മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടം നേടിയ നടനാണ് സുരേഷ് ഗോപി എന്ന് പറയേണ്ടിയിരിക്കുന്നു. ഒരു നടൻ എന്നതിലുപരി മികച്ച കാരുണ്യ പ്രവർത്തകൻ രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ ഒക്കെയാണ് സുരേഷ് ഗോപി പ്രശസ്തമായിരിക്കുന്നത് എന്നതാണ് സത്യം. തന്റെ അരികിലേക്ക് സഹായമഭ്യർഥിച്ച് വരുന്ന ഒരാളെയും വേദനയോടെ മടക്കി അയക്കാത്ത ഒരു മികച്ച മനുഷ്യസ്നേഹി തന്നെയാണ് അദ്ദേഹം. എംപി ആയപ്പോഴും ആ പദവികൊണ്ട് തനിക്ക് ചെയ്യാൻ സാധിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ ആയിരുന്നു താരം ചെയ്തിരുന്നത്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് സുരേഷ് ഗോപിയെ കുറിച്ച് അമൃത ചാനൽ ചെയ്യുന്ന പുതിയ ഒരു പരിപാടിയാണ്. ഓണ സംബന്ധമായ പുറത്തു വരുന്ന ഈ പരിപാടി ജനനായകൻ എന്ന പേരിലാണ്.
സുരേഷ് ഗോപിയുമായി അടുപ്പമുള്ളവരെയും സുരേഷ് ഗോപിയുടെ കാരുണ്യ ഹസ്തങ്ങൾ സ്വീകരിച്ചിട്ടുള്ളവരെയും ഒക്കെ പരിപാടിയിലേക്ക് എത്തിക്കുകയാണ് ചെയ്തിരുന്നത്. സുരേഷ് ഗോപിയുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു കൂട്ടത്തിൽ. ഷാജി കൈലാസും ആനിയും ഒക്കെ ഈ പരിപാടിയിൽ എത്തിയിരുന്നു. പരിപാടിയിൽ വച്ച് ആനി തന്റെ സഹോദരി ആണ് എന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.
ഷാജിയുമായി ഉള്ള ആനിയുടെ ജീവിതം കണ്ട് തനിക്ക് ഒരുപാട് സന്തോഷമുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും അവിടേയ്ക്ക് എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് ഒരു മനോഹരമായ ഗാനവും വേദിയിൽ പാടിയിരുന്നു. എത്ര മനോഹരമായാണ് സുരേഷ് ഗോപിയും രാധികയും ഗാനം ആലപിക്കുന്നത് എന്നും പ്രേക്ഷകർ അത്ഭുതപ്പെട്ട് പോയിരുന്നു. രാധികയുമായുള്ള പ്രണയത്തെക്കുറിച്ച് ഒക്കെ തന്നെ ഈ വേദിയിൽ വെച്ച് സുരേഷ് ഗോപി തുറന്നു പറയുന്നുണ്ടായിരുന്നു.
വിവാഹം ഉറപ്പിച്ച ശേഷമാണ് തങ്ങൾ പ്രണയിച്ചു തുടങ്ങിയത്. എന്നാൽ പിന്നീടുള്ള ആ കാലയളവിൽ നന്നായി തന്നെ പ്രണയിച്ചിട്ടുണ്ട് എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഭാര്യയായി വേണ്ടത് ആരാധികയെയാണെന്ന് ഇതിനു മുൻപും ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി തുറന്നു പറഞ്ഞിരുന്നു. ഒരു ഭാര്യക്ക് തന്റെ ഭർത്താവിൽ നിന്നും ലഭിക്കാവുന്ന ഏറ്റവും മികച്ച ഒരു അഭിപ്രായം തന്നെയാണ് ഇതെന്ന് എല്ലാവരും ഒരേ പോലെ സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയ നിമിഷങ്ങളെ ആർക്കുമറിയാത്ത പ്രണയ കഥകളെ കുറിച്ചും ഒക്കെയാണ് ഈ വേദിയിൽ സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്. വീഡിയോ പരിപാടിയുടെ പ്രമോ വീഡിയോയിൽ തന്നെ ഇത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വലിയ സ്വീകാര്യതയോടെ ആയിരുന്നു ഈയൊരു പരിപാടി ഏറ്റെടുത്തിരുന്നത്.
