Movlog

Kerala

ജീവിതത്തിൽ ഒരു ഓർഗാസം പോലും കിട്ടാതെ അടുക്കളയിൽ ജീവിച്ചു മരിച്ച് പോയ സ്ത്രീകളെ ഓർക്കുന്നു – ശ്രീലക്ഷ്മിയുടെ പോസ്റ്റ് ശ്രദ്ധേയം

വ്യത്യസ്തമായ ചിന്താഗതി കൊണ്ടും ശക്തമായ നിലപാടുകൾ പങ്കുവെച്ചും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ശ്രീലക്ഷ്മി അറക്കൽ.

പറയാനുള്ളത് യാതൊരു മടിയും കൂടാതെ വെട്ടിത്തുറന്ന് പറയുന്ന ശ്രീലക്ഷ്മിയുടെ ശീലം പലപ്പോഴും വിമർശനങ്ങൾക്കും വി വാ ദ ങ്ങ ൾക്കും ഇടയായിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങളൊന്നും ശ്രീലക്ഷ്മിയെ പിന്തിരിക്കാറില്ല. തന്റെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് ശ്രീലക്ഷ്മിക്ക് പറയാനുള്ളത് പറയുക തന്നെ ചെയ്യും.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള ശ്രീലക്ഷ്മി മിക്ക വിഷയങ്ങളിലും തുറന്ന അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ശ്രീലക്ഷ്മിയുടെ അഭിപ്രായങ്ങൾ വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെടാറുള്ളത്. ഒരുപാട് ആളുകൾ താരത്തിനെ പിന്തുണയ്ക്കുകയും പലരും വിമർശിക്കുകയും ചെയ്യുന്നു. ആളുകൾ തുറന്നു സംസാരിക്കാൻ മടിക്കുന്ന പല വിഷയങ്ങളിലും ശക്തമായി പ്രതികരിക്കാറുണ്ട് ശ്രീലക്ഷ്മി. തന്റെ കുറിപ്പുകൾക്ക് മോശമായി കമന്റ് ഇടുന്നവർക്ക് അസ്സൽ മറുപടി നൽകാറുണ്ട് താരം.

ഇപ്പോഴിതാ കേരളത്തിലെ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് പരിഹാസരൂപേണ ഒരു കുറിപ്പ് പങ്കു വെക്കുകയാണ് താരം. ജീവിതത്തിൽ ഒരു ഓർഗാസം പോലും കിട്ടാതെ അടുക്കളയിൽ ജീവിച്ചു മരിച്ച് പോയ സ്ത്രീകളെ ഓർക്കുന്നു എന്ന ചിത്രമായിരുന്നു ശ്രീലക്ഷ്മി തന്റെ സ്റ്റോറിൽ പങ്കു വെച്ചത്. സ്ത്രീകൾക്ക് ഓർഗാസം ഉണ്ടാവാതെ കുട്ടികൾ ഉണ്ടാകുമോ എന്നായിരുന്നു ഈ ചിത്രത്തിന് വന്ന ഒരു കമന്റ്.

ഇതിന്റെ സ്ക്രീൻഷോട്ട് പങ്കു വെച്ച് കൊണ്ട് കേരളത്തിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പോരായ്മ ചൂണ്ടി കാണിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ.

സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി പറഞ്ഞത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികൾ വരെ പ്രണയബന്ധങ്ങളിൽ അകപ്പെടുന്ന ഈ കാലഘട്ടത്തിൽ ലൈം ഗി കവിദ്യാഭ്യാസം അനിവാര്യമാണ്.

പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടു കൊണ്ട് വിദ്യാർഥികൾക്ക് നല്ല രീതിയിലുള്ള ബോധവൽക്കരണം നൽകണമെന്നാണ് ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ ഉൾപ്പെടുത്തണമെന്നതുകൊണ്ട് വനിതാ കമ്മീഷൻ ഉദ്ദേശിച്ചത്. എന്നാൽ വനിതാ കമ്മീഷന്റെ അഭിപ്രായത്തെ നെറ്റി ചുളിച്ചു കൊണ്ട് സ്വീകരിക്കുകയായിരുന്നു ഒരു വിഭാഗം ആളുകൾ.

ഇന്നത്തെ കൊച്ചുകുട്ടികൾ പോലും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരാണ്. പലപ്പോഴും ഇന്റർനെറ്റ് നൽകുന്ന അശാസ്ത്രീയമായ വിവരങ്ങളാണ് കുട്ടികളെ അപകടങ്ങളിലേക്ക് നയിക്കുന്നത്. അപ്പോൾ ശാസ്ത്രീയമായ അറിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്തിക്കൊണ്ട് തന്നെയാവണം. എന്നാൽ വനിതാ കമ്മീഷന്റെ അഭിപ്രായം വ്യാപകമായ വിമർശനങ്ങൾക്കും പരിഹാസത്തിനും ആണ് വഴിയൊരുക്കിയത്. സാക്ഷരത കേരളം എന്ന് അഹങ്കരിക്കുന്ന മലയാളികൾ അയക്കുന്ന അശ്ലീല കമന്റുകൾ തീർത്തും ലജ്ജാവഹമായിരുന്നു. യഥാർത്ഥ ലൈംഗിക വിദ്യാഭ്യാസം കിട്ടാത്തത്തിന്റെ സകല ന്യൂനതകളും നമ്മുടെ സമൂഹത്തിലുണ്ട്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top