Movlog

Movie Express

അയാൾക്ക് ചാരിറ്റിയും ബിസിനസ് ആണ്…സന്തോഷ് പണ്ഡിറ്റിനെതിരെ ആഞ്ഞടിച്ച് ബിനു അടിമാലി

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം ആയിരുന്നു ഫ്ലവർസ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിൽ അതിഥി ആയി പങ്കെടുക്കാൻ എത്തിയ സന്തോഷ് പണ്ഡിറ്റിനെ മറ്റു അതിഥികൾ ആയ നവ്യ നായരും നിത്യ ദാസും അവതാരക ലക്ഷ്മി നക്ഷത്രയും മത്സരാർത്ഥികളും ചേർന്ന് അപമാനിച്ചത്. വ്യാപകമായ പ്രതിഷേധങ്ങളും രൂക്ഷമായ വിമർശനങ്ങളും ആണ് പരിപാടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.

മിമിക്രി രംഗത്തും സീരിയൽ മേഖലയിലും ഉള്ള താരങ്ങൾ അണിനിരക്കുന്ന ഗെയിം ഷോ ആണ് സ്റ്റാർ മാജിക്. മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന സ്റ്റാർ മാജിക്കിന്റെ അടുത്തിടെ സംപ്രേഷണം ചെയ്ത എപ്പിസോഡ് ആണ് വിവാദങ്ങൾക്ക് കാരണം ആയത്. സന്തോഷ് പണ്ഡിറ്റ് അതിഥി ആയി എത്തിയ എപ്പിസോഡിൽ തന്നെ ആയിരുന്ന പ്രശസ്ത നടിമാർ ആയ നിത്യ ദാസും നവ്യ നായരും അതിഥികൾ ആയെത്തിയത്. എന്നാൽ ക്ഷണിച്ചു വരുത്തിയ സന്തോഷ് പണ്ഡിറ്റിനെ മനഃപൂർവം പരിഹസിക്കുന്ന രീതി ആയിരുന്നു പിന്നീട് അവിടെ അരങ്ങേറിയത്.

സന്തോഷ് പണ്ഡിറ്റിന്റെ “ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ” എന്ന സിനിമയിലെ ഗാനം പാടാൻ ആവശ്യപ്പെട്ടിട്ട് അത് പാടുമ്പോൾ ഗജനി യിലെ “സുട്ടും വിഴി ചൂടരെ” എന്ന പാട്ടു പാടി കളിയാക്കുകയായിരുന്നു ഓർക്കസ്ട്ര അടക്കം മറ്റു താരങ്ങൾ. ഇങ്ങനെ സന്തോഷ് പണ്ഡിറ്റ് പാടിയ ഓരോ പാട്ടിനും അതിനേക്കാൾ ശബ്ദത്തിൽ മറ്റു പാട്ടുകൾ പാടിക്കൊണ്ട് സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകൾ എല്ലാം അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു അവർ എന്ന് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു.

നിരവധി പേരാണ് സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്. ക്ഷണിച്ചു വരുത്തിയ അതിഥിയെ ഈ വിധം അപമാനിക്കരുത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. എന്നാൽ സന്തോഷ് പണ്ഡിറ്റിനെതിരെ പ്രതികരിച്ച് സ്റ്റാർ മാജിക്കിലെ താരങ്ങളും മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ സ്റ്റാർ മാജിക്കിലെ സ്ഥിര സാന്നിധ്യമായ ബിനു അടിമാലി ആണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. സന്തോഷ് പണ്ഡിറ്റ് ഷോയിൽ വരുന്നത് തന്നെ ഒരു വിഷയം ഉണ്ടാക്കി വൈറൽ ആകാൻ ആണ് എന്ന് ബിനു അടിമാലി പങ്കു വെച്ചു.

മോശപ്പെട്ട ഒരു വിഗ് വെച്ച് ആണ് സന്തോഷ് പണ്ഡിറ്റ് ഷോയിൽ എത്തുന്നത്. കോമഡിക്ക് വേണ്ടി പോലും ഇത്തരം വിഗ് വയ്ക്കാറില്ല എന്നും എന്തിനാണ് ഇത്തരമൊരു വിഗ് വയ്ക്കുന്നത് എന്ന് ചോദിച്ചപ്പോൾ എന്നാലല്ലേ നിങ്ങളെന്നെ ചൊറിയു എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് നൽകിയ മറുപടി. സ്ത്രീകൾ ഉപയോഗിക്കുന്ന കണ്ണട വെച്ചും ഷോയിൽ വരും. പലതരം വേഷത്തിൽ സന്തോഷ് പണ്ഡിറ്റ് പരിപാടിക്ക് എത്തുന്നത് ആളുകൾ കളിയാക്കാൻ വേണ്ടി തന്നെയാണ്.

വിശിഷ്ടാതിഥിയായി എത്തിയ രമേശ് പിഷാരടിയെ പോലും ചാട്ടയ്ക്ക് അടിച്ചിട്ടുണ്ട് സ്റ്റാർ മാജിക്കിൽ. ഷോയിന്റെ ജോണറും അവിടുത്തെ രീതികളും അങ്ങനെ ആണ്. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കാൻ സന്തോഷ് പണ്ഡിറ്റ് എത്തിയത്. ഷോയിൽ നിന്നും പണം വാങ്ങി പുറത്തെത്തി മിമിക്രിക്കാർ പ്രതിഷേധിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. സന്തോഷ് പണ്ഡിറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് ആണ് ആളുകൾക്കിടയിൽ സന്തോഷ് പണ്ഡിറ്റിനെ പിന്തുണയ്ക്കാൻ ആളുകൾ പറയുന്ന കാരണം. എന്നാൽ എന്താണ് സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നത് എന്ന് കൂടെയുണ്ടായിരുന്ന ഒരാൾ ഒരിക്കൽ വീഡിയോ പങ്കു വെച്ചിരുന്നു.

ബിനു അടിമാലി അടക്കം മലയാളസിനിമയിൽ ഒട്ടുമിക്ക താരങ്ങളും സാമൂഹ്യ സേവനം ചെയ്യുന്നുണ്ട്. എന്നാൽ ആരും അത് പുറത്തു പറയുന്നില്ല എന്ന് മാത്രം. സന്തോഷ് പണ്ഡിറ്റിന് ചാരിറ്റി ഒരു ബിസിനസ് ആണ്. ചാരിറ്റി ചെയ്യുന്ന വീഡിയോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കാഴ്ചക്കാരെ കൂട്ടി പണം സമ്പാദിക്കുകയാണ് അദ്ദേഹം. ഇതിനെ ചാരിറ്റി എന്നല്ല ബിസിനസ് എന്നാണ് വിളിക്കേണ്ടത് എന്ന് ബിനു അടിമാലി പറയുന്നു. സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് ബിനു അടിമാലി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top