Movlog

Movie Express

ഒരുരാത്രിക്ക് പത്തു ലക്ഷം രൂപ ! പുറത്ത് വരുന്ന കണക്കുകൾ കാണിക്കുന്നത് ഐശ്വര്യ റായ് ബച്ചന്റെ വെക്കേഷൻ

ഐശ്വര്യ റായ് ബച്ചൻ- അഭിഷേക് ബച്ചൻ എന്നീ താരദമ്പതികളുടെ ഏകമകൾ ആരാധ്യ ബച്ചന്റെ പത്താം പിറന്നാൾ ആഘോഷിക്കുവാൻ മാലിദ്വീപിൽ എത്തിയിരിക്കുകയാണ് താര കുടുംബം. മാലിദ്വീപിലെ അമില്ല എന്ന ലക്ഷ്വറി റിസോർട്ടിലാണ് മകളുടെ പിറന്നാൾ ആഘോഷിക്കാൻ ആയി എത്തിയിരിക്കുന്നത് എന്ന് ഇരുവരും സമൂഹമാധ്യമങ്ങളുടെ പങ്കുവെച്ചു. റീഫ് വാട്ടർ പൂൾ വില്ല, സൻസെറ്റ് വാട്ടർ പൂൾ വില്ല, ലാഗുൺ വാട്ടർ പൂൾ വില്ല, പ്രൈവറ്റ് പൂൾ അടങ്ങുന്ന മൾട്ടി ബെഡ്‌റൂം റെസിഡൻസ് എന്നിങ്ങനെ അത്യാഡംബരമായ നിരവധി വില്ലകൾ അടങ്ങുന്ന റിസോർട്ട് ആണിത്.

ഒരു രാത്രി 76000 രൂപ മുതൽ 10 ലക്ഷം രൂപ വിലവരുന്ന ഈ വില്ലകളിൽ 20 ആളുകൾക്ക് എങ്കിലും താമസിക്കാനുള്ള സൗകര്യം ഉണ്ട്. ഇതിൽ ഏതു വില്ലയാണ് ഇവർ തിരഞ്ഞെടുത്തത് എന്ന് പുറത്തു വന്നിട്ടില്ലെങ്കിലും റിസോർട്ടിലെ ഏറ്റവും വിലപിടിപ്പുള്ള വില്ലയായിരിക്കും താരദമ്പതികൾ തിരഞ്ഞെടുത്തിട്ടുണ്ടാവുക എന്നാണ് പുറത്തുവരുന്നത്. റിസോർട്ടിലെ മുറിയിൽ നിന്നും ഉള്ള കാഴ്ചകൾ ഇൻസ്റ്റഗ്രാമിലൂടെ താരങ്ങൾ പങ്കുവച്ചിരുന്നു.

ഐശ്വര്യ റായി പങ്കുവെച്ച ചിത്രത്തിൽ രണ്ട് സ്വിമിങ് പൂളുകളും ഒരു പ്രൈവറ്റ് ബീച്ചും ഉണ്ടായിരുന്നു. കുറച്ച് തെങ്ങുകളും കണ്ടിരുന്ന ചിത്രത്തിന് “സൂര്യനും ഇളംകാറ്റും പിന്നെ സ്വർഗ്ഗവും” എന്നായിരുന്നു താരം കുറിച്ചത്. കുറച്ച് ഫർണിച്ചറുകൾ വെച്ചിട്ടുള്ള ബീച്ചിന്റെ വ്യൂ ആയിരുന്നു അഭിഷേക് ബച്ചൻ പങ്കുവെച്ചത്. ഇതു കൂടാതെ കടൽക്കരയിൽ നിന്നു കൊണ്ട് തിരമാലകൾ ആസ്വദിക്കുന്ന വീഡിയോയും അഭിഷേക് പങ്കുവെച്ചിരുന്നു.

ഇതിനുമുമ്പ് ഐശ്വര്യറായ് ബച്ചന്റെ പിറന്നാൾ ആഘോഷിക്കാൻ ഇവർ മാലിദ്വീപിൽ എത്തിയിരുന്നു. താരത്തിന്റെ 48മത്തെ പിറന്നാൾ ആയിരുന്നു മാലിദ്വീപിൽ ആഘോഷിച്ചത്. മകൾ ആരാധ്യയ്ക്കും ഭർത്താവ് അഭിഷേക് ബച്ചനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം ഐശ്വര്യ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നത്തേയും പോലെ അതീവ സുന്ദരിയായിട്ടായിരുന്നു പിറന്നാൾ ദിനത്തിൽ ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്.

1994ൽ ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ ഇന്ത്യയുടെ അഭിമാന താരമാണ് ഐശ്വര്യ റായി ബച്ചൻ. മണിരത്നം സംവിധാനം ചെയ്ത “ഇരുവർ” എന്ന തമിഴ് ചിത്രത്തിലൂടെ മോഹൻലാലിൻറെ നായികയായി അഭിനയരംഗത്തേക്ക് ചുവടുവെച്ച ഐശ്വര്യറായി, “കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ”, “ജീൻസ്”, “എന്തിരൻ” തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. “ഓർ പ്യാർ ഹോ ഗയ” എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച താരം സൗന്ദര്യത്തോടൊപ്പം അഭിനയമികവും ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു.

“ഹം ദിൽ ദേ ചുകേ സനം”, “ദേവദാസ്”, “ഗുരു”, ” ജോധാ അക്ബർ”, “മുഹബത്തേൻ”, “ഏയ് ദിൽ ഹേ മുഷ്‌കിൽ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ഐശ്വര്യ റായി ബച്ചൻ 2007 ലായിരുന്നു അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത്. ഇവരുടെ ഏക മകൾ ആണ് ആരാധ്യ ബച്ചൻ. ജീവകാരുണ്യ പ്രവർത്തനങ്ങളിലും വളരെ സജീവമാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു 2007ഏപ്രിൽ 20നായിരുന്നു ബോളിവുഡ് സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന ആ താരവിവാഹം.

“ഉംറാവോ ജാൻ”, “ഗുരു”, “കുച്ച് ന കഹോ”, ” രാവൺ”, “ധൂം 2” എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് അഭിഷേകും ഐശ്വര്യയും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അനുരാഗ് കശ്യപ് നിർമ്മിക്കുന്ന “ഗുലാബ് ജാമുൻ” എന്ന ചിത്രത്തിൽ വീണ്ടും ഒന്നിക്കുകയാണ് ഇവർ. മണിരത്നം സംവിധാനം ചെയ്യുന്ന “പൊന്നിയിൻ സെൽവൻ” ആണ് ഐശ്വര്യ നായിക ആയെത്തുന്ന ഏറ്റവും പുതിയ ചിത്രം. വിക്രം, പ്രഭു, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങി വലിയ താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top
$(".comment-click-11504").on("click", function(){ $(".com-click-id-11504").show(); $(".disqus-thread-11504").show(); $(".com-but-11504").hide(); });
$(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });