Movlog

Kerala

ആശുപത്രി കിടക്കയിൽ വെച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു.

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട സൂപ്പർതാരമാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങൾ ഇത്രയേറെ ചേരുന്ന ഒരു സൂപ്പർതാരം മറ്റാരുമുണ്ടാകില്ല. സൂപ്പർ ആക്ഷനുകളും പഞ്ച് ഡയലോഗുകളും കൊണ്ട് മലയാളികളെ ആവേശം കൊള്ളിച്ച താരമാണ് സുരേഷ് ഗോപി. മികച്ച ഒരു നടൻ മാത്രമല്ല തികഞ്ഞ ഒരു മനുഷ്യ സ്നേഹി കൂടിയാണ് താരമെന്ന് അദ്ദേഹത്തിന്റെ പല കാരുണ്യ പ്രവർത്തനങ്ങളിൽ നിന്നും മലയാളികൾക്ക് അറിവുള്ളതാണ്. സഹായം ചോദിച്ചു എത്തുന്നവരെ തന്നെ കൊണ്ട് കഴിയുന്ന വിധം സുരേഷ് ഗോപി സഹായിക്കാറുണ്ട്. ഇതിനിടയിൽ രാഷ്ട്രീയത്തിലേക്ക് കടന്ന താരം നന്മകൾ മാത്രമുള്ള പച്ചയായ ഒരു മനുഷ്യൻ ആണ് എന്നാണ് അടുത്തറിയുന്നവർ പറയുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന “പാപ്പാൻ” എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ശ്വാസതടസം അനുഭവിച്ചതിനെ തുടർന്ന് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തിന് ന്യൂമോണിയ ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പത്തു ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നൽകിയിരിക്കുന്നത്. ആശുപത്രിക്കിടക്കയിൽ വെച്ച് സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

എംപി എന്ന നിലയിൽ സുരേഷ്ഗോപിക്ക് ലഭിച്ച ശമ്പളം മുഴുവൻ പാവപ്പെട്ടവർക്ക് സഹായിക്കാൻ വേണ്ടിയാണ് ഉപയോഗിച്ചത് എന്നും ചാനൽ പരിപാടിയിൽ നിന്ന് ലഭിച്ച പണവും ഇതിനു വേണ്ടി തന്നെയാണ് നൽകാറുള്ളത് എന്നും താരം വ്യക്തമാക്കി. സർക്കാരിന്റെ ശമ്പളം കൊണ്ടല്ല താൻ ജീവിക്കുന്നത് എന്നും ഇതെല്ലാം തെളിവ് സഹിതം വ്യക്തമാക്കി തരാൻ സാധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പബ്ലിസിറ്റി ആഗ്രഹിച്ചല്ല സുരേഷ് ഗോപി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നന്മ പലരും അറിയുന്നില്ല. മലയാള സിനിമയിൽ മാത്രമല്ല “നിങ്ങൾക്കുമാകാം കോടീശ്വരൻ” എന്ന സൂപ്പർഹിറ്റ് ഷോയുടെ അവതാരകനായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങളും കവർന്നിരുന്നു താരം. ഈ മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ അവരെയും പലപ്പോഴും സഹായിച്ചിട്ടുണ്ട് സുരേഷ് ഗോപി.

ഇതിനുമുമ്പ് ആലപ്പി അഷ്‌റഫ്, സുരേഷ് ഗോപിയുടെ നന്മയെക്കുറിച്ച് വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. മാവേലിക്കരയിലേക്കുള്ള യാത്രയിൽ കാൽ നഷ്ടപ്പെട്ട ഒരാളെ അപ്രതീക്ഷിതമായി കാണുകയും അദ്ദേഹത്തിനു വേണ്ടി കൃത്രിമകാൽ വാങ്ങി നൽകുകയും ചെയ്ത സുരേഷ് ഗോപി ഒരുപാട് അനാഥ കുടുംബങ്ങൾക്ക് വീടുവെച്ച് നൽകുകയും സാമ്പത്തിക ബുദ്ധിമുട്ടിൽ ആയിരുന്നു നടൻ രതീഷിന്റെ കുടുംബത്തെ സഹായിക്കുകയും കുട്ടികളുടെ പഠനവും വിവാഹവും ഒരു അച്ഛന്റെ സ്ഥാനത്തുനിന്നും നടത്തിക്കൊടുക്കുകയും ചെയ്തിരുന്നു എന്ന് ആലപ്പി അഷ്റഫ് തന്റെ കുറിപ്പിൽ പങ്കുവെച്ചിരുന്നു. മലയാള സിനിമയിൽ നിന്നും ഇടയ്ക്ക് വിട്ടുനിന്ന സുരേഷ് ഗോപി 2020ൽ “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top