Movlog

Health

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ തീർച്ചയായും ഈ കാര്യങ്ങൾ സൂക്ഷിക്കുക

ഇന്ന് വളരെ സാധാരണമായി കേൾക്കുന്ന ഒരു രോഗമാണ് ഹൈപ്പർ ടെൻഷൻ അഥവാ ഉയർന്ന രക്ത സമ്മർദം. തിരക്കേറിയ ഈ ലോകത്ത് മത്സരബുദ്ധിയോടെ കാര്യങ്ങൾ ചെയ്യുന്ന ആളുകൾക്കിടയിലും പ്രയാസമേറിയ സാഹചര്യങ്ങളിലൂടെയും കടന്നു പോകുമ്പോൾ സമ്മർദ്ദം ഉണ്ടാവുക സാധാരണമാണ്. രക്തം പമ്പ് ചെയ്‌ത്‌ രക്തക്കുഴലുകളിലൂടെ ശരീരം മുഴുവൻ രക്തം എത്തിക്കുന്ന അവയവം ആണ് ഹൃദയം. ഇങ്ങനെ പ്രവർത്തിക്കുന്നതിനായി ഒരു നിശ്ചിത സമ്മർദം ആവശ്യമുള്ളതാണ്. എന്നാൽ അതിനേക്കാൾ സമ്മർദം ഉയരുന്നതിനെ ആണ് ഹൈപ്പർടെൻഷൻ അഥവ ഉയർന്ന രക്തസമ്മർദം എന്ന് പറയുന്നത്.

140 സിസ്റ്റോളിക് സമ്മർദവും 90 ഡയസ്റ്റോളിക് സമ്മർദവും ആണ് നോർമൽ ആയി കരുതുന്നതെങ്കിലും അത് രോഗിയുടെ പ്രായവും, രോഗവും മറ്റു പല ഘടകങ്ങളും അനുസരിച്ചു മാറ്റം ഉണ്ടാകും. 90 / 140 നു മുകളിൽ സമ്മർദം ഉണ്ടാവുമ്പോൾ ആണ് ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്. ഹൈപ്പർടെൻഷൻ എന്ന രോഗത്തെ രണ്ടായി തരം തിരിക്കാം- പ്രൈമറിയും സെക്കണ്ടറിയും. ഭൂരിഭാഗം രോഗികളിലും കാണുന്ന ഒന്നാണ് പ്രൈമറി രക്ത സമ്മർദം. ജീവിതശൈലി, പാരമ്പര്യം കാരണം വരുന്നതാണ് പ്രൈമറി രക്തസമ്മർദം. അമിത വണ്ണം, മദ്യപാനം, പുകവലി, വ്യായാമക്കുറവ്, സമ്മർദം നിറഞ്ഞ ജീവിതശൈലി, ഉപ്പിന്റെ ഉപയോഗം കൂടുന്നത്, പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് എന്നിവയെല്ലാം ആണ് ഹൈപ്പർ ടെൻഷന്റെ പ്രധാന കാരണങ്ങൾ. 25 നും 50 വയസിനുമിടയിൽ ഉള്ളവർക്കാണ് പ്രൈമറി രക്തസമ്മർദം കണ്ടു വരുന്നത്.

കിഡ്‌നി സംബന്ധമായ പ്രശ്നങ്ങൾ , ഹോർമോൺ വ്യതിയാനങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയ മറ്റു അസുഖങ്ങൾ കാരണം ഉണ്ടാവുന്ന രക്തസമ്മർദത്തെയാണ് സെക്കണ്ടറി രക്തസമ്മർദം എന്ന് പറയുന്നത്. സൈലന്റ് കില്ലർ എന്നാണ് ഹൈപ്പർ ടെൻഷനെ വിശേഷിപ്പിക്കുന്നത്. പ്രത്യേകിച്ചും വലിയ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത എന്നാൽ ഗൗരവമുള്ള ഒരു അസുഖമാണ് ഹൈപ്പർ ടെൻഷൻ. ചിലർക്ക് തലകറക്കം, നടക്കുമ്പോൾ കിതപ്പ്, ഉന്മേഷക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്. ഹൈപ്പർ ടെൻഷൻ കാരണമുള്ള സങ്കീർണതകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ആണ്. ഇത് കാരണം ഹൃദയാഘാതം, സ്‌ട്രോക്, കിഡ്‌നി രോഗങ്ങൾ, കണ്ണ് രോഗങ്ങൾ, തലച്ചോറിൽ നീർക്കെട്ട് എന്നീ മാരകമായ രോഗങ്ങൾ ഉണ്ടാകാം.

യാതൊരു രോഗലക്ഷണമില്ലാത്ത എന്നാൽ ജീവഹാനി വരെ സംഭവിക്കാവുന്ന ഹൈപ്പർ ടെൻഷൻ അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വർഷത്തിൽ ഒരിക്കലെങ്കിലും രക്തസമ്മർദം പരിശോധിക്കുക. കൂടുതൽ ആണെങ്കിൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം ജീവിത ശൈലിയിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയും അല്ലെങ്കിൽ മരുന്നുകൾ എടുക്കുകയും വേണം. ഹൈപ്പർ ടെൻഷൻ ഉള്ളവർ ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കണം. ദിവസവും 6 ഗ്രാം ഉപ്പിൽ കൂടാതെ ശ്രദ്ധിക്കുക. ഉപ്പിന്റെ അംശം കൂടുതൽ ഉള്ള അച്ചാർ, പപ്പടം, പലഹാരങ്ങൾ, ഉപ്പിലിട്ടത് എന്നിവ ഒഴിവാക്കുക. പൊട്ടാസ്യത്തിനെ ഭക്ഷണരീതികളിൽ കൂടുതൽ ഉൾപ്പെടുത്തുക. ഇതിനായി പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക. കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങൾ കഴിക്കുവാൻ ശ്രമിക്കുക, പുകവലി, മദ്യപാനം ഒഴിവാക്കുക, ദിവസേന അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക. ഇതിലൂടെ ഉയർന്ന രക്ത സമ്മർദം നിയന്ത്രിക്കാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top