഉണ്ടായിരുന്നു. അപ്പോഴേക്കും ആ ഫോൺ ഓഫ് ആക്കിയിട്ടും ഉണ്ടായിരുന്നു. ലൊക്കേഷൻ അന്വേഷിച്ചപ്പോൾ അവർ നിൽക്കുന്നതിന്റെ രണ്ട് കിലോമീറ്റർ അപ്പുറം ഒരു കനാൽ റോഡിൽ കണ്ടെത്തി. എന്നാൽ എല്ലാ വീട്ടിലും കയറി ചോദിക്കാൻ പറ്റുമോ, കയറിയാൽ തന്നെ അവർ സമ്മതിക്കുമോ എന്നുള്ള ആശങ്കകൾ അവരെ അലട്ടി. അപ്പോഴേക്കും മഗ്‌രിബ് ബാങ്ക് വിളിച്ചതോടെ പള്ളിയിലേക്ക് തിരിച്ചു പോയി നോമ്പ് തുറന്നു.

അപ്പോഴേക്കും സഹോദരി പള്ളിയിൽ ഉള്ളവരോട് കാര്യങ്ങൾ പറഞ്ഞിരുന്നു. അങ്ങനെ ആ നാട്ടിലെ ബാബുവേട്ടനെയും മജീദിനെയും മുന്നിൽ നിർത്തി വീടുകൾ കയറി തുടങ്ങി. ആരാണ് അവിടെനിന്ന് കോഴിക്കോട് പോയി വന്നത് എന്ന് അറിയുകയായിരുന്നു പ്രധാനലക്ഷ്യം. മലയാളി തന്നെ ആകുമോ ബംഗാളികൾ ആകുമോ എന്ന സംശയം വേറെയും. 100 മീറ്റർ ചുറ്റളവിൽ ബംഗാളികൾ കൂട്ടത്തോടെ താമസിക്കുന്ന വീടും ഉണ്ടയായിരുന്നു.

ലൊക്കേഷൻ മാച്ച് ചെയ്‌ത്‌ നടന്ന് പണി നടക്കുന്ന ഒരു വീട്ടിലേക്കാണ് ഒടുവിൽ എത്തിയത്. എന്നാൽ അവിടെ ആരും താമസിക്കാത്തത് കൊണ്ട് അവിടെ ഉണ്ടാകാൻ സാധ്യതയില്ല എന്ന് പറഞ്ഞു നാട്ടുകാർ വന്നില്ല. സഹോദരനു വല്ലാതെ സംശയം തോന്നി. ഏറ്റവും ഉചിതമായ ലൊക്കേഷൻ മാച്ച് അവിടെയായിരുന്നു. എന്നാൽ തളർന്നതോടെ തിരച്ചിൽ ഒഴിവാക്കി പോലീസിലേൽപ്പിച്ചു മടങ്ങാമെന്ന് തന്നെ അവർ തീരുമാനിച്ചു. അങ്ങനെ കോഴിക്കോടേക്ക് തിരിച്ചെത്തിയെങ്കിലും ഉറക്കം വന്നില്ല.

രാവിലെ എണീറ്റപ്പോൾ രണ്ട് മിസ്കോൾ ആയിരുന്നു സഹോദരന്റെ ഫോണിൽ. ഒന്ന് പോലീസിൽ നിന്നും രണ്ടാമത്തേത് താജ് ഹോട്ടലിൽ നിന്നുമുള്ള വസ്ത്രവ്യാപാരികളുടെയും. ഒരാൾ ഫോണുമായി താജിൽ വന്നിരിക്കുന്നു, കയ്യിലുള്ള ഐഫോൺ പോലെ ആയതിനാൽ എടുത്തു പോയതാണ് എന്ന് പറയുന്നു എന്നായിരുന്നു വിളിച്ചപ്പോൾ അറിഞ്ഞത്. അയാളുമായി സഹോദരൻ പോലീസ് സ്റ്റേഷനിൽ എത്തി. ആ ദേശത്തെ പ്രമുഖനായിരുന്നു അയാൾ.

അബദ്ധം പറ്റി പോയതാണെന്ന് അയാൾ മജീദിനോട് സമ്മതിച്ചിരുന്നു. ഇവർ തൊട്ടുപിന്നാലെ വീട്ടിൽ എത്തും എന്ന് അയാൾ പ്രതീക്ഷിച്ചിരുന്നില്ല. അയാൾ വിചാരിച്ചാൽ ആളെ കണ്ടെത്താം എന്നായിരുന്നു കൂട്ടത്തിൽ ഉണ്ടായിരുന്നവർ പറഞ്ഞിരുന്നത്. ഇവർ ആദ്യം കയറിയ വീട് അയാളുടേത് ആയിരുന്നു. അയാൾ പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന വീട്ടിലായിരുന്നു സഹോദരൻ സംശയത്തോടെ നിന്നത്. അവിടെയായിരുന്നു അയാൾ ഫോൺ സ്വിച്ച് ഓഫ് ആക്കി വെച്ചിരുന്നത്. പരാതി പിൻവലിച്ച് മാന്യത തുടരാൻ അനുവദിച്ച ശേഷം പോലീസ് സ്റ്റേഷനിൽ നിന്ന് അവർ ഇറങ്ങി. പഠിച്ച കള്ളൻ ആണെങ്കിൽ ഐഫോൺ എടുക്കാതിരിക്കുക എന്ന് ഓർമ്മപ്പെടുത്തുകയാണ് നിസിൽ തന്റെ കുറിപ്പിലൂടെ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top