Movlog

Health

കാലിലെ രക്തക്കുഴലിൽ ബ്ലോക്കുണ്ടാവുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

ഭക്ഷണരീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ കാരണം ഇന്ന് സർവസാധാരണമായിരിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹമുള്ളവർക്ക് ഒരു പേടി സ്വപ്നം ആണ് കാലുകളിലെ ഉണങ്ങാത്ത മുറിവ്. ഉണങ്ങാത്ത മുറിവുകളുമായി വിവിധ ആശുപത്രികൾ കയറി ഇറങ്ങുകയും, പച്ചമരുന്നുകൾ തേടി നടക്കുന്ന ഒരുപാട് പ്രമേഹ രോഗികളെ നമുക്കറിയാം. ഒരുപാട് ചികിത്സയ്ക്കായി അലഞ്ഞിട്ടും മുറിവുകൾ ഉണ്ടങ്ങാതെ വരുമ്പോൾ കാലുകൾ മുറിച്ചു മാറ്റുകയല്ലാതെ മറ്റൊരു പോംവഴിയും ഉണ്ടാവില്ല. ഇതിനു മുഖ്യ കാരണം കാലിലെ രക്തക്കുഴലിലെ ബ്ലോക്ക് ആണ്.

ഇങ്ങനെ കാലു മുറിച്ചു മാറ്റുന്ന ഭൂരിഭാഗം കേസുകളിലും നേരത്തെ കണ്ടെത്തുകയാണെങ്കിൽ മുറിവുകളെ ഉണക്കാനും കാലുകൾ മുറിക്കാതിരിക്കാനും സാധിക്കും. അതിനു ചെയ്യുന്ന നൂതനമായ ഒരു ചികിത്സാരീതിയാണ് പെരിഫെറൽ ആഞ്ചിയോപ്ലാസ്റ്റി. കാലിന്റെ രക്തക്കുഴലിൽ ഒരു ബ്ലോക്ക് ഉണ്ടായാൽ ഉള്ള പ്രധാന ലക്ഷണം നടക്കുമ്പോഴുള്ള കാൽ വേദനയും കടച്ചിലും ആണ്. നടക്കുമ്പോൾ നെഞ്ചു വേദന ഉണ്ടാവുമ്പോൾ ഹാർട്ടിലെ ബ്ലോക്ക് തിരിച്ചറിയുന്നത് പോലെ തന്നെ ആണ് ഇതും. ഈ ബ്ലോക്ക് കൂടുമ്പോൾ രാത്രികളിലും നടക്കാതെയും തരിപ്പും കടച്ചിലും അനുഭവപ്പെടുന്നു.

ബ്ലോക്ക് വീണ്ടും വർധിക്കുമ്പോൾ കാലുകളിലെ രോമം കൊഴിയുകയും തൊലിയുടെ നിറം മാറി വരുന്നതായും കാണാം. പലപ്പോഴും മുറിവുകൾ കാലിന്റെ വിരലുകളിൽ ആണെങ്കിലും മുട്ടിന്റെ മുകളിലോ താഴെയോ ആയിട്ടാണ് കാലുകൾ മുറിച്ചു മാറ്റുന്നത്. അതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നതിനു മുമ്പ് പെരിഫെറൽ ആഞ്ജിയോഗ്രാം ചെയ്യുന്നത് ഉചിതമാണ്. ഇതിലൂടെ ബ്ലോക്ക് എവിടെയാണെന്ന് കണ്ടെത്തുകയും അതിന്റെ തീവ്രത മനസിലാക്കുകയും ചെയ്യാം. പെരിഫെറൽ ആന്ജിയോപ്ലാസ്റ്റി വഴി രക്തയോട്ടം പുനഃസ്ഥാപിക്കാനും കഴിയും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top