Movlog

Faith

കുടുംബത്തിനുണ്ടായ തീരാനഷ്ടം വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ് !

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷ് ക്വീൻ എന്നായിരുന്നു സൗഭാഗ്യയെ സമൂഹ മാധ്യമങ്ങളിൽ ഉള്ളവർ വിശേഷിച്ചിരുന്നത്. വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് മനോഹരമായ ഡബ്‌സ്മാഷ് വീഡിയോകൾ പങ്കു വെച്ചിരുന്ന സൗഭാഗ്യ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും ആണ് സൗഭാഗ്യ വന്നത് എങ്കിലും താരപുത്രി ഇത് വരെ സിനിമയിലേക്ക് ചുവട് വെച്ചിട്ടില്ല. മികച്ച ഒരു നർത്തകി കൂടിയായ സൗഭാഗ്യ താരകല്യാണിന്റെ മകൾ ആണ്. സൗഭാഗ്യയുടെ ഭർത്താവ് അർജുനും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവൻ ആണ്. “ചക്കപ്പഴം ” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലും എത്തിയിരുന്നു അർജുൻ.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഈ താരദമ്പതികൾ. ഇവർ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അർജുന്റെ അച്ഛനും ചേട്ടന്റെ ഭാര്യയും മരണപ്പെട്ടതിലുള്ള വേദന പങ്കു വെക്കുകയാണ് സൗഭാഗ്യ സമൂഹ മാധ്യമങ്ങളിലൂടെ. ഒരുപാട് വേദന നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് അർജുന്റെ കുടുംബം ഇപ്പോൾ കടന്നുപോകുന്നത്.അർജുന്റെ കുടുംബചിത്രം പങ്കുവെച്ചാണ് ഹൃദയം നുറുങ്ങുന്ന കുറിപ്പ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ജീവിതം പ്രവചനാതീതവും വിചിത്രവും ആണെന്ന് സൗഭാഗ്യ പങ്കുവയ്ക്കുന്നു. അർജുന്റെ കുടുംബത്തിലെ വിലയേറിയ രണ്ട് തൂണുകളാണ് നഷ്ടമായിരിക്കുന്നത് എന്നാണ് ഏടത്തിയമ്മയുടെയും ഭർതൃപിതാവിന്റെ യും വിയോഗത്തിൽ സൗഭാഗ്യ കുറിച്ചത്.”THE SEKHAR FAMILY From the LHS My nephew, sister-in-law, brother-in-law, mother-in-law, husband, father-in-law, myself, niece Once upon a time a happy and complete family. Life is so unpredictable and strange. We lost precious two pillars of our family. My sister-in-law and my father-in-law. Certainly we have no power to bring back whom we have lost, but may God help us protect whom we have with us with his divine grace.”

സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ട വിവാഹം ആയിരുന്നു സൗഭാഗ്യ- അർജുൻ ദമ്പതികളുടെ. താര കല്യാണിന്റെ ശിഷ്യൻ ആയിരുന്ന അർജുൻ നർത്തകൻ ആണ്. സ്വന്തമായി ഡാൻസ് സ്ക്കൂളും ഉണ്ട്. “ചക്കപ്പഴം” എന്ന പരമ്പരയിൽ മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ച വെച്ചത്. എന്നാൽ ഇടയ്ക്ക് വെച്ച് താരം പരമ്പരയിൽ നിന്ന് പിന്മാറിയത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. പരമ്പരയുടെ ഷെഡ്യൂളുകൾ നീളുമ്പോൾ അത് ഡാൻസ് സ്‌കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ ആണ് അർജുൻ ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top