Movlog

Uncategorized

ഡോക്ടറേറ്റ് നേടിയതിനു ശേഷം സുജ കാർത്തികയ്ക്ക് പറയാനുള്ളത്

“മലയാളി മാമന് വണക്കം ” എന്ന സിനിമയിലൂടെ നായിക ആയി മാറിയ നടിയാണ് സുജ കാർത്തിക .മലയാള സിനിമയിൽ നിരവധി വേഷങ്ങളിൽ എത്തിയ സുജ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു .വിവാഹം കഴിഞ്ഞ നടിമാർക്ക് ഇന്ന് ലഭിക്കുന്ന അവസരങ്ങൾ ഒന്നും സുജ അഭിനയിച്ചിരുന്ന കാലത്തുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം .പതിനഞ്ചാമത്തെ വയസിൽ ആയിരുന്നു സുജ അഭിനയത്തിലേക്കെത്തുന്നത് .അത് കൊണ്ട് തന്നെ ഈ മേഖലയെ പൂർണമായും ഒഴിവാക്കാൻ സാധിക്കില്ലെന്ന് സുജ കാർത്തിക വെളിപ്പെടുത്തുന്നു .

അഭിനയജീവിതത്തിൽ നിന്നും മാറി നിന്ന സുജ കാർത്തിക പിന്നീട് പഠനത്തിന്റെ തിരക്കിലായിരുന്നു .2009 ല്‍ പിജിഡിഎം കോഴ്‌സ് ഒന്നാം റാങ്കോടെ വിജയിച്ചതോടെയാണ് സുജ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തത്. എംകോം ഫസ്റ്റ് ക്ലാസില്‍ പാസായ സുജ കോളേജ് അധ്യാപികയായി ജോലി ചെയ്തിരുന്നു.പിന്നീട് ജെആര്‍എഫ് നേടിയത്തിനു ശേഷം ജോലി ഉപേക്ഷിച്ചു .പലതരം സര്‍ട്ടിഫൈജ് കോഴുസുകൾ ചെയ്തിട്ടുള്ള സുജ കാർത്തിക കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ഫാക്വല്‍റ്റിയുടെ കീഴില്‍ കൊമേഴ്‌സിലാണ് പി എച് ഡി നേടിയത് .

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു താരത്തിന്റെ ഗവേഷണ പ്രബന്ധം. പിഎച്ച്ഡി സ്വന്തമാക്കിയ ശേഷം ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍നിന്ന് ക്വാളിറ്റേറ്റീവ് റിസര്‍ച് മെത്തേഡ്‌സില്‍ സര്‍ട്ടിഫിക്കേഷനും സ്വന്തമാക്കിയിരുന്നു. പിന്നീട് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐസിടി അക്കാദമിയില്‍നിന്ന് ഡേറ്റ അനലിസ്റ്റ് സര്‍ട്ടിഫൈഡ് സ്‌പെഷലിസ്റ്റ് കോഴ്‌സും പൂര്‍ത്തിയാക്കിയ ശേഷം യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് വെര്‍ജിനിയയിലെ ഡാര്‍ഡണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്ന് ഡിസൈന്‍ തിങ്കിങ് ഓഫ് ഇന്നവേഷനില്‍ സര്‍ട്ടിഫിക്കറ്റും നേടിയെടുത്തെന്നും സുജ പറയുന്നു.

അടുത്തിടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ രണ്ടു മൂന്നു പരസ്യങ്ങള്‍ ചെയ്യാന്‍ സുജ കാർത്തികയ്ക്ക് അവസരം ലഭിച്ചിരുന്നു .സുജയുടെ മകൾ ആയിരുന്നു പരസ്യത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് .ഒരുപാട് കാലത്തിനു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയപ്പോൾ മനസിലേക്ക് ഒരുപാട് ഓർമ്മകൾ ഓടിയെത്തി എന്നും സുജ പറയുന്നു .മെര്‍ച്ചന്റ് നേവി ടെക്‌നിക്കല്‍ സൂപ്രണ്ട് രാകേഷ് കൃഷ്ണനാണ് താരത്തിന്റെ ഭര്‍ത്താവ്.രണ്ടു മക്കൾ ആണ് ഇവർക്ക് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top