Movlog

India

നല്ല പ്രായത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഭാഗ്യമില്ലാത്ത അമ്മയുടെ ആഗ്രഹം നിറവേറ്റി മകൻ

ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാൻ ഓരോ പ്രായമുണ്ടെന്ന് കരുതുന്നവരാണ് മലയാളികൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും എവിടെയും എഴുതി വച്ചിട്ടില്ലാത്ത ഓരോ നിയമങ്ങൾ സമൂഹം തന്നെ കൽപ്പിക്കുന്നു.എന്നിട്ട് അതിലൂടെ മാത്രം സഞ്ചരിക്കുവാൻ സമൂഹം അവരെ നിർബന്ധിക്കുന്നു . ഭർത്താവ് മരിച്ചു പോയ സ്ത്രീകളുടെ അവസ്ഥയാണ് ഏറ്റവും കഷ്ടം. ഇപ്പോഴിതാ ജീവിതത്തിന്റെ നല്ല പ്രായത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഭാഗ്യം ഇല്ലാതെ ആയി പോയ അമ്മയുടെ ആഗ്രഹം നിറവേറ്റുന്ന മകനാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനാകുന്നത്.

അമ്മയുടെ നല്ല പ്രായത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള പണമുണ്ടായിരുന്നില്ല. ഇപ്പോൾ അമ്മയ്ക്ക് ഏതു വസ്ത്രം വേണമെങ്കിലും തുന്നി കൊടുക്കാനുള്ള പ്രാപ്തി ഉണ്ടെന്ന് ഉണ്ണികൃഷ്ണൻ എന്ന് മകൻ അഭിമാനത്തോടെ പറയുന്നു. ഉണ്ണിക്കൃഷ്ണൻ തുന്നി കൊടുത്ത ചുരിദാർ അണിഞ്ഞു നിൽക്കുന്ന അമ്മയുടെ ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ മകൻ പങ്കുവെച്ചിട്ടുണ്ട്. ഭർത്താവ് മരിച്ചു പോയ സ്ത്രീകൾ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്ന നിബന്ധനകൾ ഇപ്പോഴും നാട്ടിൻപുറങ്ങളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ സ്വന്തം അമ്മയെ ആ വഴിക്ക് വിടാൻ ഉണ്ണികൃഷ്ണൻ ഉദ്ദേശിക്കുന്നില്ല. അമ്മയ്ക്ക് വയസ്സ് 58 ഉണ്ട്. അമ്മയുടെ നല്ല പ്രായത്തിൽ ഒന്നും അമ്മയുടെ ഇഷ്ടത്തിന് ഉള്ള വസ്ത്രം അണിയാൻ പണമുണ്ടായിരുന്നില്ല.

ഭർത്താവ് മരിച്ചു എന്നു കരുതി അമ്മയേയും കൂടെ മരിക്കാൻ വിടാൻ പറ്റില്ലല്ലോ. അതുകൊണ്ട് അമ്മയ്ക്ക് ഇഷ്ടമുള്ള ഒരു ചുരിദാർ തുന്നി കൊടുത്തു. അമ്മയ്ക്കും ഇതിൽ സന്തോഷമുണ്ട് .ഇതിനു വിപരീതമായി കരുതുന്നവർ ഈ കുറിപ്പിനു താഴെ വന്നേക്കരുത് എന്നും ഉണ്ണികൃഷ്ണൻ പറയുന്നു അമ്മയ്ക്ക് എത്ര സന്തോഷവും കൊടുക്കാൻ പറ്റുമോ അതാണ് എന്റെ ഒരേ ഒരു ലക്ഷ്യമെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. ഒരുപാട് പേരാണ് ഈ മകനു പിന്തുണയേകി മുന്നോട്ടുവന്നിരിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന മിഥ്യാധാരണകളെ പൊട്ടിച്ചെറിഞ്ഞ് ഉണ്ണികൃഷ്ണനെ പോലുള്ള യുവാക്കൾ ഇനിയും മുന്നോട്ടു വരണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top