Movlog

Faith

ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തന്നെ കാണാൻ എത്തിയ ആരാധകരെ കൈ ഉയർത്തി കാണിക്കുന്ന ശ്രീനിവാസന്റെ ചിത്രങ്ങൾ നൊമ്പരമാകുന്നു !

അടുത്തിടെയായിരുന്നു നടൻ ശ്രീനിവാസനെ ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം അങ്കമാലിയിലെ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു താരത്തിനെ. ചികിത്സയിൽ കഴിയുകയായിരുന്നു ശ്രീനിവാസൻ അന്തരിച്ചു എന്ന വ്യാജ മരണ വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നീണ്ട ഇരുപത് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഏപ്രിൽ അവസാനത്തോടെ ആയിരുന്നു ശ്രീനിവാസൻ ആശുപത്രി വിട്ടത്.

വീട്ടിൽ എത്തിയ അദ്ദേഹം ഇപ്പോഴും വിശ്രമത്തിലാണ്. ഇപ്പോഴിതാ ആശുപത്രി വാസത്തിനു ശേഷം ഉള്ള ശ്രീനിവാസന്റെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തീർത്തും അവശനായി എങ്കിലും തന്നെ കാണാനെത്തിയ ആരാധകരെ കൈ ഉയർത്തി കാണിക്കുകയാണ് അദ്ദേഹം. ശ്രീനിവാസന്റെ ഈ ചിത്രം ആരാധകർക്ക് നൊമ്പരം ആവുകയാണ്. നർമത്തിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും മലയാളികളെ എന്നും ചിരിപ്പിച്ച കലാകാരന്റെ ചിത്രം ആരാധകരെ വിഷമിപ്പിക്കുകയാണ്.

പൂർണ ആരോഗ്യവാൻ ആയി വീണ്ടും ശ്രീനിവാസൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തണം എന്ന പ്രാർത്ഥനയിൽ ആണ് ആരാധകർ. ചിത്രത്തിൽ ശ്രീനിവാസനൊപ്പം ഭാര്യ വിമലയും ഉണ്ട്. മാർച്ച് 30നായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഞ്ജിയോഗ്രാം പരിശോധന നടത്തിയപ്പോൾ ട്രിപ്പിൾ വെസൽ ഡിസീസ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

തൊട്ടടുത്ത ദിവസം തന്നെ ബൈപ്പാസ് സർജറി നടത്തിയ ശേഷം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ഈ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ശ്രീനിവാസൻ മരിച്ചു എന്ന വാർത്തകളും വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. സെലിബ്രിറ്റികളുടെ വ്യാജ മരണ വാർത്തകൾ സോഷ്യൽ മീഡിയയിൽ ഒരു പുതിയ സംഭവം അല്ല. അതിൽ ഏറ്റവും ഒടുവിൽ ഇരയായ താരം ആണ് ശ്രീനിവാസൻ. ഇതോടെ നിരവധി പേരായിരുന്നു താരത്തിന് ആദരാഞ്ജലികളർപ്പിച്ചു രംഗത്തെത്തിയത്.

അടുത്ത സുഹൃത്തുക്കൾ പോലും അച്ഛന് ആദരാഞ്ജലികളർപ്പിച്ചു വിളിച്ചതായി ശ്രീനിവാസന്റെ മക്കൾ പറഞ്ഞു. വെന്റിലേറ്ററിൽ നിന്നും മാറ്റിയതിനു ശേഷം ശ്രീനിവാസന് അണുബാധ ഉണ്ടാവുകയും വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവിൽ താരത്തിന്റെ ആരോഗ്യനില പൂർണമായും തൃപ്തികരമായതിനെ തുടർന്നായിരുന്നു കഴിഞ്ഞ മാസം 12ന് വെന്റിലേറ്ററിൽ നിന്നും മാറ്റിയത്. ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ഇതിനു മുമ്പും ചികിത്സ നേടിയിട്ടുണ്ട് ശ്രീനിവാസൻ.

അദ്ദേഹത്തിന് ഹൃദ്രോഗം ഉള്ളതായും ഡോക്ടർ സ്ഥിരീകരിച്ചു. ആരോഗ്യം വീണ്ടെടുക്കുന്ന സമയത്തായിരുന്നു ശ്രീനിവാസൻ മരിച്ചത് ആയിട്ടുള്ള കുറിപ്പുകളും വാർത്തകളും പ്രചരിച്ചത്. മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച താരം തന്റെ മരണവാർത്തയും ഒരു തമാശ ആയിട്ടാണ് എടുത്തത്. ശ്രീനിവാസന്റെ അടുത്ത സുഹൃത്തും നിർമാതാവുമായ മനോജിനോട് ശ്രീനിവാസൻ ആശുപത്രിയിൽ നിന്നും 15 മിനിറ്റ് ഫോണിൽ സംസാരിച്ചിരുന്നു.

ആ സംഭാഷണത്തിൽ ശ്രീനിവാസൻ പറഞ്ഞത്, ആൾക്കാർ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കേണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക് എന്ന് ആയിരുന്നു. കൂടുതലായി പോയാൽ കുറച്ചു മനോജിനും തന്നേക്കാം എന്നായിരുന്നു ശ്രീനിവാസൻ രസകരമായി പറഞ്ഞത്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ, തന്നെ കാണാനെത്തിയ ആരാധകരോട് കൈ ഉയർത്തി കാണിക്കുന്ന ശ്രീനിവാസന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top