Movlog

Faith

ഗായകൻ സോമദാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് മലയാളക്കര.

പ്രശസ്ത ഗായകനും ബിഗ് ബോസ് മലയാളം സീസൺ 2 താരവുമായ സോമദാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും. കോവിഡ് ബാധിതനായിരുന്ന സോമദാസ് ചികിത്സയിലിരിക്കെ ആണ് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വച്ച് ഈ ലോകത്തോട് വിട പറഞ്ഞത്. മലയാളകരയ്ക്ക് നല്ലൊരു ഗായകനും സുഹൃത്തുക്കൾക്ക് നല്ലൊരു ചങ്ങാതിയും കുടുംബത്തിനു നല്ലൊരു അച്ഛനെയും ഭർത്താവിനെയും ആണ് ഇതോടെ നഷ്ടമായത്.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സോമുവിന് നിരവധി ആരാധകരും സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു. “നേരിൽ കാണാൻ സാധിച്ചിട്ടില്ല പക്ഷേ പാട്ടുകൾ ഒരുപാട് ഇഷ്ടമായിരുന്നു സോമു താങ്കളുടെ, ആദരാഞ്ജലികൾ”, എന്ന് നടി അശ്വതി പ്രതികരിച്ചു. “സോമു ചേട്ടാ” എന്ന മുറിവേറ്റ വാക്കുകളിലൂടെ ആണ് വീണ സോമുവിന് ആദരാഞ്ജലികൾ നേർന്നത്. ബിഗ് ബോസ് സീസൺ 2വിനു ശേഷവും സോമദാസുമായി സൗഹൃദം ഉണ്ടായിരുന്നു എന്ന് അവതാരകയും നടിയുമായ എലീന പടിക്കൽ പറയുന്നു.

എലീനയുടെ വിവാഹ നിശ്ചയത്തിന്റെ സമയം സോമദാസ്‌ ആശുപത്രിയിലായിരുന്നു. കാര്യങ്ങൾ വിളിച്ച് അന്വേഷിക്കുകയും രക്തം ആവശ്യം വന്ന ഘട്ടങ്ങളിൽ സുഹൃത്തുക്കൾ വഴി സഹായം ചെയ്തു നൽകാനും എലീനയ്ക്ക് കഴിഞ്ഞു. തിരിച്ചുവരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. മക്കളെ ഒരുപാട് സ്നേഹിക്കുന്ന ഒരു അച്ഛനായിരുന്നു സോമദാസ്‌ എന്നും അദ്ദേഹത്തിനെ ഓർക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം വരുന്നത് കണ്ണാനകണ്ണേ എന്ന ഗാനമാണ് എന്ന് താരം കൂട്ടിച്ചേർത്തു. “വിശ്വസിക്കാൻ കഴിയുന്നില്ല സോമു” എന്ന വാക്കുകളിലൂടെയാണ് ആര്യ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. “സ്റ്റാർ മാജിക്”ൽ അടുത്തിടെ സോമദാസ് പങ്കെടുത്ത നിമിഷങ്ങളും കുറുപ്പിനൊപ്പം ആര്യ പങ്കുവെച്ചു.

കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സോമദാസ്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവ് ആയെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റാൻ ഇരിക്കുമ്പോൾ ആണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കുമ്പോഴാണ് പ്രിയ ഗായകനു അന്ത്യം സംഭവിച്ചത്. പ്ര സ്റ്റേജ് ഷോയ്ക്ക് പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസനു കോവിഡ് ബാധിക്കുന്നത്. അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സോമദാസ് തുടർന്ന് ആശുപത്രിക്കിടക്കയിൽ തന്നെയായിരുന്നു. മദ്യപിക്കാൻ പാടില്ലായിരുന്നിട്ടും ഷോ കഴിഞ്ഞതിനു ശേഷം സോമു മദ്യപിച്ചത് നില കൂടുതൽ സങ്കീർണ്ണമാക്കി എന്നും കരുതുന്നു. മദ്യപിക്കരുത് എന്ന് ഡോക്ടർമാരുടെ നിർദ്ദേശം ഉണ്ടായിരുന്നിട്ടും സോമദാസ് മദ്യപിച്ചത് ലിവറിന്റെ ആരോഗ്യത്തെ ദോഷമായി ബാധിച്ചെന്ന് സോമദാസിനോട് ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top