Movlog

Movie Express

മലയാളികളുടെ ഇഷ്ട താരം സ്വാസിക വിവാഹിതയാകുന്നു! വരൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയും ഒട്ടനവധി സിനിമകളിൽ തിളങ്ങിയ നടിയുമായ സ്വാസിക വിവാഹിതയാകുന്നു. “സീത” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കവർന്ന സ്വാസികയ്ക്ക് അടുത്തിടെ കേരള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. “വാസന്തി” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്വാസികയ്ക്ക് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത്. “സീത” എന്ന ഒറ്റ കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സ്വന്തം കുടുംബത്തിലെ അംഗത്തോടെന്ന പോലുള്ള സ്നേഹമാണ് സ്വാസികയോട്. ഈ പരമ്പരയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം.

അഭിനയത്തിനു പുറമേ നല്ലൊരു നർത്തകി കൂടിയാണ് താരം. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും സ്വാസിക അഭിനയിച്ചു കഴിഞ്ഞു. 2009ൽ പുറത്തിറങ്ങിയ “വൈഗായി” എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. നാദിർഷ സംവിധാനം ചെയ്ത “കട്ടപ്പനയിലെ ഋതിക് റോഷൻ” എന്ന ചിത്രത്തിലെ ശ്രദ്ധേയമായ തേപ്പുകാരിയുടെ വേഷം മലയാളികൾ ഒരിക്കലും മറക്കാനിടയില്ല. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. ഇപ്പോളിതാ വിവാഹിതയാകാൻ പോകുന്നു എന്ന സന്തോഷവാർത്തയാണ് സ്വാസിക പുറത്തുവിട്ടത്.

ഈ വർഷം ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ ആയിരിക്കും താരത്തിന്റെ വിവാഹം. മാട്രിമോണിയൽ വഴി കല്യാണ ആലോചനകൾ മുന്നോട്ട് പോകുന്നുണ്ട് എന്നും സ്വാസികയുടെ അച്ഛൻ ബഹ്‌റൈനിൽ നിന്ന് നാട്ടിൽ എത്തിയാൽ ഉടൻ തീരുമാനമെടുക്കുമെന്നും താരം കൂട്ടിച്ചേർത്തു. “സീത” എന്ന പരമ്പര സ്വാസികയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. ഈ പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് മുൻനിര സിനിമാപ്രവർത്തകർ സ്വാസികയെ തേടിയെത്തുന്നത്. ഇന്നും പലരും സീത എന്നാണ് സ്വാസികയെ വിളിക്കുന്നത്. “മാമാങ്കം” എന്ന ചിത്രത്തിലെ ഉണ്ണിമുകുന്ദന്റെ അഭിനയത്തെ അഭിനന്ദിച്ച് വാചാലയായതോടെ ഇവർ തമ്മിൽ പ്രണയമാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവർ തമ്മിൽ അങ്ങനെയൊന്നുമില്ല എന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നു. പ്രിയ താരത്തിന്റെ വിവാഹ വിശേഷങ്ങൾ അറിയുവാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top