Movlog

Kerala

കുഞ്ഞുങ്ങളെ വളർത്തുന്നതിൽ അച്ഛന്മാരുടെ പങ്കിനെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുന്ന – വീട്ടിൽ ഭക്ഷണത്തിനുള്ള വക കൊണ്ടുവരികയും കുട്ടികൾക്ക് പഠിക്കാനുള്ള ഫീസ് അടക്കുകയും ചെയ്യുന്ന കടമ മാത്രമല്ല ഒരു അച്ഛന്റെത്.

പണ്ടുകാലങ്ങളിൽ കുഞ്ഞുങ്ങളെ നോക്കുന്നതും വളർത്തുന്നതും എല്ലാം ഒരു അമ്മയുടെ മാത്രം ഉത്തരവാദിത്വം ആയിരുന്നു. വീടിനു പുറത്തുള്ള ജോലികൾ അച്ഛന്റെയും വീടിനകത്തുള്ള ജോലികൾ അമ്മയുടേതും എന്നായിരുന്നു പണ്ട് കാലങ്ങളിലെ ചിന്താഗതികൾ. എന്നാൽ ഇന്ന് കാലമൊക്കെ മാറിയിരിക്കുന്നു. അച്ഛനും അമ്മയും ഒരു പോലെ ജോലിക്ക് പോകുന്ന സാഹചര്യങ്ങൾ ആണ് ഭൂരിഭാഗം വീടുകളിലും കണ്ടു വരുന്നത്. കുടുംബസാഹചര്യങ്ങൾ മാറുമ്പോൾ നമ്മൾ ജീവിച്ചിരുന്ന രീതികളിലും മാറ്റങ്ങൾ കൊണ്ട് വരേണ്ടത് അനിവാര്യമാണ്.

വീട്ടിൽ ഭക്ഷണത്തിനുള്ള വക കൊണ്ടുവരികയും കുട്ടികൾക്ക് പഠിക്കാനുള്ള ഫീസ് അടക്കുകയും ചെയ്യുന്ന കടമ മാത്രമല്ല ഒരു അച്ഛന്റെത്. ഒരു കുഞ്ഞിന്റെ വളർച്ചയിൽ അച്ഛൻ ചെയ്യേണ്ട പല പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്. കുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള അച്ഛന്റെ കർത്തവ്യം പങ്കുവെക്കുകയാണ് സുരേഷ് സി പിള്ള തന്റെ കുറിപ്പിലൂടെ. ഒരു കുഞ്ഞുണ്ടായാൽ രാത്രി ഉറക്കമൊഴിച്ചു കുഞ്ഞിനെ പാലൂട്ടുന്നതും അവരെ ഉറക്കുന്നതും എല്ലാം അമ്മമാരാണ്. രാത്രിയിൽ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ ഒന്ന് അടുത്ത മുറിയിലേക്ക് പോകൂ, മനുഷ്യന് ഉറങ്ങണ്ടേ എന്ന് പറയുന്ന പുരുഷന്മാർ നമുക്കിടയിലുണ്ട്.

കുഞ്ഞുണ്ടായാൽ ഭാര്യയേയും കുഞ്ഞിനേയും ആറുമാസം ഭാര്യവീട്ടിൽ പറഞ്ഞയച്ചു ക ള്ള് കുടിച്ച് സ്വാതന്ത്ര്യം ആഘോഷിക്കുന്ന പലരും നമുക്കിടയിൽ തന്നെയുണ്ട്. ഒരു സ്ത്രീ ഒരുപാട് ശാരീരിക, മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് ഗർഭകാലം തൊട്ട് കടന്നു പോകുന്നത്. കുഞ്ഞിനെ പ്രസവിച്ചതിനു ശേഷം പല സ്ത്രീകൾക്കും പോസ്റ്റ് ട്രോമാറ്റിക് ഡിസോഡറുകൾ ഉണ്ടാകുന്നു. അപ്പോഴൊക്കെ പങ്കാളിയുടെ സഹായവും സ്നേഹവും ഇല്ലാതെ ഒറ്റയ്ക്ക് ഇതെല്ലാം അമ്മമാർ നേരിടുന്നതാണ് നമ്മൾ കണ്ടു വരുന്നത്. എന്നാൽ ഈ പ്രവണത ഇനിയെങ്കിലും അവസാനിച്ചേ മതിയാകൂ.

