Movlog

Health

മുഖത്തെ രോമ വളർച്ച പൂർണമായും മാറ്റാം-സ്ത്രീകളുടെ മുഖത്തെ രോമവളർച്ചയ്ക്കുള്ള കാരണവും പരിഹാരവും.

യുവതികളിൽ ഇന്ന് സാധാരണമായി കണ്ടു വരുന്ന ഒരു അവസ്ഥയാണ് താടി, മീശ തുടങ്ങിയ ഭാഗങ്ങളിലെ അമിതമായ രോമവളർച്ച. സ്ത്രീകളിൽ പുരുഷന്മാരുടെ രീതിയിൽ രോമവളർച്ച വരുന്നതിനെയാണ് അമിത രോമ വളർച്ച അഥവാ ഹർസ്യുറ്റിസം എന്ന് പറയുന്നത്.

പാരമ്പര്യമായി വരുന്ന ഒരു രോഗമാണ് ഇത്. ചില കുടുംബങ്ങളിലെ പല വ്യക്തികൾക്കും ഇത് കാണാറുണ്ട്. പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രം ഉള്ള സ്ത്രീകളിലും ഇത്തരം അമിത റോമാ വളർച്ച കണ്ടു വരുന്നുണ്ട്. ശരീരത്തിലെ അഡ്രീനൽ ഗ്രന്ഥിയുടെ ട്യൂമറിന്റെ ഭാഗമായിട്ടും , ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ കാരണവും അമിത റോമാ വളർച്ച ഉണ്ടാകുന്നു.

അമിത രോമവളർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രം ആണ്. ജീവിതശൈലിയിലും ഭക്ഷണരീതികളും ഉള്ള മാറ്റങ്ങൾ കാരണം ആണ് കൗമാരക്കാരായ പെൺകുട്ടികളിൽ ഇത്തരം രോമവളർച്ചകൾ ഉണ്ടാവുന്നത്. സ്ത്രീകളുടെ അണ്ഡാശയത്തിൽ സിസ്റ്റുകൾ ഉണ്ടാവുകയും അത് കാരണം അതിൽ പുരുഷ ഹോർമോണുകൾ ഉൽപാദിക്കുകയും ചെയ്യുന്ന അവസ്ഥയാണ് PCOS.

ഈ അസുഖത്തിന്റെ ഒരു പ്രധാന ലക്ഷണം ആണ് അമിത രോമ വളർച്ച. അൾട്രാ സൗണ്ട് സ്കാനിങ്ങിലൂടെയാണ് സിസ്റ്റ് കണ്ടു പിടിക്കുന്നത്. അതിനോടൊപ്പം ഹോർമോൺ ടെസ്റ്റുകളും നിർബന്ധമായും ചെയ്യണം.

ഇതിന്റെ ചികിത്സാരീതികൾ രണ്ടു തരത്തിലുണ്ട്. താത്കാലികമായി രോമവളർച്ച അകറ്റാൻ ആയി ത്രെഡിങ്, ബ്ലീച്ചിങ്, വാക്സിങ്, ഷേവിങ് എന്നിവ ചെയ്യാം. എന്നാൽ രണ്ടു മൂന്ന് ആഴ്ചകൾ കഴിഞ്ഞാൽ വീണ്ടും രോമവളർച്ച ഉണ്ടാവുന്നു. മാത്രമല്ല ഇതിനു പാർശ്വഫലങ്ങളും ഉണ്ട്. ഈ അസുഖത്തിനുള്ള ശാശ്വതമായ പരിഹാര മാർഗം ആണ് ലേസർ ചികിത്സ.

ഒരു പ്രാവശ്യം ചെയ്യുന്നതിലൂടെ പൂർണ ഫലം ലഭിക്കില്ല. കുറഞ്ഞത് ആറു തൊട്ട് എട്ടു തവണയെങ്കിലും ലേസർ ചികിത്സ ചെയ്യേണ്ടി വരും. ഒരു പ്രാവശ്യം ചെയ്ത് ഒരു മാസത്തിനു ശേഷമാണ് രണ്ടാം തവണ ചെയ്യേണ്ടത്. വെറും പത്തു മിനിറ്റ് കൊണ്ട് ഇത് ചെയ്തു തീരാവുന്നതേയുള്ളൂ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top