Movlog

Film News

കസ്തൂരിമാൻ അവസാനിച്ചതിൽ പ്രതികരണവുമായി ശ്രീറാം!

903 എപ്പിസോഡുകൾക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കസ്തൂരിമാൻ ഈയിടെ അവസാനിച്ചിരുന്നു. സീരിയലിനേക്കാൾ ആരാധകർ ആഘോഷമാക്കിയത് ശ്രീറാം രാമചന്ദ്രനും റെബേക്ക സന്തോഷും അവതരിപ്പിച്ച ജീവ-കാവ്യ എന്ന ഭാര്യ-ഭർത്താക്കന്മാരുടെ കഥാപാത്രമാണ്. സീരിയൽ അവസാനിച്ചതിന്റെ വിഷമം പ്രേക്ഷകർക്കിടയിൽ ഉണ്ടെങ്കിലും, തന്നെ സംബന്ധിച്ചു സീരിയൽ അവസാനിച്ചതായേ തോന്നുന്നില്ല എന്നാണു ശ്രീറാം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ്. കസ്തൂരിമാൻ അവസാനിച്ചതിൽ തന്റെ പ്രതികരണം താരം പങ്കുവെച്ചിരിക്കുന്നത് . “സീരിയൽ അവസാനിച്ചതായി എനിക്ക് തോന്നുന്നതേയില്ല. ജീവ ഇപ്പോഴും എന്റെ ഉള്ളിലുണ്ട്, അതെപ്പോഴും അങ്ങനെ തന്നെ ആയിരിക്കും,” ശ്രീറാം പറഞ്ഞു. സീരിയലിന്റെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തപ്പോൾ സങ്കടം തോന്നിയെന്നും എന്നാൽ സീരിയൽ നല്ല രീതിയിൽ അവസാനിച്ചല്ലോ എന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. “ഇത് ഇനിയെങ്കിലും നിർത്തി പൊക്കൂടെ എന്ന് ആരാധകർക്ക് തോന്നും മുൻപ് സീരിയൽ അവസാനിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം, അതെന്തായാലും സാധിച്ചു. നല്ല രീതിയിൽ തന്നെയാണ് സീരിയൽ അവസാനിച്ചത്. ക്ലൈമാക്സ് ഷൂട്ട് ചെയ്തപ്പോൾ പോലും ഇത് തീരുകയാണല്ലോ എന്നൊന്നും ഞങ്ങൾക്ക് ആർക്കും തോന്നിയില്ല. ആകെ സങ്കടം തോന്നിയത് ‘നിന്നെ ഇനി എന്നും ടിവിയിൽ കാണാൻ പറ്റില്ലലോ’ എന്ന് എന്റെ ‘അമ്മ പറഞ്ഞപ്പോഴാണ്,” എന്നും താരം.

സീരിയൽ അവസാനിച്ച ശേഷവും ആരാധകരിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളിൽ അതീവ സന്തോഷവാനാണ് ശ്രീറാം. സീരിയൽ തീർന്നുവെങ്കിലും എപ്പോഴും കൂടെയുണ്ടാകും, നിങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്’ തുടങ്ങിയ മെസ്സേജുകളാണ് എനിക്കിപ്പോൾ കിട്ടുന്നത്. ഇതൊരു ഭാഗ്യം തന്നെയാണ്. കണ്ടിട്ടു പോലും ഇല്ലാത്ത ഒരുപാട് ആളുകൾ നിങ്ങളെ സ്നേഹിക്കുന്നു,നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നു, പറഞ്ഞറിയിക്കാനാകാത്ത സന്തോഷം,” എന്നും ശ്രീറാം. ജീവ എന്ന കഥാപാത്രം തന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് ശ്രീറാം മുൻപും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സീരിയൽ അവസാനിച്ച ശേഷവും താൻ ജീവിയായി തന്നെ ജീവിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. “ഞാൻ ഇപ്പോൾ ഒരു ആൽബം ഷൂട്ടിലാണ്. ഇവിടെ ക്രൂവിൽ ജീവ എന്ന് പേരുള്ള ഒരു ആളുണ്ട്. അദ്ദേഹത്തെ ആര് എപ്പോൾ വിളിച്ചാലും ആദ്യം റെസ്പോണ്ട് ചെയ്യുന്നത് ഞാൻ ആണ്. മൂന്നര വർഷമായി ജീവ എന്നിലുണ്ട്, അത് ഞാൻ കാത്തു സൂക്ഷിക്കുക തന്നെ ചെയ്യും,” ശ്രീറാം പറഞ്ഞു നിർത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top