Movlog

Health

ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് പിന്നിലെ യഥാർത്ഥ വില്ലൻ ഇതാണ് ! തീർച്ചയായും അറിഞ്ഞിരിക്കുക

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം ആണ് ഹൃദയം. ഹൃദയമിടിപ്പ് നിൽക്കുമ്പോൾ ഒരു മനുഷ്യ ജീവൻ ഇല്ലാതാകുന്നു. ഒരിക്കൽ ഹൃദ്രോഗം ഉണ്ടായാൽ വീണ്ടും ഹൃദ്രോഗങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ബ്ലോക്ക്, സ്ട്രോക്ക്, കിഡ്‌നി സ്റ്റോൺ എന്ന് തുടങ്ങിയ അസുഖങ്ങൾ ഒരിക്കൽ പിടിപെട്ടാൽ വീണ്ടും ഉണ്ടാവാനുള്ള സാദ്ധ്യതകൾ വളരെ കൂടുതൽ ആണ്. അത് കൊണ്ട് തന്നെ ഇത്തരം അസുഖങ്ങളെ നിസാരവൽക്കരിക്കാൻ പാടില്ല. ഹൃദയ സംബന്ധമായ പ്രശനങ്ങൾ ഒരിക്കലും നിസാരമായ ബ്ലഡ് ടെസ്റ്റുകളിലൂടെ കണ്ടു പിടിക്കാൻ ആവില്ല.

യു എസ് പോലുള്ള രാജ്യങ്ങളിൽ ആദ്യമേ ഇത്തരം അസുഖങ്ങളെ കുറിച്ച് കണ്ടു പിടിക്കുന്നത് ജനറ്റിക് ഡീകോഡിങ് വഴിയാണ്. എത്രാമത്തെ വയസിൽ ഏതു രോഗം വരുമെന്ന് പോലും ഇതിലൂടെ കണ്ടു പിടിക്കാൻ സാധിക്കും. ബ്ലഡ് ടെസ്റ്റിലൂടെയോ, മുടിയിഴകൾ പരിശോധിച്ചോ ഇത് ചെയ്യാവുന്നതാണ്. പ്രശസ്ത താരം ആഞ്ജലീന ജോളി ജനറ്റിക് ഡീക്കോഡിങ്ങിലൂടെ മൂന്നു വർഷത്തിന് ശേഷം ബ്രെസ്റ്റ് കാൻസർ ഉണ്ടാകുമെന്നു കണ്ടു പിടിച്ചു നേരത്തെ തന്നെ ബ്രെസ്റ്റ് റിമൂവ് ചെയ്തു സുരക്ഷ ഉറപ്പു വരുത്തി. അതിനാൽ നമ്മുടെ ശരീരത്തെ മനസിലാക്കി തിരിച്ചറിഞ്ഞിട്ടു വേണം നമുക്ക് വേണ്ട ജീവിതശൈലിയും ഭക്ഷണരീതികളും തിരഞ്ഞെടുക്കാൻ.

വ്യായാമം ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം വരുന്ന ഒരുപാട് പേരെ കുറിച്ച് നമുക്കറിയാം. പലപ്പോഴും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് അത്തരം കാർഡിയാക് വ്യായാമങ്ങൾ ചെയ്യാൻ പാടുള്ളതല്ല. എന്നാൽ ഇതറിയാതെ അവർ അമിതമായി വ്യായാമം ചെയ്യുമ്പോൾ വിപരീത ഫലം ആണ് ഉണ്ടാവുന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ആദ്യം ചെയ്യേണ്ടത് വണ്ണം നിയന്ത്രിക്കുക എന്നതാണ്. അമിത വണ്ണം ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾക്ക് ഇടയാകുന്നു. ഫാറ്റി ലിവർ ഉണ്ടാവുമ്പോൾ ഹാർട്ടിന് ബ്ലോക്കുണ്ടാക്കാൻ ഉള്ള സാധ്യതകളും കൂടുതൽ ആണ്. വ്യായാമം കുറയുന്നതിനനുസരിച്ച് ശരീരത്തിലേക്കുള്ള ഓക്സിജന്റെ അളവ് കുറയും. മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങൾ നിയന്ത്രിക്കുക. ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒരു ഘടകം ആണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഫിഷ് ഓയിൽ ക്യാപ്സ്യൂൾ, ഫ്‌ലാക്സ് ഓയിൽ കാപ്സ്യുൽ, വാൾനട്ട് എന്നിവ കഴിക്കുന്നത് ഉത്തമമമാണ്. ലൈക്കോപീൻ എന്ന ആന്റി ഓക്സിഡന്റ് ഹാർട്ടിന്റെ പ്രശ്നങ്ങൾക്കും കാൻസർ പ്രതിരോധിക്കാനും സഹായിക്കും. തക്കാളിയിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് ലൈക്കോപ്പീൻ ആണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top