Movlog

Movie Express

ഞാൻ അത് പറഞ്ഞാൽ നിങ്ങൾ തള്ളാണ് എന്ന് പറയും! വിശ്വാസിചാലും ഇല്ലേലും അതാണ് സത്യം

സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് പാപ്പാൻ. സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടിൽ ഇറങ്ങുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോട് കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കിലാണ് സുരേഷ് ഗോപി. പ്രമോഷന് സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷിനെയും കാണാൻ സാധിക്കുന്നുണ്ട്. മകൻ ഗോകുലും സുരേഷ് ഗോപിയും ഒരുമിച്ച് എത്തുന്ന ചിത്രം എന്ന പ്രത്യേകത തന്നെയാണ് പാപ്പാൻ എന്ന ചിത്രം കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ പലപ്പോഴും തനിക്കെതിരെ ട്രോളുകളും വിമർശനങ്ങളും എത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സുരേഷ് ഗോപി.

പാപ്പന്റെ പ്രമോഷൻ ഭാഗമായി കൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപി മനസ്സുതുറന്നത്. കോടിക്കണക്കിന് സമ്പാദിക്കുന്ന വ്യക്തി ഒന്നുമല്ല താനെന്നും കിട്ടിയതിൽ നിന്നു താൻ ആളുകൾക്ക് കൊടുത്തിട്ടുണ്ടെന്ന് അത് പറഞ്ഞാൽ തള്ളാണ് നാളെ പറയും എന്ന് ആണ് സുരേഷ് ഗോപി പറഞ്ഞത്. ഞാൻ ആരെയെങ്കിലും സഹായിക്കുന്നത് പുറത്തറിഞ്ഞാൽ തന്നെ പലർക്കും വലിയ പ്രശ്നമാണ്.. കോടിക്കണക്കിന് സമ്പാദിക്കുന്ന ഒരു വ്യക്തി ഒന്നുമല്ല ഞാൻ. അഞ്ചു വർഷം സിനിമ ഇല്ലാതിരുന്ന ആളാണ് ഞാൻ. കിട്ടിയതില്‍ നിന്നും ഞാന്‍ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ട്. അത് പറഞ്ഞാല്‍ തള്ളാണ്. എന്നും ആളുകൾ പറയും എന്നാണ് സുരേഷ് ഗോപി പറയുന്നത്.

ആയിരം കോടി ഉണ്ടാക്കിയിട്ട് അതിൽ നിന്ന് പത്തുലക്ഷമോ ഒരുകോടി കൊടുത്താൽ വലിയ കാര്യമാണെന്നും അതിന് ഭയങ്കര മഹത്വമാണെന്നും പറയുകയും താന്‍ ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിൽ കളിയാക്കുകയും ചെയ്യുന്നവരാണ് കൂടുതലും എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. നിങ്ങൾ എന്ത് തള്ള് നടത്തിയിട്ടും കാര്യമില്ല ദൈവത്തിനറിയാം ഇവൻ ഏത് പൈസ എടുത്ത് ആണ് ഇത് ചെയ്യുന്നത് എന്ന്. എന്ത് മനോഭാവം കൊണ്ടാണ് ചെയ്യുന്നത് എന്നും ദൈവത്തിനറിയാം. ടെക്നോളജി ഇത്രമാത്രം വളരേണ്ടത് ഇല്ലായിരുന്നു എന്ന് ചിലപ്പോഴൊക്കെ തോന്നും.. മനുഷ്യൻ ഹൃദയംകൊണ്ട് കുള്ളന്മാർ ആയി പോകുന്നത് പോലെ എന്നായിരുന്നു സുരേഷ് ഗോപി മറുപടിയായി പറഞ്ഞത്.

അതെസമയം പാപ്പാൻ എന്ന ചിത്രം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് പോലീസ് വേഷത്തിൽ സുരേഷ് ഗോപി എത്തുന്നത് എന്ന പ്രത്യേകത കൊണ്ട് മാത്രമല്ല വേറിട്ടുനിൽക്കുന്നത്,ഗോകുൽ, നൈല ഉഷ,കനിഹ, ആശ ശരത്ത് തുടങ്ങിയ വലിയൊരു താരനിര കൊണ്ട് പ്രേക്ഷകർ ഒരുപാട് കാത്തിരിക്കുന്ന ചിത്രം എന്ന നിലയിലും ശ്രെദ്ധ നേടുന്നുണ്ട്. ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രം എങ്ങനെയായിരിക്കും എന്ന് അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഓരോരുത്തരും. ആ പഴയ സുരേഷ് ഗോപി തിരികെ ലഭിക്കാൻ വേണ്ടി ഏറെ ഇഷ്ടത്തോടെ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top