Movlog

Faith

കണ്ണീരോടെ വീണ്ടും സിനിമ ലോകം ! വിതുമ്പി ആരാധകർ – പ്രിയതാരത്തിന് വിട

പ്രശസ്ത നൃത്ത സംവിധായകൻ കൂൾ ജയന്ത് അന്തരിച്ചു. 52 വയസായിരുന്നു പ്രായം. അർബുദം ബാധിച്ചിരുന്ന അദ്ദേഹം ചികിത്സയിൽ കഴിയവേ ആണ് ഈ ലോകത്തോട് വിട പറഞ്ഞത്. ജയരാജ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. പ്രഭു ദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്റ് ആയിട്ടാണ് ജയരാജ് സിനിമാലോകത്തേക്ക് ചുവട് വെക്കുന്നത്. 1996ൽ പുറത്തിറങ്ങിയ “കാതൽ ദേശം” ആണ് ആദ്യത്തെ സിനിമ. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ വമ്പൻ ഹിറ്റായിരുന്നു.

ചിത്രത്തിലെ “മുസ്തഫ”, “കല്ലൂരി സാലൈ” തുടങ്ങുന്ന ഗാനങ്ങൾ കൂൾ ജയന്തിനെ പ്രശസ്തനാക്കി. തമിഴിലും മലയാളത്തിലും ആയി 500ലധികം ചിത്രങ്ങൾക്ക് അദ്ദേഹം ചുവടുകൾ ഒരുക്കിയിട്ടുണ്ട്. “കോഴി രാജ” എന്ന ചിത്രത്തിലൂടെ അഭിയരംഗത്തേക്കും ചുവട് വെച്ചിരുന്നു. നിരവധി താരങ്ങളും സഹപ്രവർത്തകരും ആണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മുന്നോട്ട് വന്നത്. 90കളിൽ തമിഴ് സിനിമകളിൽ സജീവമായിരുന്നു കൂൾ ജയന്ത്.

ചെന്നൈയിലെ സ്വന്തം വസിതിയിൽ നവംബർ പതിനായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. “കാതൽ ദേശം” എന്ന ചിത്രത്തിന്റെ നിർമാതാവ് ആയ കെ ടി കുഞ്ഞുജോം ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വെച്ചു. കൂൾ ജയന്തിന്റെ വിയോഗത്തിൽ ഉള്ള വേദന പങ്കു വെച്ച നിർമാതാവ്, “കാതൽ ദേശം” എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിനെ സിനിമയിലേക്ക് കൊണ്ട് വന്നതിനെ കുറിച്ചും, ചിത്രത്തിലെ “കല്ലൂരി സാലൈ” എന്ന ഗാനത്തിന് വേണ്ടി അദ്ദേഹം ചെയ്ത കഠിനാധ്വാത്തെ കുറിച്ചും കുറിപ്പിൽ പങ്കു വെച്ചു.

അജിത്, വിജയ് തുടങ്ങി നിരവധി സൂപ്പർതാരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് കൂൾ ജയന്ത്. ഇതിഹാസ സംവിധായകൻ ഭാരതിരാജ,ചേരൻ എന്നിവരും കൂൾ ജയന്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. 25 വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിൽ 500ഓളം സിനിമകളിൽ അദ്ദേഹം ചുവടുകൾ ഒരുക്കി. “കാതൽ ദേശം” എന്ന ചിത്രത്തിലെ “മുസ്തഫ മുസ്തഫ “, “കല്ലൂരി സാലൈ”, “കാതലാർ ദിനം” എന്ന ചിത്രത്തിലെ “ഓ മാറിയ”, “വലി ” എന്ന ചിത്രത്തിലെ “ഏപ്രിൽ മതത്തിൽ ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് അദ്ദേഹം ചുവടുകൾ ഒരുക്കിയിട്ടുണ്ട്.

തമിഴ് സിനിമകൾക്ക് പുറമെ മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം കൂൾ ജയന്ത് പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ “ബാംബൂ ബോയ്സ്” എന്ന ചിത്രത്തിൽ ആണ് കൂൾ ജയന്ത് ആദ്യമായി നൃത്ത സംവിധാനം ചെയ്തത്. പിന്നീട് “മയിലാട്ടം”, “കല്യാണക്കുറിമാനം”, “മായാവി”, “എബ്രഹാം ലിങ്കൺ”, “തൊമ്മനും മക്കളും”, “തീറ്റ റപ്പായി”, “ഫ്രണ്ട്സ്”, “ലക്കി സ്റ്റാർ”, “കൊന്തയും പൂണൂളും”, “101വെഡിങ്സ്” തുടങ്ങി നിരവധി ചിത്രങ്ങളിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top