Movlog

Faith

പ്രണയവും ലൈംഗികതയും നമ്മുടെ അവകാശമാണ്…ആരും അത് ചോദിക്കേണ്ട കാര്യമില്ല…വിവാഹവി ജീവിതത്തെ കുറിച്ച് സൂര്യ മനസ് തുറക്കുന്നു…

സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ, പോരാട്ടങ്ങൾ, വിജയങ്ങൾ എന്നിവയെല്ലാം ഓരോ മനുഷ്യ ജീവിതത്തിലും പറഞ്ഞിട്ടുള്ളതാണ്. പലപ്പോഴും പലരുടെയും വിജയകഥകൾ നമ്മൾ ആഘോഷിക്കാറുണ്ടെങ്കിലും ഒരു വിഭാഗം ഈ ഭൂമിയിൽ നിലനിൽക്കാത്ത പോലെയാണ് പലരും കരുതുന്നത്. ആ വിഭാഗമാണ് ട്രാൻസ്ജെൻഡേഴ്സ്. വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ ഭാരതം. വിവിധ ഭാഷകൾ, സംസ്കാരങ്ങൾ, ഭക്ഷണരീതികൾ, മതങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഈ രാജ്യത്ത് ഈ അടുത്ത കാലം വരെയും ലിംഗങ്ങളിൽ മാത്രമുള്ള വൈവിധ്യം സ്വീകരിക്കാൻ കഴിയുമായിരുന്നില്ല.

സ്ത്രീ, പുരുഷൻ എന്നിവരെ അല്ലാത്ത ഒരു വിഭാഗം ഉണ്ടെന്ന് സ്വീകരിക്കാനും അവർക്കും സ്ത്രീകൾക്കും പുരുഷനും ഉള്ള അത്രയും അവകാശങ്ങളും സ്വാതന്ത്ര്യവും ഈ രാജ്യത്ത് ഉണ്ട് എന്ന് തിരിച്ചറിയാനും അംഗീകരിക്കാനും നിർഭാഗ്യവശാൽ ഇന്നും പലർക്കും സാധിക്കുന്നില്ല. നമ്മുടെ ഭരണഘടന പോലും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും തുല്യ അവസരങ്ങളും അവകാശങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാര്യത്തിൽ ഇതൊന്നും നിലനിൽക്കുന്നില്ല.

ഇന്ത്യയിൽ സ്വാതന്ത്ര്യം ലഭിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു വിഭാഗമാണ് ട്രാൻസ്ജെൻഡേഴ്സ്. സ്വന്തം കുട്ടി ട്രാൻസ് ജെൻഡർ ആണെന്ന് അറിഞ്ഞാൽ ആ കുട്ടിയെ ഉപേക്ഷിക്കുന്ന നാടാണ് നമ്മുടേത്. സമൂഹം ആ കുട്ടിയെ ഒരിക്കലും അംഗീകരിക്കില്ല എന്ന ഭയം രക്ഷിതാക്കളെ ഇതിനായി പ്രേരിപ്പിക്കുന്നു. തികച്ചും സ്വാഭാവികമായ ഒരു കാര്യത്തെ മനുഷ്യനിർമ്മിതമായ ചില ചിന്താഗതികൾ കാരണം അകറ്റി നിർത്തുകയും ചവിട്ടി താഴ്ത്തുകയും ആണോ വേണ്ടത്? ഈ വിഭാഗത്തിനെ ഒരിക്കലും അംഗീകരിക്കാത്ത സമൂഹം അവർക്ക് വിദ്യാഭ്യാസം നൽകുവാനും തൊഴിൽ നൽകുവാനും തയ്യാറാകുന്നില്ല.

അപ്പോൾ ഒരു നേരത്തെ ആഹാരത്തിനായി ഭിക്ഷ യാചിക്കാനും, നൃത്തം ചെയ്യാനും, ലൈംഗിക തൊഴിലാളിയായി പ്രവർത്തിക്കാനും തന്നെ അവർക്ക് സാധിക്കുകയുള്ളൂ. അങ്ങനെ ചെയ്യുന്നതിന് അവരെ ഇതേ സമൂഹം തന്നെ കുറ്റപ്പെടുത്തുകയും ചെയ്യും. ട്രാൻസ് വിഭാഗത്തിൽ ഉള്ള ആളുകൾക്ക് ഒരുപാട് പ്രചോദനം നൽകുന്ന ദമ്പതികളാണ് ഇഷാനും സൂര്യയും. ഇവരുടെ വിവാഹം ഏറെ ആഘോഷിക്കുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.

ട്രാൻസ് വുമൺ ആയ സൂര്യയും ട്രാൻസ്മെൻ ആയ ഇഷാനും വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോൾ അത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. നാലു വർഷത്തോളമായി വളരെ സന്തുഷ്ടമായ ജീവിതമാണ് ഇവർ നയിച്ചു കൊണ്ടു വരുന്നത്. കുടുംബ ജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് സൂര്യ ഇപ്പോൾ. വിവാഹം കഴിച്ചപ്പോൾ ഒരു മാസം പോലും ഇവർ തികച്ചു ജീവിക്കില്ല എന്ന് വിധിയെഴുതിയവരാണ് പലരും. ഇത് വെറും വേഷംകെട്ട് മാത്രമാണെന്നും പലരും അധിക്ഷേപിച്ചു. അത്തരക്കാർക്കുള്ള ഒരു മധുര പ്രതികാരമാണ് നാലു വർഷം നീണ്ട സന്തുഷ്ടമായ ഇവരുടെ ദാമ്പത്യജീവിതം.

വിവാഹ കാര്യം പറഞ്ഞപ്പോൾ എല്ലാവരും പിന്തിരിപ്പിക്കാൻ ആയിരുന്നു ശ്രമിച്ചത്. വിവാഹം കഴിക്കുകയാണെങ്കിൽ അത് സൂര്യയെ മാത്രമായിരിക്കും എന്ന് ഇഷാൻ ഉറച്ചു തീരുമാനിച്ചിരുന്നു. ഇപ്പോൾ ട്രാൻസ് വിഭാഗത്തിലുള്ളവർക്ക് മാതൃക ആണ് ഇവരുടെ സന്തോഷം നിറഞ്ഞ ജീവിതം. പ്രണയം അന്ധമാണ്, പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നെല്ലാം പറയുന്നതു പോലെ പ്രണയത്തിന് ജൻഡറും ഇല്ല. രണ്ടു പേർക്ക് പ്രണയിച്ച് ഒരുമിച്ച് ജീവിക്കുവാൻ സെക്സ് ആവശ്യമില്ല എന്നിവർ പറയുന്നു.

എന്നാൽ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ആണും പെണ്ണും വിവാഹം കഴിക്കുന്നത് തന്നെ സെക്സ് ചെയ്യുവാനും കുട്ടികൾ ഉണ്ടാകുവാനുമാണ് എന്നാണ് പൊതുവായുള്ള ധാരണ. നമ്മുടെ ജീവിതം നമ്മുടെ മാത്രം അവകാശമാണ്. പ്രണയവും ലൈംഗികതയും നമ്മുടെ അവകാശമാണ്. അതിനെക്കുറിച്ച് ആരും ചോദിക്കേണ്ടതില്ല എന്നും ആരുടെയും ബെഡ്റൂമിൽ തങ്ങൾ എത്തി നോക്കാറില്ല എന്നും സൂര്യ പറയുന്നു. അതുകൊണ്ട് തിരിച്ച് അത് പോലെ തന്നെ ചെയ്യാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്നും സൂര്യ വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top