ഇന്നത്തെ കാലത്ത് പെൺകുട്ടികളും ആൺകുട്ടികളും തമ്മിലുള്ള സൗഹൃദം എന്നത് വളരെ സാധാരണമായ ഒരു കാര്യമായി മാറി കഴിഞ്ഞിരിക്കുകയാണ്. പലപ്പോഴും നല്ല സൗഹൃദങ്ങളെ സദാചാരത്തിന്റെ പേരിൽ പലരും വിമർശിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്നത്തെ കുട്ടികളെ ഒന്നും ഗൗനിക്കുന്നില്ല എന്നതാണ് സത്യം. ഒരു മടിയും കൂടാതെ ചില കാര്യങ്ങൾ പെൺകുട്ടികൾ ഇപ്പോൾ തുറന്നു പറയാറുണ്ട്. എങ്കിലും ചില കാര്യങ്ങളിൽ ഇപ്പോഴും അവർക്ക് പരിധികളുണ്ട്. ചില കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ഒരു മടി പലരും കാണിക്കാറുണ്ട്. അത്തരത്തിൽ പെൺകുട്ടികൾ ആൺകുട്ടികളോടും ആൺകുട്ടികൾ പെൺകുട്ടികളോടും പറയാതിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
അത്തരം ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ സംസാരിക്കുന്ന സമയത്ത് തങ്ങളുടെ രൂപ ഭംഗിയെ കുറിച്ച് പറയുകയാണെങ്കിൽ പെൺകുട്ടി തന്റെ രൂപ ഭംഗിയെ പുകഴ്ത്തുകയാണ് എന്ന് മാത്രമേ ആൺകുട്ടി വിചാരിക്കുന്നുള്ളൂ. അതുപോലെ തന്നെ വസ്ത്രങ്ങളെ കുറിച്ച് മോശമായ രീതിയിൽ പെൺകുട്ടികളോടും സംസാരിക്കാൻ പാടില്ല. ഒരുമിച്ച് സംസാരിക്കുന്ന സമയത്ത് അങ്ങനെ സംസാരിക്കുമ്പോൾ പെൺകുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമായിരിക്കും. ആൺകുട്ടികൾ ശാരീരിക ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കും.
എന്നാൽ പെൺകുട്ടികൾ ഒരിക്കലും അതിനെ കുറിച്ച് നേരിട്ട് പറയാറില്ല എന്നത് ഒരു സത്യമായ കാര്യം തന്നെയാണ്. ഒരിക്കലും പെൺകുട്ടികളോട് സ്നേഹം തോന്നിയാൽ അത് പ്രകടിപ്പിക്കതിരിക്കാൻ പാടില്ല. അത് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകാം. പെൺകുട്ടികൾക്ക് സ്നേഹം തോന്നിയാലും അവർ ചിലപ്പോൾ തുറന്നു പറയാൻ മടിക്കും. അതുകൊണ്ടു തന്നെ ആൺകുട്ടികൾ വേണം ഇത്തരം കാര്യങ്ങളൊക്കെ മുൻകൈ എടുക്കാൻ വേണ്ടി. അതുപോലെ ഒരു പെൺകുട്ടിക്ക് ഒരിക്കലും ഇഷ്ടമില്ലാത്ത കാര്യമാണ് അവളുടെ മുൻപിൽ വച്ച് മറ്റൊരു പെൺകുട്ടിയെ പുകഴ്ത്തി സംസാരിക്കുകയെന്നു പറയുന്നത്.
ഒരിക്കലും അത്തരത്തിൽ പുകഴ്ത്തി സംസാരിക്കുകയും മറ്റൊരാളും ആയിട്ടും ഈ പെൺകുട്ടിയെ സാമ്യപ്പെടുത്തും ചെയ്യാതിരിക്കുകയാണ് വേണ്ടത്. മറ്റൊരാളെ കണ്ടുപഠിക്കൂ എന്ന് പറയുന്നതാണ് ഏറ്റവും കൂടുതൽ ഏതൊരാൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം. അതുകൊണ്ട് തന്നെ ഒരിക്കലും സ്ത്രീകളോട് അങ്ങനെ സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ അവരുടെ മുൻപിൽ വച്ച് മറ്റൊരു സ്ത്രീയുടെ ഗുണങ്ങൾ വാഴ്ത്തുക എന്ന് പറയുന്നതും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അസ്വസ്ഥത നിറയ്ക്കുന്ന ഒരു കാര്യം തന്നെയാണ്. നന്നായി ഒരുങ്ങി വന്ന ഒരു സ്ത്രീയോട് അത് മോശമായി പോയി എന്ന് പറയുന്നതും സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും
