Movlog

Health

മലപ്പുറത്തെ സ്കൂളുകളിൽ ആഞ്ഞടിച്ച് കോവിഡ്

മലപ്പുറം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ അതി തീവ്രമായ കോവിദഃ വ്യാപനം. മാറാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിന് പിന്നാലെ വന്നേരി ഹയർ സെക്കണ്ടറി സ്കൂളിലുമാണ് കോവിഡ് വ്യാപനം ഉണ്ടായത്. രണ്ട് സ്കൂളുകളിലുമായി വിദ്യാർത്ഥികളും, അധ്യാപകരും, മറ്റു ജീവനക്കാരും അടക്കം 262 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിനെ 148 വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ മറ്റു 39 പേരാണ് കോവിഡ് പോസിറ്റീവ് ആയത്.

വന്നേരി എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളിലെ 39 വിദ്യാർത്ഥികൾക്കും, 36 അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് കോവിഡ് പോസിറ്റീവ് ആയവർ എല്ലാം തന്നെ. ഭാഗ്യവശാൽ ആരുടേയും സ്ഥിതി ഗുരുതരമല്ല. സ്കൂളുകൾ അടച്ചിടാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്. രണ്ടു സ്കൂളുകളിലും കഴിഞ്ഞ മാസം 25 മുതൽ പത്താം ക്ലാസുകാർക്കുള്ള അധ്യയനം തുടങ്ങിയിരുന്നു.

മാറഞ്ചേരി സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സമ്പർക്കമുള്ള മറ്റു കുട്ടികളെയും അധ്യാപകരെയും കഴിഞ്ഞ വെള്ളിയാഴ്ച ആർടിസിപിആർ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫലം വന്നപ്പോൾ ആകെ പരിശോധിച്ച 632 പേരിൽ 187 പേർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. വന്നേരി ഹയർ സെക്കണ്ടറി സ്കൂളിലെ ഒരു അധ്യാപകൻ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ആണ് ഇവിടുത്തെ കുട്ടികളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയനാക്കിയത്. നിലവിൽ കോവിഡ് പോസിറ്റീവ് ആയവരോടും അവരുമായി സമ്പർക്കമുള്ളവരോടും ഹോം ക്വാറന്റൈനിൽ പ്രവേശിക്കുവാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top