പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സോനു. വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന സീരിയലിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ സോനു പിന്നീട് സീരിയൽ രംഗത്ത് നിന്നും വലിയൊരു ഇടവേളയാണ് എടുത്തത്. വിവാഹശേഷം സോനു സീരിയലിൽ നിന്നും കുടുംബജീവിതത്തിലേക്ക് ചേക്കേറുകയായിരുന്നു. പിന്നീട് അടുത്ത കാലത്താണ് സോഷ്യൽ മാധ്യമങ്ങളിൽ പോലും സജീവമായി തുടങ്ങിയത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്ത സുമംഗലീഭവ എന്ന സീരിയലിൽ സോനു അവതരിപ്പിച്ചിരുന്ന കഥാപാത്രം വളരെയധികം പ്രശംസകൾ നേടിയെടുത്തിരുന്നു.
ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച് സോനു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ഡാൻസർ ആവുക എന്നതായിരുന്നു ചെറുപ്പം മുതലേ ഉള്ള തന്റെ ആഗ്രഹം. അതിനിടയിലാണ് അഭിനയിക്കാനുള്ള അവസരം ഒക്കെ ലഭിച്ചത്. ചെറുപ്പം മുതലേ അമ്മ ഡാൻസ് പഠിപ്പിക്കാനായി വിട്ടിരുന്നു. കാലുറപ്പിച്ച സമയത്തു തന്നെ ഡാൻസ് ക്ലാസിൽ ചേർത്തു.
തനിക്ക് സ്റ്റേജ് പേടി ഒന്നും ഉണ്ടായിരുന്നില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് വാൽക്കണ്ണാടി അവതരിപ്പിച്ചിരുന്നത്. പിന്നീട് മറ്റ് ചാനലുകളിൽ നിന്നും വിളികൾ വരികയായിരുന്നു. പത്രത്തിലും മറ്റുമായുള്ള ഫോട്ടോയൊക്കെ കണ്ടാണ് എല്ലാവരും വിളിക്കുന്നത്. സീരിയലിൽ നിന്നായിരുന്നു ആദ്യം അവസരം ലഭിച്ചത്. ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളിൽ എല്ലാം തന്നെ നിന്ന് ശക്തമായ ഒരു തിരിച്ചുവരവ് നടത്താൻ എനിക്ക് സാധിച്ചിരുന്നു. തന്റെ ജീവിതം നിരവധി സ്ത്രീകൾക്ക് പ്രചോദനം ആകും എന്നതാണ് തനിക്ക് തോന്നുന്നത്. ബാംഗ്ലൂർ എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കുച്ചിപ്പുടിയിൽ എം എ നേടിയിട്ടുണ്ട് താരം. അഭിനയ രംഗത്തേക്ക് കടന്നു വന്ന ഉടനെ തന്നെ സീരിയലുകളിലും സിനിമകളിലും ഒക്കെ തിളങ്ങി നിന്നിരുന്ന ഒരു നടനുമായി താരം പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലായത് വാർത്തകളിലും നിറഞ്ഞു.
ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല എന്നത് ശ്രദ്ധ നേടിയിരുന്നു. നിരവധി ഗോസിപ്പുകളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അഭിനയത്തിൽ പിന്നീട് നല്ല രീതിയിൽ ശോഭിച്ച താരം ഒരു രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. ബാംഗ്ലൂരിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ആന്ധ്ര സ്വദേശിയായ അജയ് ആണ് ഭർത്താവ്. ബാംഗ്ലൂരിൽ പഠിക്കുന്ന സമയത്ത് തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വിവാഹം വീട്ടുകാരുടെ സമ്മതപ്രകാരം നടക്കുകയായിരുന്നു എന്നുമൊക്കെയാണ് സോനു പറഞ്ഞിരുന്നത്. കഴിഞ്ഞദിവസം തങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ച സന്തോഷവും താരം പങ്കുവെച്ചിരുന്നു. അടുത്തകാലത്തായി ആണ് താരം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ സജീവമായി തുടങ്ങിയിരുന്നത്. നിരവധി ആരാധകരാണ് സോനുവിന് ഉള്ളത്.
