Movlog

India

അവരുടെ വാക്കിൽ ഞാൻ വീണുപോയി – രണ്ട് പുരുഷന്മാർ ചേർന്ന് തന്നോട് ചെയ്തത് തുറന്ന് പറഞ്ഞു സ്നേഹ.

തമിഴ് പ്രേക്ഷകർക്കും മലയാളികൾക്കും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ട ഒരു നടിയാണ് സ്നേഹ. ഇങ്ങനെ ഒരു നിലാപ്പക്ഷി എന്ന മലയാള സിനിമയിലൂടെ തന്നെയായിരുന്നു സ്നേഹ അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിക്കുന്നത്. കുഞ്ചാക്കോബോബൻ ആയിരുന്നു ഈ ചിത്രത്തിൽ നായകനായി എത്തിയത്. പിന്നീട് തമിഴ് മേഖലയുടെ പ്രിയപ്പെട്ട നടിയായി താരം മാറുകയായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ ഒക്കെ താരം അഭിനയിച്ച.
ഈ വർഷം പുറത്തിറങ്ങിയ ധനുഷ് ചിത്രമായ പട്ടാസ് എന്ന ചിത്രത്തിൽ സ്നേഹ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്തിരുന്നു. സിനിമ ജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലേയും എല്ലാ കാര്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന താരം കൂടിയാണ് സ്നേഹ. ആരാധകരുടെയും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സ്നേഹയും പ്രസന്നയും. ഒരുകാലത്ത് തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാൾ ആയിരുന്നു സ്നേഹ. നിരവധി മലയാള സിനിമകളിലും താരം അഭിനയിച്ചു. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ തുറുപ്പുഗുലാൻ എന്ന ചിത്രത്തിൽ സ്നേഹയായിരുന്നു നായിക. ഇതിനു പുറമേ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശിക്കാർ എന്ന സിനിമയിൽ സ്നേഹ എത്തി. വിവാഹ ശേഷം സിനിമയിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്ത താരം പിന്നീട് താരം സിനിമയിലേക്ക് തിരിച്ചു വന്നത് അത്ര മാത്രം ശ്രദ്ധിക്കപ്പെട്ടില്ല. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയുടെ തമിഴ് റീമേക്കിലൂടെ ആയിരുന്നു താരം തിരിച്ചു വന്നത്. മലയാളത്തിൽ ശ്വേതാമേനോൻ ചെയ്ത കഥാപാത്രത്തെയായിരുന്നു തമിഴിൽ താരം അവതരിപ്പിച്ചത്. രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബം ആണ് ഇപ്പോൾ താരത്തിന് ഉള്ളത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും ആണ് താരത്തിന്. ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ആണ് പുറത്തു വരുന്നത് സംഭവം നടന്നിട്ട് കുറച്ച് കാലം ആയി എങ്കിലും താരം പരാതി നൽകിയത് ഇപ്പോൾ മാത്രമാണ് ഈ സംഭവം പുറത്തറിയുന്നത്.

രണ്ട് പുരുഷന്മാർ ചേർന്ന് താരത്തെ കബളിപ്പിച്ച് വാർത്ത ഇപ്പോൾ പുറത്തു വരുന്നത്. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ ആണിവർ. കാനത്തൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ചെന്നൈയിൽ വെച്ചാണ് സംഭവം നടക്കുന്നത്. നിക്ഷേപ തട്ടിപ്പിനിരയായി ഇരിക്കുകയാണ് താരം രണ്ടു പേർ ചേർന്ന് ഒരു കമ്പനി നടത്തുന്നുണ്ട് എന്നാണ് താരം പറയുന്നത്.

ഇവർ കുറച്ച് പൈസ കമ്പനി ഇൻവെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ അതിനു ശേഷവും താരത്തിനു അർഹിക്കുന്ന റിട്ടേൺസ് കമ്പനിയിൽ നിന്നും ലഭിച്ചില്ല എന്നും താരം പറയുന്നു. ശേഷം 26 ലക്ഷം രൂപയാണ് താരം ഇൻവെസ്റ്റ് ചെയ്തത്. പലിശ സഹിതം വലിയൊരു തുക താരത്തിന് ഇപ്പോൾ ലഭിക്കാനുണ്ട്.

എന്തായാലും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം. പോലീസ് സംഭവം അന്വേഷിച്ചു വരികയാണ് എന്നും പറയുന്നു. പ്രതിമാസം വലിയൊരു തുക തിരിച്ചു തരും എന്ന് പറഞ്ഞാണ് കമ്പനി പണം സ്വീകരിച്ചത്. സിമന്റ് കമ്പി കയറ്റുമതി കമ്പനിയിലാണ് സ്നേഹം പണം നിക്ഷേപിച്ചത് എന്നും തുറന്നു പറയുന്നുണ്ട്. സ്നേഹയുടെ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top