Movlog

Kerala

മത്സ്യത്തിൽ വിഷം കൂടുന്നു ! .ലോക്ക്ഡൗൺ പുതിയ ഇളവുകളും പുതിയ കാര്യങ്ങളും ഇങ്ങനെ – 12500 രൂപ സഹായം !

തമിഴ്നാട്,കർണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കണ്ടെയ്നറിൽ വരുന്ന മത്സ്യങ്ങൾ പഴകിയതും, ഫോർമാലിൻ ,അമോണിയ പോലുള്ള രാസവസ്തുക്കൾ ചേർത്തിട്ടുള്ള മത്സ്യമാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ്. ഈ മത്സ്യമാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളിലും വിൽക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അറവുശാലകളിൽ നിന്നും ശേഖരിച്ച രക്തം മത്സ്യങ്ങളിൽ പുരട്ടി വിൽക്കുന്നതും പതിവായിട്ടുണ്ട്. മത്സ്യത്തിന്റെ തിളക്കം കൂട്ടുവാനായി പാറ്റയെ തുരത്തുന്ന ഹിറ്റ് ഉപയോഗിക്കുന്നുണ്ട് എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. മത്സ്യം വാങ്ങിക്കുന്നവർ അതീവ ജാഗ്രത പുലർത്തുക.

സംസ്ഥാനത്ത് കോളേജ് വിദ്യാർത്ഥികൾക്കും, അതിഥി തൊഴിലാളികൾക്കും, മാനസിക സമ്മർദ്ദം നേരിടുന്നവർക്കും വാക്സിനേഷൻ മുൻഗണന നൽകുന്നതായിരിക്കും. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യ വകുപ്പിന്റെ ഉത്തരവ് പുറത്തുവിട്ടിട്ടുണ്ട്. 18 മുതൽ 23 വരെ പ്രായമുള്ള വിദ്യാർഥികൾക്കും, വിദേശത്ത് പോകുന്ന വിദ്യാർഥികൾക്കും വരും വാക്സിനേഷനുകളിൽ മുൻഗണന ഉണ്ടാവുന്നത് ആയിരിക്കും. എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അറിയിച്ചിരിക്കുകയാണ്. ജൂലൈ 7 മുതൽ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ലോക്ക് ഡൗൺ നിരക്ക് കൂടിയ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും, കുറഞ്ഞ സ്ഥലങ്ങളിൽ ഇളവുകൾ നൽകിയും ലോക്ക് ഡൗൺ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുകയാണ് സർക്കാർ.

ടി പി ആർ 15 നു മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണിനു സമാനം ആയിട്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടി പി ആർ അഞ്ചിൽ കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ എടുത്ത തീരുമാനം ആണിത്. ടി പി ആർ അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങളിൽ സെമി ലോക്ഡൗൺ നിയന്ത്രണങ്ങൾ ആയിരിക്കും. 25 ശതമാനം സബ്സിഡിയോടുകൂടി സ്വയംതൊഴിൽ ചെയ്യുവാനായി സർക്കാർ ധനസഹായം ലഭിക്കുന്നതാണ്. 50 വയസ്സു കഴിഞ്ഞിട്ടും കാര്യമായ വരുമാനം ഇല്ലാത്തവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള അവസരം നൽകുകയാണ് എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടത്തുന്ന നവജീവൻ പദ്ധതിയുടെ ലക്ഷ്യം. ഈ മേഖലയിലുള്ളവരുടെ ഡാറ്റാബാങ്ക് ആദ്യം തയ്യാറാക്കുന്നതാണ്. ബാങ്ക് വായ്പയുടെ 25% ആണ് സബ്സിഡി ലഭിക്കുന്നത്. പരമാവധി 12,500 രൂപ ആയിരിക്കും സബ്സിഡിയായി ലഭിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top