Movlog

Health

ഹെർണിയ രോഗത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ശരീരത്തിനകലത്തുള്ള ഒരു ശരീര ഭാഗം, അതിന്റെ പെശഭിത്തിയുടെ ബലക്കുറവ് കാരണമോ അതോ വയറിനകത്തെ സമ്മർദം കാരണമോ പുറത്തേക്ക് തള്ളിവരുന്ന ഒരു അവസ്ഥയാണ് ഹെർണിയ. മിക്കവാറും പ്രായമുള്ളവരിൽ ആണ് ഉദരഭിത്തിയുടെ ബലക്കുറവ് കണ്ടു വരുന്നത്. ട്യൂമർ പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക്, ലിവർ രോഗികൾക്ക്, നിരന്തരമായി ചുമയുള്ളവർ, മലബന്ധം കാരണം സമ്മർദം ചെലുത്തുന്നവർ, സ്ത്രീകൾ ഗർഭിണിയാവുമ്പോൾ എല്ലാം ഹെർണിയ കണ്ടു വരുന്നു. ആദ്യ ഘട്ടത്തിൽ ശരീര കഴപ്പും വേദനയും ആയിരിക്കും ഹെർണിയയുടെ ലക്ഷണങ്ങൾ.

ഹെർണിയ വലുതാകുമ്പോൾ കുടൽ കൂടുതലായി പുറത്തേക്ക് തള്ളുന്നു. അപ്പോഴാണ് അത് വലിയ വീക്കമായി പ്രത്യക്ഷപ്പെടുന്നത്. ജോലി ചെയ്യുമ്പോൾ അത് പുറത്തേക്ക് തള്ളുകയും കിടക്കുമ്പോൾ അത് ഉള്ളിലേക്കു തന്നെ പോവുകയും ചെയ്യുന്നു. ഉള്ളിലേക്ക് തിരിച്ചു പോകുന്ന ഒരു വീക്കമാണെങ്കിൽ അത് ഹെർണിയ ആണെന്ന് അനുമാനിക്കാം.

ഹെര്ണിയയ്ക്ക് സർജറി ചെയ്യുക അല്ലാതെ മറ്റു ചികിത്സാമാർഗങ്ങൾ ഒന്നുമില്ല. ഹെർണിയ കുടലിലേക്ക് ഇറങ്ങിയാൽ വലിയ സങ്കീർണതകൾ അനുഭവപ്പെടും. ഹെർണിയ വന്നു കുടുങ്ങി കിടക്കുന്ന കുടലിൽ രക്തയോട്ടം അടഞ്ഞു പോകുമ്പോൾ കുടൽ കേടാവുകയും അത് വലിയ ആരോഗ്യപ്രശ്നങ്ങളായി മാറുകയും ചെയ്യുന്നു. പ്രധാനമായും രണ്ടു തരം സർജറികളുണ്ട്. ഓപ്പൺ സർജറി, ലാപ്രോസ്കോപ്പി. മെഷ് ഉപയോഗിച്ച് സർജറി ചെയ്യുന്നതിനാൽ ഹെർണിയ വീണ്ടും ഉണ്ടാകുവാനുള്ള സാദ്ധ്യതകൾ വിരളമാണ്. ഹെർണിയ ഇപ്പോഴും കൂടി വരുന്നതിനാൽ അസുഖം കണ്ടെത്തുമ്പോൾ തന്നെ ഓപ്പറേഷൻ ചെയ്യുന്നതാണ് ഉത്തമം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top