Movlog

Kerala

ജീവിതത്തിലെ അവസാന ആഗ്രഹം തുറന്നു പറഞ്ഞു ! മറന്നു പോകാതെ നിറവേറ്റി നൽകി സുരേഷ് ഗോപി

“ഓർമ്മയുണ്ടോ ഈ മുഖം” എന്ന ഡയലോഗ് അറിയാത്ത മലയാളികൾ ഉണ്ടാവില്ല. തീപാറുന്ന ഡയലോഗുകൾ കൊണ്ട് മലയാളികളുടെ ആവേശവും സൂപ്പർതാരവും ആയി മാറിയ താരമാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങൾ ഇത്രയേറെ ചേരുന്ന മറ്റൊരു താരം മലയാള സിനിമയിൽ ഇല്ലെന്നു നിസ്സംശയം പറയാം. ഗൗരവമാർന്ന വേഷങ്ങൾ മാത്രമല്ല ഹാസ്യ വേഷങ്ങളും കൈകാര്യം ചെയ്ത് മലയാളികളെ ഞെട്ടിച്ച താരമാണ് സുരേഷ് ഗോപി. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ഇടയ്ക്കുവെച്ച് അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

അതിനിടയിൽ പ്രവേശനം നടത്തുകയും ചെയ്തു. അഭിനയത്തിൽ നിന്നും സുരേഷ് ഗോപി ഇടവേള എടുത്തത് പ്രേക്ഷകരെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപി ഇപ്പോൾ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഒരുകാലത്തു മാസ് ആക്ഷൻ രംഗങ്ങളുടെ സൂപ്പർതാരം ആയിരുന്നു സുരേഷ് ഗോപി. സുരേഷ്ഗോപിക്ക് ശേഷം ഒരുപാട് നടന്മാർ പിന്നീട് വന്നുവെങ്കിലും പഞ്ച് ഡയലോഗുകളും മാസ് ആക്ഷൻ രംഗങ്ങളും ചെയ്യാൻ സുരേഷ് ഗോപിയോളം വരില്ല ആരും.

ആക്ഷൻ ചിത്രങ്ങൾ മാത്രമല്ല ഹൃദയഹാരിയായ കുടുംബ ചിത്രങ്ങളും പിന്നീട് നർമ്മം നിറഞ്ഞ കഥാപാത്രങ്ങളും അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്നു താരം. നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ രണ്ടാം വരവ്. വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഉണ്ടായിരുന്നു ഈ സിനിമയ്ക്ക്. മികച്ച ഒരു അഭിനേതാവ് മാത്രമല്ല തികഞ്ഞ ഒരു മനുഷ്യസ്നേഹി കൂടി ആണ് താരം.

സുരേഷ് ഗോപി അവതരിപ്പിച്ച “നിങ്ങൾക്കുമാകാം കോടീശ്വരൻ” എന്ന ഷോയിലെ ഒരുപാട് പാവപ്പെട്ട മത്സരാർത്ഥികളെ താരം അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ സാമൂഹ്യ പ്രവർത്തനത്തെക്കുറിച്ചും ധാർമിക ബോധത്തെ കുറിച്ചും മലയാളികൾക്ക് അറിയാവുന്നതാണ്. സഹജീവികളോടുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് ഉത്തമ ബോധ്യമുള്ള താരം തന്റെ സേവനങ്ങൾ കൂടുതൽ ആളുകളിൽ എത്തിച്ചേരുവാൻ ആണ് രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചത്.

സുരേഷ് ഗോപി എന്ന നായകനെക്കാൾ കൂടുതൽ സുരേഷ് ഗോപി എന്ന മനുഷ്യൻ നമ്മളെ വിസ്മയിപ്പിക്കുന്നു. കൊട്ടിഘോഷിക്കാതെ ഒരുപാട് കാര്യങ്ങൾ സമൂഹത്തിന് ചെയ്യുന്ന നന്മ നിറഞ്ഞ ഒരു വ്യക്തിത്വം ആണ് സുരേഷ് ഗോപി. എതിർപ്പുകൾ നേരിടുമ്പോഴും ആരോടും ഒരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് താരത്തിന്റേത്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമയിലൂടെ മലയാളികൾക്ക് ഒരു പുതിയ ഗായകനെ ലഭിക്കുകയാണ്. 2019ൽ സുരേഷ് ഗോപി അവതാരകനായി എത്തിയ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലെത്തിയ മത്സരാർത്ഥിയുടെ ഭർത്താവ് സന്തോഷിനെ ആണ് മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് സുരേഷ് ഗോപി കൊണ്ടു വരുന്നത്.

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ “കാവൽ”ലെ കാർമേഘം മൂടുന്നു എന്ന ഗാനമാണ് സന്തോഷ് ആലപിച്ചത്. അണിയറ പ്രവർത്തകർ പുറത്തുവിട്ട ഗാനം നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു. സന്തോഷിനെ സുരേഷ് ഗോപി പരിചയപ്പെടുത്തി കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഹൃദ്യമായ ആലാപനശൈലി കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് സന്തോഷ്. രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച് കൈകാലുകൾ തളർന്ന സന്തോഷ് ഇതുവരെ ആറു ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്.

വടിയുടെ സഹായത്തോടെയാണ് സന്തോഷ് നടക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത കോടീശ്വരൻ എന്ന പരിപാടിയിൽ പങ്കെടുക്കാനായി സംഗീതയും സന്തോഷം ഒരുപാട് ശ്രമിച്ചിരുന്നു. പരിപാടിയിലേക്കുള്ള അപേക്ഷാ ഫോമിന്റെ അവസാന ഭാഗത്ത് സുരേഷ്ഗോപിയെ നേരിൽ കാണുമ്പോൾ നിങ്ങൾ എന്ത് ചോദിക്കും എന്ന ചോദ്യത്തിന് ഭർത്താവിന് ഒരു സിനിമയിൽ പാടണം എന്ന് എഴുതി ചേർക്കുകയായിരുന്നു സന്തോഷിമറ്റ് ഭാര്യ സംഗീത. ഹോട്ട് സീറ്റിൽ എത്തുന്നതിനേക്കാൾ ഭർത്താവ് ഒരു സിനിമയിൽ പാട്ടു പാടണം എന്നായിരുന്നു സംഗീതയുടെ ഏറ്റവും വലിയ ആഗ്രഹം.

ജീവിതത്തിൽ ഏറ്റവും വലിയ അവസരം ലഭിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ സുരേഷ് ഗോപിയോട് ഉള്ള സ്നേഹവും കടപ്പാടും അറിയിക്കുകയാണ് സംഗീതയും സന്തോഷും. ബി കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് ഈണം നൽകിയിരിക്കുന്നത്. നിതിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമിക്കുന്നത്. രഞ്ജി പണിക്കർ, മുത്തുമണി, പത്മരാജൻ രതീഷ്, റേച്ചൽ ഡേവിഡ്, സാദിഖ്, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നത്. ചിത്രം നവംബർ 25ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top