Movlog

Health

ഡെങ്കി പനിയുടെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാത്തതാണ് കൂടുതൽ മരണങ്ങൾക്ക് കാരണം ! തീർച്ചയായും അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങൾ ഇതാണ്

കൊറോണ കാലത്തിനിടയിൽ മഴക്കാലം രോഗങ്ങളുടെ കാലം ആകുമോ എന്ന ആശങ്ക ആരോഗ്യ പ്രവർത്തകർക്കിടയിൽ ഉണ്ട്. സാധാരണഗതിയിൽ രണ്ടു വിഭാഗത്തിലുള്ള രോഗങ്ങളാണ് മഴക്കാലത്ത് ഉണ്ടാവുന്നത്. മഴപെയ്ത് വെള്ളം മലിനമാവുന്നതോടുകൂടി ഉണ്ടാവുന്ന ജലജന്യരോഗങ്ങൾ ആണ് ആദ്യ വിഭാഗം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ശർദ്ദി തുടങ്ങിയ അസുഖങ്ങൾ ഇവയിൽ പെടും. രണ്ടാമത്തെ വിഭാഗം കൊതുകുകൾ പരത്തുന്ന അസുഖങ്ങളാണ്. കൊതുകുജന്യ രോഗങ്ങൾ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡെങ്കിപ്പനി.

ഡെങ്കി വൈറസ് ആണ് ഈ പനി ഉണ്ടാക്കുന്നത്. നാലു തരത്തിലുള്ള വൈറസാണ് ഡെങ്കിപനി ഉണ്ടാക്കുന്നത്. ഈഡിസ് ഈജിപ്തി എന്ന പ്രത്യേകതരം കൊതുകുകളിൽ നിന്നും ആണ് മനുഷ്യർക്ക് ഡെങ്കിപ്പനി ലഭിക്കുന്നത്. കുപ്പികളിൽ, ചിരട്ടകളിൽ, ഫ്രിഡ്ജിനു പിൻവശത്തുള്ള പാത്രത്തിൽ എല്ലാം കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഈ കൊതുകുകൾ കാണാവുന്നതാണ്. ലാർവ്വയിൽ നിന്നുമൊരു പൊതുവേ രൂപപ്പെടാൻ 7 ദിവസം വരെ സമയമെടുക്കും. അതിനാൽ ആഴ്ചയിൽ ഒരിക്കൽ വീടിനുചുറ്റും ഉള്ള കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിലൂടെ ഈ പ്രക്രിയ ഇല്ലാതാക്കാൻ സാധിക്കും. പനി, ശരീര വേദന, എല്ലു മുറിയുന്ന പോലുള്ള വേദന, തലവേദനഎന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.

ഡെങ്കിപ്പനി അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ ശരീരത്തിൽ പാടുകളും, പ്ലേറ്റ്ലെറ്റ് അളവ് വല്ലാതെ കുറയുകയും അങ്ങനെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു. അതിനാൽ പനി ഉണ്ടാവുമ്പോൾ തന്നെ വൈദ്യസഹായം തേടണം. മഴക്കാലത്തുണ്ടാകുന്ന മറ്റൊരു അസുഖമാണ് മലമ്പനി. പരിസ്ഥിതി യിലൂടെയാണ് ഈ അസുഖങ്ങൾ മനുഷ്യരിൽ എത്തുന്നത്. അതുകൊണ്ട് പരിസ്ഥിതി ശുദ്ധീകരിക്കുക എന്നതാണ് ഇത്തരം അസുഖങ്ങൾ അകറ്റാനുള്ള ഏകമാർഗ്ഗം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top