Movlog

Health

കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി; കീമോതെറാപ്പി സ്റ്റാർട്ട് ചെയ്തു, നടൻ സുധീർന്റെ വൈറലായ കുറിപ്പ്

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീർ സുകുമാരൻ. ജോണി ആന്റണിയുടെ സിഐഡി മൂസ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സുധീർ സിനിമാ ലോകത്തെത്തിയത്. കാണുമ്പോൾ അന്യഭാഷ വില്ലനായി തോന്നുമെങ്കിലും താരം ഒരു മലയാളിയാണ്. വിനയൻ സംവിധാനം ചെയ്ത “ഡ്രാക്കുള” എന്ന സിനിമയിലൂടെ നായകനായി അഭിനയിച്ചിട്ടുള്ള സുധീർ സിനിമയിൽ എത്തിയതിനു ശേഷം പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ഇപ്പോൾ ഹൃദയഭേദകമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും പുഞ്ചിരിയോടെ അഭിമുഖീകരിച്ചിരുന്ന താരം ഒന്ന് പതറിയ ആ സംഭവമാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത്. താരത്തിന്റെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ : ചിരിച്ചു കൊണ്ട് നേരിടാം അല്ല പിന്നെ.. എന്നു പറഞ്ഞുകൊണ്ടാണ് സുധീർ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിരവധി ആരാധകരും സുഹൃത്തുക്കളും അദ്ദേഹത്തിന് ആത്മവിശ്വാസം നേർന്നുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

“ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ Doctor റും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…

ജനുവരി 11 ന് surgery കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് stitch എടുത്തു. chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ shoot ൽ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, Director മനു പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top