Movlog

Health

അന്നനാളത്തിലെ അർബുദം എങ്ങനെ തിരിച്ചറിയാം .

ഇന്ന് ലോകത്ത് വളരെ സാധാരണമായി കണ്ടു വരുന്ന ഒരു അസുഖമാണ് ക്യാൻസർ. യാതൊരു കാരണവുമില്ലാതെ കോശവളർച്ച ശരീരത്തിൽ ഉണ്ടാവുന്നത് ആണ് അർബുദം എന്നു പറയുന്നത്. ആദ്യഘട്ടങ്ങളിൽ ഈ അസുഖത്തെ കണ്ടു പിടിക്കുക ആണെങ്കിൽ എളുപ്പം ചികിത്സിച്ച് മാറ്റാൻ സാധിക്കും. എന്നാൽ പലപ്പോഴും ആദ്യഘട്ടങ്ങളിൽ ഈ അസുഖത്തിന് ലക്ഷണങ്ങളൊന്നും ശരീരത്തിൽ പ്രകടമാവില്ല എന്നതാണ് വാസ്തവം. അതിനാൽ രണ്ടും മൂന്നും ഘട്ടം എത്തുമ്പോഴാണ് പലപ്പോഴും രോഗി തനിക്ക് കാൻസറാണെന്ന് മനസിലാക്കുന്നത്. കീമോതെറാപ്പി,റേഡിയേഷൻ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഇന്ന് കാൻസർ ചികിത്സയ്ക്ക്. ശരീരത്തിലെ ഏത് അവയവത്തിനും കാൻസർ ബാധിച്ചേക്കാം.

അന്നനാളത്തിൽ ഉണ്ടാകുന്ന അർബുദം വളരെ വലിയ ഒരു ആരോഗ്യ പ്രശ്നമാണ്. വായിലൂടെ ഒരു നേർത്ത ക്യാമറ കടത്തിവിട്ടു അന്നനാളത്തിലെ ഭീതിയെ നിരീക്ഷിക്കുന്ന എൻഡോസ്കോപ്പി വഴിയാണ് അന്നനാളത്തിൽ ഉണ്ടാകുന്ന വ്രണങ്ങളെയും വളർച്ചയെയും മനസ്സിലാക്കുന്നത്. ഈ വളർച്ചയെ ഒരു ബയോപ്സി ടെസ്റ്റ് പരിശോധനക്ക് വിധേയമാക്കുമ്പോൾ അർബുദത്തിന്റെ ഏത് ഘട്ടം ആണെന്ന് തിരിച്ചറിയാൻ സാധിക്കും. മിക്കപ്പോഴും ശസ്ത്രക്രിയയിലൂടെ ആണ് ഇത് നീക്കം ചെയ്യുന്നത്. അന്നനാളം പൂർണമായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വരും.

ചില പ്രത്യേക കോശങ്ങളുടെ പുനർവിന്യാസം കൊണ്ടുണ്ടാകുന്ന അന്നനാള അർബുദങ്ങളെ റേഡിയോതെറാപ്പി ചെയ്തു ചികിത്സിക്കാം. അന്നനാളത്തിലെ ക്യാൻസർ വളരെ വൈകിയ ഘട്ടത്തിൽ കണ്ടുപിടിക്കുക എന്നതാണ് ഈ അസുഖത്തെ സങ്കീർണമാക്കുന്നത്. കഴുത്ത് മുതൽ നെഞ്ചിലൂടെ ആമാശയത്തിലേക്ക് പോകുന്ന ഒരു അവയവമാണ് അന്നനാളം. ഒരു കുഴൽ പോലെയുള്ള അവയവമാണ് ഇത്. അന്നനാളത്തിനു അസുഖം വരുന്ന സമയത്ത് ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടുണ്ടാവും, പിന്നീട് ലിക്വിഡ് ഭക്ഷണം പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയിലാണ് പലപ്പോഴും ആളുകൾ ഡോക്ടറെ സമീപിക്കുന്നത്. അപ്പോഴേക്കും അസുഖം അടുത്ത ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടാവും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top