Movlog

Kerala

മലവെള്ളപ്പാച്ചലിൽ ഒഴുകിയെത്തിയ തേക്ക് അലമാര തള്ളി കരയ്‌ക്കെത്തിച്ചപ്പോൾ കണ്ട കാഴ്ച ! പിന്നീട് നടന്നത് കണ്ടോ ?

മഴക്കാലം കഴിഞ്ഞു ഇനി പ്രളയത്തെ കുറിച്ചുള്ള ആശങ്കകൾ വേണ്ടെന്ന് മലയാളികൾ ആശ്വസിച്ചു ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി നിർത്താതെ പെയ്ത ഒറ്റമഴയിൽ കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്. 2018ലെ പ്രളയം കഴിഞ്ഞപ്പോൾ ഇനി 100 വർഷം കഴിഞ്ഞാൽ മാത്രമേ ഇങ്ങനെയൊരു പ്രളയം ഉണ്ടാവുകയുള്ളൂ എന്ന് പറഞ്ഞ് ആശ്വസിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത വർഷം തന്നെ കേരളത്തിൽ വീണ്ടും പ്രളയം ഉണ്ടാകുന്നത്. കഴിഞ്ഞ 30 വർഷങ്ങളായി അറബിക്കടലിൽ ചുഴലികാറ്റുകൾ രൂപപ്പെടുന്നുണ്ട് എങ്കിലും 2017 ലാണ് ഓഖി എന്ന ചുഴലിക്കാറ്റ് കേരളത്തിന്റെ തീരങ്ങളിൽ ആഞ്ഞടിക്കുന്നത്.

കേരളത്തിന്റെ തീരത്തിന് സമീപത്തു കൂടെ ചുഴലികാറ്റുകൾ എല്ലാ വർഷവും കടന്നു പോകും എങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങൾ മാത്രമായിട്ടാണ് കേരളത്തിന്റെ കാലാവസ്ഥയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത്. കേരളത്തിനെ മുക്കി കളയുന്ന രീതിയിൽ കുറച്ചു വർഷങ്ങളായി പ്രളയമുണ്ടാവുന്നത്. സംസ്ഥാനത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. കോറോണയുടെ പ്രതിസന്ധികൾക്കിടയിൽ മഴക്കാലം കഴിഞ്ഞതോടെ ഇത്തവണ എങ്കിലും പ്രളയത്തെ കുറിച്ചുള്ള ആശങ്കകൾ വേണ്ടെന്ന് കരുതി ഇരിക്കുമ്പോൾ ആണ് അതിശക്തമായ മഴ സംസ്ഥാനത്ത് എത്തുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്ത മഴയിൽ വ്യാപകമായ നഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും വെള്ളം കയറിയും ഉരുൾപൊട്ടലിലും എല്ലാം നാശനഷ്ടങ്ങൾ കൂടാതെ ഒരുപാട് മരണങ്ങളും ഉണ്ടായിരിക്കുകയാണ്. പ്രളയവും കൊറോണയും ആയി വളരെ വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സംസ്ഥാനം ഇപ്പോൾ കടന്നു പോകുന്നത്.

കോട്ടയം ജില്ലയിൽ ശക്തമായി പെയ്ത മഴയിലും ഉരുൾപൊട്ടലിലും കുട്ടികൾ അടക്കം ഉള്ള ഒരുപാട് ആളുകൾ ആണ് മരണപ്പെട്ടത്. ഒരുപാട് പ്രദേശങ്ങളിൽ വലിയ രീതിയിൽ ഉള്ള നാശനഷ്ടങ്ങൾ ആണ് ഉണ്ടായത്. പ്രളയത്തിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ സാധനങ്ങൾ തിരികെ ലഭിച്ചതിന്റെ സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ആലപ്പുഴ ജില്ലയിലെ കിടങ്ങരപുഴയിൽ വലവീശാൻ ഇറങ്ങിയതായിരുന്നു മണ്ണൂത്തറ ഷാജിയും കൂട്ടരും. എന്നാൽ ഒഴുകി വന്നത് തേക്കിന്റെ അലമാര ആയിരുന്നു. ഷാജിയും സംഘവും അലമാര കരയ്ക്ക് കയറ്റി. അലമാരയ്ക്ക് ഉള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ബാങ്ക് പാസ്ബുക്ക് ഉണ്ടായിരുന്നു. വിലാസം നോക്കിയപ്പോൾ മുണ്ടക്കയം ശാസ് നികുഞ്ജത്തിൽ കണ്ണന്റേത് ആണെന്ന് മനസ്സിലായി. അദ്ദേഹത്തിന്റെ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു. അങ്ങനെ 16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയ അലമാര സ്വന്തം വീട്ടിൽ തിരിച്ചെത്തി. കണ്ണന്റെ സഹോദരൻ സാബുവിന് 30 വർഷം മുമ്പ് സമ്മാനമായി ലഭിച്ച അലമാര ആയിരുന്നു ഇത്.

പ്രളയത്തിന്റെ ആറാം ദിവസം കണ്ണനും ഭാര്യ സെൽവിക്കും ആധാരം തിരിച്ചുകിട്ടി. മുണ്ടക്കയം പാലത്തിനു സമീപമാണ് ഇവരുടെ താമസം. ആലപ്പുഴ ചേന്നങ്കരി ആര്യഭവൻ ബേബിക്ക് ആണ് ഇന്നലെ പുഴയിൽ നിന്നും ബാഗ് ലഭിച്ചത്. നെടുമുടിയിൽ നിന്നും വേണാട്ട് ഭാഗത്തേക്ക് വള്ളത്തിൽ പോകുന്നതിനിടെ ചേന്നങ്കരി പാലത്തിൽ ഉടക്കിയ നിലയിൽ ആണ് ബാഗ് കണ്ടെത്തിയത്.സിഎസ്ഡിഎ സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷിന്റെ സഹായത്താൽ ബാഗ് കണ്ണന് കൈമാറി. സാധനങ്ങൾ നഷ്ടപ്പെട്ടു പോയവർ ഇതുപോലെ ഒരിക്കൽ അവരുടെ സാധനങ്ങളും തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top