സഭ പുറത്താക്കുന്നതിന് മുമ്പ് തന്നെ തന്റെ അഭിമാനം സംരക്ഷിക്കാൻ ആയി പുറത്തേക്കിറങ്ങി ഒരു കന്യാസ്ത്രീയുടെ ജീവിതം തുടരുകയാണ് സിസ്റ്റർ ജെസ്മി. കാതോലിക്‌സിനു രണ്ടു ജീവിത രീതികൾ ആണുള്ളത്. ഒന്ന് വിവാഹം കഴിക്കുക, രണ്ടാമത്തേത് കന്യാസ്ത്രീയോ, പള്ളിയിൽ അച്ഛനോ ആവുക. എന്നാൽ ഇതൊന്നുമല്ലാതെ മൂന്നാമത്തെ ഒരു പാത സ്വീകരിച്ചിരിക്കുകയാണ് സിസ്റ്റർ ജെസ്മി. സഭയിൽ നിന്നും ഒരുപാട് ദുരനുഭവങ്ങൾ ഏറ്റുവാങ്ങിയ സിസ്റ്റർ ജെസ്മി സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നത് തന്റെ 52 മത്തെ വയസിലാണ്.
അത് കൊണ്ട് തന്നെ വരും തലമുറയിലെ മാതാപിതാക്കളോട് മക്കൾക്ക് അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും, മുന്നോട്ടുള്ള ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കണം ഉള്ള സ്വാതന്ത്ര്യം നൽകണം എന്ന് സിസ്റ്റർ പറയുന്നു.എല്ലാ ദൈവങ്ങളും ഒന്നാണ്. എല്ലാം ഒരു ശക്തി മാത്രമാണ്. ശീലങ്ങൾ കാരണം ഓരോ ആളുകളും ദൈവത്തെ ശിവൻ, അയ്യപ്പൻ, ജീസസ്, അല്ലാഹു എന്നെല്ലാം വിളിക്കുന്നു എന്ന് മാത്രം. ഈ തിരിച്ചറിവ് സിസ്റ്ററിന് ലഭിച്ചത് സഭയ്ക്ക് പുറത്തു കടന്നതിനു ശേഷം ആണ്.
എന്നാൽ സഭയിൽ ഉണ്ടാകുന്ന സമയത്ത് തന്നെ ഉന്നതനായ ഒരു അച്ഛൻ സിസ്റ്റർ ജെസ്മിയോട് പറഞ്ഞിട്ടുണ്ടെത്രെ, യേശു എന്നത് ഒരു നന്മ നിറഞ്ഞ മനുഷ്യൻ ആണെന്നും അദ്ദേഹത്തെ സഭയുടെ ലാഭങ്ങൾക്ക് വേണ്ടി ദൈവമായി കണക്കകുയാണെന്നും എല്ലാം, എന്നാൽ അതൊന്നും അന്ന് മനസ്സിലാക്കാൻ ഉള്ള തിരിച്ചറിവ് സിസ്റ്റർ ജെസ്മിക്ക് ഉണ്ടായിരുന്നില്ല. ദൈവത്തിന്റെ ശക്തി ഉള്ളിൽ ഉള്ളത് കൊണ്ടും ആ ദൈവം തന്നെ മറ്റുള്ളവരെ സേവിക്കാൻ പ്രേരിപ്പിക്കുന്നത് കൊണ്ടും ആണ് ഇപ്പോഴും സിസ്റ്റർ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്.
ഒരിക്കൽ ഒരു പള്ളിയിൽ അച്ഛന് മുന്നിൽ പൂർണമായി ഉടുതുണി ഇല്ലാതെ നിൽക്കേണ്ടി വന്ന ദുരനുഭവങ്ങളും സിസ്റ്റർ ജെസ്മി പങ്കു വെക്കുന്നു. 28 വയസായിരുന്നു അന്ന് പ്രായമെങ്കിലും അന്നത്തെ ഭയവും, അറിവില്ലായ്മയും കാരണം അ ച്ഛ ൻ പറഞ്ഞത് പോലെ സിസ്റ്റർക്ക് ചെയ്യേണ്ടി വന്നു. പിന്നീടു നടന്ന കാര്യങ്ങളെ കുറിച്ച് സിസ്റ്റർ ചുവടെ ചേർത്തിരിക്കുന്ന വീഡിയോയിൽ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ മഠത്തിലെ ഒരു സീനിയർ സിസ്റ്ററിൽ നിന്നുമുണ്ടായ ദുരനുഭവം സിസ്റ്റർ ജെസ്മി പങ്കു വെച്ചു. ആ സിസ്റ്ററിനൊപ്പമുള്ള യാത്രയിൽ ആയിരുന്നു ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത അനുഭവം ഉണ്ടായത്.