ഒരു കുഞ്ഞു ഉണ്ടാകുന്നതിൽ അമ്മയ്ക്കും അച്ഛനും തുല്യ പങ്കാളിത്തം ആണെങ്കിൽ ആ കുഞ്ഞിന്റെ വളർച്ചയിലുള്ള ഉത്തരവാദിത്വത്തിലും ആ തുല്യത വേണം. അതിനായി പുരുഷൻമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടി ഉണ്ടാകുന്നതിനു മുമ്പ് തന്നെ ഭാര്യയും ഭർത്താവും ചേർന്ന് എന്തൊക്കെ ജോലികൾ തുല്യമായി ചെയ്യണം എന്ന് ആലോചിക്കണം. എന്തൊക്കെ ഉത്തരവാദിത്വങ്ങൾ ആണ് പരസ്പരം പങ്കുവെക്കേണ്ടത് എന്ന് കുട്ടി ഉണ്ടാകുന്നതിനു മുമ്പ് തന്നെ തീരുമാനിച്ച് എഴുതി വെക്കണം. കാരണം ഓരോരുത്തരുടെ സാഹചര്യങ്ങൾ അനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ ഉണ്ടാവും.

കുഞ്ഞിന്റെ വളർച്ചയിലും സംരക്ഷണത്തിലും അച്ഛനും അമ്മയ്ക്കും തുല്യ പങ്കാണുള്ളത്. മുലപ്പാൽ കൊടുക്കുന്നത് അമ്മയ്ക്ക് മാത്രമേ ചെയ്യാൻ പറ്റൂ. അങ്ങനെയെങ്കിൽ കുട്ടി അപ്പി ഇട്ടാൽ അത് വൃത്തിയാക്കുന്നതും കഴുകുന്നതും അച്ഛനാകട്ടെ. കുട്ടി രാത്രി ഉണർന്നാൽ മുലപ്പാൽ കൊടുക്കുന്നത് അമ്മ ആയതിനാൽ അതിനു ശേഷം കുട്ടിയെ അച്ഛൻ ഉറക്കണം. ഇനി അഥവാ പാൽ ഉണ്ടാക്കി കുടിക്കുന്നത് ആണെങ്കിൽ ദിവസവും മാറിമാറി അച്ഛനുമമ്മയ്ക്കും ചെയ്യാം. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് കൂടുതൽ സമയം അമ്മയുടെ സാന്നിധ്യം ആവശ്യമുള്ളതിനാൽ അടുക്കള ജോലികളിൽ ആദ്യത്തെ ഒരു വർഷം അച്ഛൻ മുൻകൈയെടുത്തു ചെയ്യുന്നതാണ് ഉത്തമം.

കുഞ്ഞ് ജനിച്ചതിനു ശേഷം അമ്മ മാത്രമല്ല അച്ഛനും ലീവെടുത്ത് കുഞ്ഞിനെ നോക്കേണ്ടതുണ്ട്. ആദ്യത്തെ കുറച്ചു മാസങ്ങൾ ‘അമ്മ ലീവ് എടുക്കുകയാണെങ്കിൽ പിന്നീട് അച്ഛൻ ലീവ് എടുത്ത് കുഞ്ഞിനെ നോക്കുക. കുട്ടിയുടെ ഹോം വർക്ക് ചെയ്യിക്കുന്നതിലും ട്യൂഷന് കൊണ്ടുപോകുന്നതിലും എല്ലാം പരസ്പരം ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കുക. ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷിതത്വം തോന്നുന്നത് പരസ്പരം ബഹുമാനിക്കുന്ന മാതാപിതാക്കളെ കാണുമ്പോഴാണ്. അതുകൊണ്ട് പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ജോലികളും ഉത്തരവാദിത്വങ്ങളും പങ്കുവയ്ക്കുന്ന മാതാപിതാക്കൾ ആവാൻ ശ്രമിക്കുക. സുരേഷ് പിള്ള പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top