Movlog

Film News

പ്രണയം തുറന്ന് സമ്മതിച്ച് താരങ്ങൾ ! ഈ തെളിവുകൾ മാത്രം മതി! ദൃശ്യങ്ങൾ പുറത്ത് !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസിന്റെ രണ്ടു സീസണുകളുടെ മികച്ച വിജയത്തിന് ശേഷം മൂന്നാമത്തെ സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരാർത്ഥികൾ എല്ലാം ഒരു വീടിനുള്ളിൽ പുറംലോകവുമായി യാതൊരുവിധ ബന്ധം ഇല്ലാതെ താമസിച്ചു മത്സരിക്കുന്ന ഒരു വേറിട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതു തന്നെയാണ് ഈ ഷോയെ മറ്റു ഷോകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. 18 മത്സരാർത്ഥികൾ ആണ് ഇത്തവണ ബിഗ് ബോസ് ഹൗസിൽ. സിനിമയിലും സീരിയലിലും കലാകായിക രംഗത്ത് സജീവമായ പല പ്രമുഖരും ബിഗ് ബോസ് ഹൗസിനുള്ളിൽ ഉണ്ട്.

കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെകളിൽ ഒരാൾ ആയ സൂര്യ ബിഗ് ബോസ് ഹൗസിലെ ശക്തയായ ഒരു മത്സരാർത്ഥിയാണ്. മോഡലിംഗ് രംഗത്തും സജീവമായ സൂര്യ ആർ ജെ ആയും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ എത്തിയിട്ടുള്ള സൂര്യയ്ക്ക് പൊതുവേ ഒരു പാവം പെൺകുട്ടി എന്ന ഇമേജ് ആണ് മലയാളികൾക്കിടയിൽ ഉള്ളത്. ബിഗ് ബോസ് ഹൗസിലും ഒരു പാവം ആയി തന്നെയാണ് സൂര്യ കഴിയുന്നതും. മറ്റു മത്സരാർത്ഥികളെ പോലെ വഴക്കിനും കുറ്റം പറച്ചിലും ഒന്നും നിൽക്കാതെ വളരെ സൗമ്യമായി ബിഗ് ബോസ് ഹൗസിൽ തുടരുന്ന സൂര്യ ചെറിയ കാര്യങ്ങൾക്കു പോലും പെട്ടെന്ന് കരയുന്ന ഒരു സ്വഭാവക്കാരിയാണ്.

ബിഗ് ബോസിലെ ഒരാളോട് തനിക്ക് ഇഷ്ടമാണെന്ന് സൂര്യ പറയുന്നത് ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മറ്റാരും കാണാതെ ബിഗ് ബോസിനോട് ആയിരുന്നു സൂര്യയുടെ വെളിപ്പെടുത്തൽ. പ്രണയാർദ്രമായി കുളത്തിലെ വെള്ളത്തിൽ വിരലുകൾ ഓടിച്ചു പാട്ടൊക്കെ പാടി ആയിരുന്നു സൂര്യ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ബിഗ്ബോസ് അണിയറപ്രവർത്തകർ പുറത്തുവിട്ടു വീഡിയോയിൽ ആണ് സൂര്യ തന്റെ പ്രണയം തുറന്നു പറയുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ഗാനം “പൂങ്കാറ്റിനോടും കിളികളോടും” പാടിയാണ് സൂര്യ തന്റെ മനസ്സ് തുറന്നത്.

ബിഗ് ബോസ് ഹൗസിലെ ഒരാളോട് ഭയങ്കര ഇഷ്ടം ഉണ്ടെന്നും ആരാണെന്ന് പറയില്ല എന്നും സൂര്യ പറഞ്ഞു. നാളെ താൻ എലിമിനേറ്റ് ആവുകയാണെങ്കിൽ അത് പറയാതെ പോയ പ്രണയം ആയിട്ട് ഈ ബിഗ് ബോസ് നുള്ളിൽ അവശേഷിക്കും. ഇപ്പോഴുള്ള സൗഹൃദം നഷ്ടമാകുന്നത് ഭയന്ന് പുറത്തുവച്ച് പ്രണയം തുറന്നുപറയാൻ ആവില്ല എന്നും ആളെക്കുറിച്ച് ഒരു സൂചന പോലും തരില്ല എന്നും സൂര്യ വ്യക്തമാക്കി. പേര് വെളിപ്പെടുത്തിയില്ലെങ്കിലും സൂര്യയുടെ മനംകവർന്നത് മണിക്കുട്ടൻ ആണ് എന്ന് ആണ് ആരാധകരുടെ കണ്ടെത്തൽ. ഇപ്പോഴിതാ ബിഗ് ബോസ് തന്നെ സൂര്യയ്ക്ക് നല്ല ഒരു പണി കൊടുത്തിരിക്കുകയാണ്. രസകരമായ ഒരു ട്രോൾ വീഡിയോയിലൂടെയാണ് ബിഗ് ബോസ് സൂര്യയ്ക്ക് പണി കൊടുത്തിരിക്കുന്നത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top