ചുണ്ടിൽ ചുംബിക്കുന്നത് മുതൽ പല രീതിയിലും പല വട്ടം ആ സീനിയർ സിസ്റ്റർ ജെസ്മിയെ ഉപയോഗിച്ചു. ഒരിക്കൽ മഠത്തിൽ ഒരു ഫാദർ വന്നപ്പോൾ തന്റെ വിഷമങ്ങൾ എല്ലാം സിസ്റ്റർ ജെസ്മി ഫാദറിനോട് തുറന്നു പറഞ്ഞു. എന്തുകൊണ്ടാണ് ദൈവം തന്റെ പ്രാർത്ഥന കേൾക്കാത്തത് എന്ന് ചോദിച്ചപ്പോൾ, ഒരു പുരുഷനെ സ്ത്രീ ആക്കണം എന്ന് പ്രാർത്ഥിക്കുന്നത് പോലെ അസാധ്യമായ ഒരു കാര്യം ആണ് സിസ്റ്റർ പ്രാർത്ഥിക്കുന്നത് എന്ന് ഫാദർ പറയുകയായിരുന്നു. ആ സിസ്റ്റർ പിന്നീട് ബ്ര സ്റ്റ് ക്യാൻസർ വന്നു മരിക്കുകയായിരുന്നു.
ഈ സംവിധാനത്തിൽ ഒരു നവീകരണത്തിന് വേണ്ടിയാണ് സിസ്റ്റർ ജെസ്മി പുറത്തേക്കിറങ്ങി പുസ്തകം എഴുതിയതും, ഒരുപാട് പ്രസംഗം ചെയ്തതും എല്ലാം. എന്നാൽ സ്ഥിതികൾ കൂടുതൽ വഷളാവുകയാണ് എന്നാണ് സിസ്റ്റർ ജെസ്മിയുടെ അഭിപ്രായം. കാരണം കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുകയല്ല മറിച്ച് പിന്തുണയ്ക്കുകയാണ് പള്ളി ചെയ്യുന്നത്. ഉദാഹരണമായി പറയുന്നത് തന്നെ ജനങ്ങളുടെയും, ദൈവത്തിന്റെയും സേവകരായി എത്തുന്ന അച്ചന്മാർക്ക് എന്തിനു വേണ്ടിയാണ് ഇത്ര ലക്ഷ്വറി ജീവിതം നയിക്കാൻ ഉള്ള സാഹചര്യം സഭ ഉണ്ടാക്കി കൊടുക്കന്നത് എന്ന് തന്നെയാണ്. സ്വത്തിന്റെ അതിപ്രസരം എല്ലായിടത്തും കാണുവാൻ സാധിക്കുന്നുണ്ട് എന്നും സിസ്റ്റർ കൂട്ടി ചേർക്കുന്നു.
മഠത്തിൽ നിന്നും പുറത്തേക്കിറങ്ങി പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം ആണ് ലൂസി കളപ്പുരക്കലിനെ പോലുള്ളവരുടെ തുറന്നുപറച്ചിലുകൾ പുറത്തു വരുന്നത്. ഈ മാറ്റത്തെ ഒരുപാട് പ്രതീക്ഷയോടെ ആണ് സിസ്റ്റർ ജെസ്മി നോക്കി കാണുന്നത്. മഠത്തിൽ നിന്നും പുറത്തേക്ക് വരുമ്പോൾ സിസ്റ്റർ ജെസ്മിക്ക് രക്ഷകർ ആയെത്തിയവരിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും സിസ്റ്റർ തുറന്നു പറയുന്നു. ഇപ്പോഴും തിരുസഭയ്ക്ക് അകത്ത് നടക്കുന്ന ഒരുപാട് ദുരനുഭവങ്ങൾ അവിടെ തന്നെ അടിച്ചമർത്തപ്പെടുകയാണ് എന്ന് തന്നെയാണ് സിസ്റ്റർ ജെസ്മി സൂചിപ്പിക്കുന്നത്. ഇതൊന്നും ചോദ്യം ചെയ്യാതെ തെറ്റ് ചെയ്യുന്നവരെ സഭ സംരക്ഷിക്കുന്ന സ്ഥിതി ആണ് പുറത്ത് കാണിക്കുന്നത്.
