Movlog

Technology

കറണ്ട് ബില്ല് ഇരട്ടിയാകും.വീട്ടിൽ ഫ്രിഡ്‌ജ്‌ ഉള്ളവർ ശ്രദ്ധിക്കുക.എല്ലാവരും ഉടൻ ഇക്കാര്യം ചെയ്യുക – വായിച്ചതിനു ശേഷം മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കു

വീട്ടിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കേരള സംസ്ഥാന വൈദ്യുത ബോർഡ് നൽകുന്ന വളരെ ഉപകാരപ്രദമായ ഒരു അറിയിപ്പ് ആണ് ഇത്. പുതുതായി റെഫ്രിഡ്ജറേറ്റർ വാങ്ങിക്കുന്നവർ പ്രധാനമായും ഇത് ശ്രദ്ധിക്കണം. ഫ്രിഡ്ജ് വാങ്ങുമ്പോൾ ആവശ്യത്തിന് മാത്രം വലിപ്പം ഉള്ള, ഊർജക്ഷമത കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കാൻ എല്ലാവരും ശ്രദ്ധിക്കണം. നാല് പേർ അടങ്ങിയ ഒരു കുടുംബമാണെങ്കിൽ 165 ലിറ്റർ ശേഷിയുള്ള ഒരു ഫ്രിഡ്ജ് മതിയാകും. ഫ്രിഡ്ജിനു വലിപ്പം കൂടും തോറും വൈദ്യുതി ചിലവും വർധിക്കും.

ഫ്രിഡ്ജിന്റെ വൈദ്യുതി ഉപയോഗം അറിയുന്നതിന് ഫ്രിഡ്ജിന്റെ ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി സ്റ്റാർ ലേബൽ അഥവാ BEE സ്റ്റാർ ലേബൽ ഉണ്ടോ എന്ന് പരിശോധിക്കുക. പുതിയ ഫ്രിഡ്ജുകളിൽ എല്ലാം ഇത് കാണുവാൻ സാധിക്കും. 5 സ്റ്റാർ ഉള്ള 240 ലിറ്റർ റഫ്രിജറേറ്റർ വർഷം 385 യുണിറ്റ് വൈദ്യുതി ഉപയോഗിക്കും. രണ്ടു സ്റ്റാർ ഉള്ളവ വർഷം 706 യൂണിറ്റാണ് ഉപയോഗിക്കുന്നത്. സ്റ്റാർ അടയാളങ്ങൾ ഇല്ലാത്ത പഴയ ഫ്രിഡ്ജുകൾ വർഷം 900 യുണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. അതായത് ഫ്രിഡ്ജിന്റെ സ്റ്റാർ അടയാളം കൂടിയാൽ വൈദ്യുതി ഉപയോഗം കുറയും എന്നാണ് അർത്ഥം.ഫ്രിഡ്ജിന്റെ സ്റ്റാർ വാല്യൂ കൂടുന്നതിനോടൊപ്പം അതിന്റെ വിലയും വർദ്ധിക്കും.കൂടുതൽ സ്റ്റാർ അടങ്ങിയ ഫ്രിഡ്ജ് വാങ്ങുമ്പോൾ ചിലവിടുന്ന അധിക തുക തുടർന്ന് വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടു മൂന്ന് വർഷത്തിനുള്ളിൽ തന്നെ ലാഭിക്കാൻ സാധിക്കും. ഇത് നിങ്ങൾക്ക് സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കുന്നത്.

അമിതമാകുന്ന വൈദ്യുത ബില്ല് തടയാൻ വീട്ടിൽ ഫ്രിഡ്ജ് ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഫ്രിഡ്ജിനു ചുറ്റും വായുസഞ്ചാരം ഉറപ്പ് വരുത്തുക, ഫ്രിഡ്ജിന്റെ വാതിൽ ഭദ്രമായി അടച്ച് തണുപ്പ് പുറത്തേക്ക് പോകുന്നില്ല എന്ന് ഉറപ്പ് വരുത്തുക,ആഹാര സാധനങ്ങൾ ചൂടറിയതിനു ശേഷം മാത്രം ഫ്രിഡ്ജിലേക്ക് എടുത്ത് വെക്കുക, ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് തുറക്കുന്നതും അടയ്ക്കുന്നതും ഒഴിവാക്കുക, സാധനങ്ങൾ എടുക്കാൻ ആയി ഫ്രിഡ്ജ് അധിക നേരം തുറന്ന് വെക്കാതിരിക്കുക, ഫ്രിഡ്ജിൽ അമിതമായി സാധനങ്ങൾ വെക്കരുത്, ആഹാരസാധനങ്ങൾ അടച്ചു വെച്ച് മാത്രം ഫ്രിഡ്ജിൽ വെക്കുക, ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത് ഒഴിവാക്കുക. ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നതോടെ വൈദ്യുത ബിൽ കുറയ്ക്കാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top