Movlog

Health

നടുവേദനയ്ക്കുള്ള കാരണങ്ങളും പരിഹാരമാർഗവും

നടുവേദന അനുഭവിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല. വളരെ സർവസാധാരണം ആയ ഒരു ആരോഗ്യ പ്രശ്നം ആയതിനാൽ ചെറിയ നടുവേദനയൊന്നും അധികമാരും ഗൗനിക്കാറില്ല. നടുവേദന പ്രധാനമായി രണ്ടു തരമുണ്ട്. സ്‌ട്രെയിൻ മൂലം ഉണ്ടാവുന്ന മെക്കാനിക്കൽ നടുവേദനയും നീർക്കെട്ട് കൊണ്ടുണ്ടാവുന്ന നടുവേദനയും ആണ് ഇവ. അനാവശ്യമായ സ്‌ട്രെയിൻ ചെയ്‌ത്‌ നട്ടെല്ലിന്റെ പേശികൾക്ക് ബലക്ഷയം ഉണ്ടാവുകയും അത് മൂലം നടുവേദന ഉണ്ടാവുകയും ചെയ്യുന്നു. ഇതിനു പുറമെ നട്ടെല്ലിന്റെ അസ്ഥികൾക്ക് ബലക്ഷയം ,സ്ഥാനചലനം ,ഡിസ്ക് തേയ്മാനം എന്നീ കാരണങ്ങൾ കൊണ്ടും നടുവേദന അനുഭവപ്പെടുന്നു.

സ്ത്രീകളിൽ ആണ് താരതമ്യേന നടുവേദന കൂടുതൽ കണ്ടു വരുന്നത്. താഴെ നിന്നും പെട്ടെന്ന് ഭാരമുള്ള വസ്തുക്കൾ എടുക്കുമ്പോൾ ചിലപ്പോൾ നടുവേദന അനുഭവപ്പെടാറുണ്. നട്ടെല്ലിന് ക്ഷതം വരുന്ന രീതിയിലുള്ള വീഴ്ചകൾ, സ്ഥിരമായി ഒരേ പൊസിഷനിൽ കംപ്യുട്ടറിനു മുന്നിൽ ഇരിക്കുന്നത് എന്നീ കാരണങ്ങൾ കൊണ്ടും മെക്കാനിക്കൽ നടുവേദന അനുഭവപ്പെടും. നട്ടെല്ലിന്റെ ജോയിന്റുകളിൽ ഉണ്ടാവുന്ന നീർക്കെട്ട് കാരണവും നടുവേദന ഉണ്ടാകാം. ചില രോഗാണുക്കൾ കാരണവും ഇത്തരത്തിലെ നടുവേദന വന്നേക്കാം. ഉറക്കത്തിൽ നിന്നും വേദന കാരണം ഞെട്ടി എണീക്കുക, എഴുന്നേറ്റ് കഴിഞ്ഞാൽ കുനിയാനും തിരിയാനും ബുദ്ധിമുട്ടുണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ ആണ് നീർക്കെട്ട് കാരണം ഉണ്ടാവുന്ന നടുവേദയ്ക്ക് ഉള്ളത്.

പലപ്പോഴും ഇത്തരം വേദന കുറച്ചു കാലം കഴിയുമ്പോൾ കുറയുന്നതിനാൽ ആളുകൾ ഗൗനിക്കാറില്ല. അവസാനം നീര് വരുന്ന ജോയിന്റുകൾ തമ്മിൽ കൂടി ചേർന്ന് തിരിയാനും കുനിയാനും പറ്റാതെ വരുമ്പോഴാണ് ആളുകൾ ഡോക്ടറെ തേടി പോകുന്നത്. എന്നാൽ ഈ ഘട്ടം എത്തുമ്പോഴേക്കും മരുന്നുകൾ കൊണ്ട് വേദന ഭേദപ്പെടില്ല. 20 മുതൽ 50 വയസ് വരെയുള്ള ആളുകൾക്ക് കണ്ടു വരുന്ന ഒരു രോഗമാണ് സ്‌പൊൺഡെലോ ആർത്രൈറ്റിസ്. നട്ടെല്ലിലെ പേശികളുടെ ബലം വർധിപ്പിക്കുന്ന ചിട്ടയായ വ്യായാമം , ശ്രദ്ധയോടെ കുനിയുന്നത്, കൃത്യമായ ഒരു രീതിയിൽ നട്ടെല്ലിന് ബലം കിട്ടുന്ന വിധത്തിൽ ഇരിക്കുന്നത് , രാവിലത്തെ ഇളംവെയിൽ കൊള്ളുന്നത് എല്ലാം നട്ടെല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top