Movlog

Movie Express

മലയാളികളുടെ പ്രിയതാരം സ്നേഹയുടെ കുടുംബത്തിൽ നടന്ന സന്തോഷ വാർത്ത അറിഞ്ഞോ ?

തമിഴ് സിനിമാ ലോകത്ത് വളരെയധികം ആരാധകരുള്ള ഒരു താരമാണ് സ്നേഹ. മലയാള സിനിമയിലൂടെയായിരുന്നു സ്നേഹയുടെ അരങ്ങേറ്റം. കുഞ്ചാക്കോ ബോബൻ നായകനായ ഇങ്ങനെ ഒരു നിലാപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സ്നേഹ സിനിമയിലേക്ക് തന്റെ തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴ് സിനിമാ ലോകത്തേക്ക് കാലെടുത്ത് വെച്ച സ്നേഹ തമിഴിലും മിന്നുന്ന താരമായി മാറി. എങ്കിലും മലയാളത്തെ സ്നേഹ മറന്നിരുന്നില്ല. മമ്മൂട്ടി ചിത്രമായ തുറുപ്പുഗുലാനിൽ കൂടി വീണ്ടും മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരുന്നു സ്നേഹ. 2012-ലാണ് സ്നേഹ വിവാഹിതയാകുന്നത്. പ്രസന്നയാണ് ഭർത്താവ്.

ശിക്കാർ, ഒരേ മുഖം, ഗ്രേറ്റ് ഫാദർ, എന്നിവയൊക്കെ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാളം ചിത്രങ്ങളാണ്. സിനിമയിൽ നിന്ന് വിട്ടുപോയെങ്കിലും സിനിമ ലോകത്ത് സജീവമാണ് താരം. പരസ്യങ്ങളിലൂടെ ആണെങ്കിലും സ്നേഹയെ പ്രേക്ഷകർക്ക് എപ്പോഴും കാണാൻ സാധിക്കും. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് തിരികെ വരികയാണ് സ്നേഹ എന്നാണ് അറിയുന്നത്. മമ്മൂട്ടിയോടൊപ്പം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്നേഹയും അഭിനയിക്കുന്നുണ്ട്.

തന്റെ എല്ലാ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഒരുപാട് സമയം കണ്ടെത്താറുണ്ട് സ്നേഹ. അതുകൊണ്ടുതന്നെ സിനിമാ ലോകത്ത് വീണ്ടും സജീവമാകുകയാണ് സ്നേഹ. അതിനാണ് സ്നേഹ തീരുമാനിച്ചിരിക്കുന്നത്. തന്റെ മകന്റെ ഏഴാം പിറന്നാൾ ഈ അടുത്തായിരുന്നു താരം ആഘോഷിച്ചിരുന്നത്. ഇപ്പോഴിതാ വരലക്ഷ്മി പൂജ വിശേഷങ്ങൾ തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സ്നേഹ. നടിയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒന്നിച്ചായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. കുടുംബത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ താരം പുറത്തു വിട്ടിരിക്കുന്നത്. തമിഴ് സിനിമ പ്രേമികളുടെ ഇഷ്ട ദമ്പതിമാരാണ് പ്രസന്നയും സ്നേഹയും.

താരം എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കുവാൻ ഇവർ മറക്കാറില്ല എന്നതാണ് സത്യം. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഇങ്ങനെ ഒരു നിലാപ്പക്ഷി എന്ന ചിത്രം ബോക്സോഫീസിൽ വലിയ വിജയം നേടിയിരുന്നില്ല എങ്കിലും സ്നേഹയുടെ അഭിനയ ജീവിതത്തിൽ വളരെ മികച്ച രീതിയിൽ തന്നെയായിരുന്നു ബാധിച്ചിരുന്നത്. മലയാളത്തിൽ നിന്നും തമിഴിലേക്ക് എത്തിയ സ്നേഹയ്ക്ക് കൈനിറയെ അവസരങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്. തമിഴ് സിനിമാലോകം സ്നേഹയെ ഏറ്റെടുക്കുകയായിരുന്നു. മലയാളത്തിൽ വളരെ മികച്ച വേഷങ്ങളായിരുന്നു സ്നേഹയെ തേടിയെത്തിയത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top