Movlog

Health

കിഡ്‌നി തകരാറിലാണ് എന്ന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ.

പേശികൾ നിരന്തരമായി പ്രവർത്തിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാവുന്ന ഒരു മാലിന്യമാണ് ക്രിയാറ്റിൻ. അത് രക്തത്തിലൂടെ വൃക്കകളിൽ എത്തി ശുചീകരിക്കപ്പെട്ടു മൂത്രത്തിലൂടെ പുറന്തള്ളപ്പെടാറാണ് പതിവ്. വൃക്കയുടെ പ്രവർത്തനം ആരോഗ്യകരമാക്കാൻ ഇത് സഹായിക്കും. വൃക്കകൾക്ക് അസുഖം ബാധിച്ച് തകരാർ ആവുമ്പോൾ ശുചീകരണ പ്രക്രിയയിലൂടെ ക്രിയാറ്റിൻ പുറംതള്ളപ്പെടാതെ വരുന്നു. അങ്ങനെ രക്തത്തിൽ ക്രിയാറ്റിന്റെ അളവ് വർധിക്കുന്നു. പ്രായപൂർത്തിയായ ഒരു ചെറുപ്പക്കാരന് 0.7 – 1.2 മില്ലിഗ്രാമും , സ്ത്രീകൾക്ക് 0.6 -1.1 മില്ലിഗ്രാമും ആണ് ക്രിയാറ്റിന്റെ അളവ്. കൂടുതൽ വ്യായാമം ചെയ്യുമ്പോഴും, കൂടുതൽ റെഡ് മീറ്റ് കഴിക്കുമ്പോഴെല്ലാം ക്രിയാറ്റിന്റെ അളവ് ശരീരത്തിൽ കൂടുന്നു. ഇത്തരത്തിൽ ക്രിയാറ്റിൻ കൂടുന്നത് ഒരു രോഗലക്ഷണമല്ല.

ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിൽ ഉല്പാദിക്കപ്പെടുന്ന ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നു. ഇത് മുഴുവനും വൃക്കയുടെ പുറന്തള്ളപ്പെടണമെന്നില്ല. പ്രായം കൂടുംതോറും ക്രിയാറ്റിന്റെ അളവ് നോർമലിൽ നിന്നും മുകളിൽ ആയെന്നും വരാം. അതൊന്നും ഒരു രോഗമല്ല. എന്നാൽ വൃക്ക രോഗമുള്ളവർക്ക് ഉറപ്പായും ക്രിയാറ്റിന്റെ അളവ് കൂടും. കിഡ്‌നി രോഗമുണ്ടെന്ന് സ്ഥിരീകരിക്കാൻ ആദ്യം ചെയ്യേണ്ടത് ഒരു മൂത്ര പരിശോധന ആണ്. മൈക്രോ ആൽബമിൻ, രക്തത്തിന്റെ അംശം,ആൽബുമിൻ പ്രോട്ടീൻ എന്നിവയുടെ സാന്നിധ്യം മൂത്രപരിശോധനയിലൂടെ മനസിലാകും.

ക്രിയാറ്റിന്റെ അളവ് അനുസരിച്ച് കിഡ്‌നി രോഗത്തിന്റെ തീവ്രത തരം തിരിക്കാം. ക്രിയാറ്റിൻ 2 എന്ന അളവിൽ എത്തുകയാണെങ്കിൽ വൃക്ക 60 ശതമാനത്തോളം തകരാറിലായി എന്നാണു അർഥം. അമ്പത് ശതമാനം കിഡ്‌നി തകരാറിലായാലും ക്രിയാറ്റിൻ നോർമൽ ലെവലിൽ നിൽക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ക്രിയാറ്റിൻ 3 ആണെങ്കിൽ 25 ശതമാനം മാത്രമേ വൃക്ക പ്രവർത്തിക്കുന്നുള്ളൂ എന്നർത്ഥം. പ്രമേഹം, രക്തസമ്മർദം, മരുന്നുകൾ, ജന്മനാലുള്ള അസ്വസ്ഥതകൾ കാരണമാണോ ക്രിയാറ്റിന്റെ അളവ് കൂടുന്നത് എന്ന് കണ്ടെത്തണം. ക്രിയാറ്റിന്റെ അളവിന്റെ അടിസ്ഥാനത്തിൽ ആണ് ഡയാലിസിസ് ചെയ്യുന്നത്. വിശപ്പില്ലായ്മ, അമിത ക്ഷീണം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികൾക്കാണ് ഡയാലിസിസ് ചെയ്യുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top