Movlog

Health

മുടി തഴച്ചു വളരാൻ ഇതാ ഒരു എളുപ്പ മാർഗം.

ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. മലിനീകരണം, ജീവിതശൈലിയിലും ഭക്ഷണരീതികളും വന്ന മാറ്റങ്ങൾ ഇതെല്ലം ആണ് മുടികൊഴിച്ചിലിനു പ്രധാന കാരണങ്ങൾ. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് ആളുകൾക്ക് മുടി കൊഴിച്ചിൽ ഉണ്ടാവുകയും കഷണ്ടി രൂപപ്പെടുകയും ചെയ്യുന്നു. മുടി കൊഴിയുന്നത് ഒരു സൗന്ദര്യ പ്രശ്നം ആണെങ്കിലും അത് ആളുകളുടെ ആത്മവിശ്വാസത്തെ കൂടി തളർത്തുന്നു. മുടി തഴച്ചു വളരാൻ വില കൂടിയ ഷാംപൂകളും മരുന്നുകളും ഉപയോഗിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലൂടെ പാർശ്വഫലങ്ങളും ഉണ്ടാവുന്നു. പ്രകൃതിദത്തമായ മാർഗങ്ങൾ ആണ് മുടിയുടെ സംരക്ഷണത്തിന് അത്യുത്തമം.

നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണുന്ന ആരിവേപ്പ് കേശസംരക്ഷണത്തിന് മികച്ചതാണ്.മുടി തഴച്ചു വളരാൻ മാത്രമല്ല മുടിയിലെ താരൻ അകറ്റാനും ആരിവേപ്പിന്റെ ഇല ഉത്തമമാണ്. ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ പോകുവാൻ പഠിച്ച പണി മുഴുവനും നോക്കുന്നവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. താരൻ അകലുക മാത്രമല്ല മുടി നന്നായി തഴച്ചു വളരുകയും ചെയ്യും. ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒരു ഇലയാണ് ആരിവേപ്പ്. തലയിലെ ചൊറിച്ചിൽ അകറ്റാനും കേശസംരക്ഷണത്തിനും ഉത്തമം ആണിത്.

ഒരു പിടി ആരിവേപ്പിന്റെ ഇല വെള്ളത്തിൽ ഇട്ടു അതിന്റെ സത്ത് മുഴുവൻ വെള്ളത്തിലേക്ക് ഇറങ്ങുന്നത് വരെ തിളപ്പിക്കുക. തിളപ്പിച്ചതിനു ശേഷം അടുത്ത ദിവസം വരെ ഈ ഇല ആ വെള്ളത്തിൽ നിർത്തുക. അടുത്ത ദിവസം ഇല കളഞ്ഞ് ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ഈ വെള്ളം കൊണ്ട് മുടി കഴുകുമ്പോൾ ഷാംപൂവും സോപ്പും ഒന്നും ഉപയോഗിക്കരുത്. വെറും രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്യുന്നതിലൂടെ താരൻ പൂർണമായും മാറുകയും മുടി തഴച്ചു വളരുകയും ചെയ്യും. ഇത് ഒരിക്കലും ഫ്രിഡ്‌ജിൽ വെച്ച് ഉപയോഗിക്കരുത്. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ആരിവേപ്പിന്റെ വെള്ളം ശീലമാക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top