Movlog

Health

മുഖത്തെ കറുത്ത പാടുകൾ അകറ്റാനുള്ള എളുപ്പമാർഗം

സൗന്ദര്യം ഇഷ്ടമില്ലാത്തവർ ആയി ആരുമുണ്ടാവില്ല. കൗമാരക്കാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു വന്നു പോയതിനു ശേഷം അവിടെ പാടുകൾ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. അത് പോലെ വെയിൽ അധികം കൊള്ളുമ്പോൾ മുഖത്ത് കരുവാളിപ്പ് ഉണ്ടാവുന്നതും പലരും നേരിടുന്ന സൗന്ദര്യ പ്രശ്നങ്ങളാണ്. ഇത് പോലുള്ള സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ആയി വില കൂടിയ ക്രീമുകളും ലോഷനുകളും ഉപയോഗിക്കേണ്ടതില്ല. ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്ന മിക്ക ആളുകൾക്കും നിരാശ ആണ് ഫലം. മാത്രമല്ല കെമിക്കൽ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നതിലൂടെ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതി ദത്തമായ മാർഗങ്ങൾ ആണ് എന്നും ഉചിതം. ഇത്തരം പാടുകൾ അകറ്റുന്ന ഒരു ക്രീം വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കാവുന്നതേ ഉള്ളൂ. ഈ ക്രീം തയ്യാറാക്കാൻ ആയി മൂന്നു ചേരുവകൾ മാത്രമാണ് ആവശ്യമുള്ളൂ. ഉലുവ, കസ്തുരി മഞ്ഞൾ, കറ്റാർവാഴ എന്നിവയാണ് ഇതിനു വേണ്ട പ്രധാനപ്പെട്ട ചേരുവകൾ. ക്രീം തയ്യാറാക്കാൻ ആയി രണ്ടു ടേബിൾസ്പൂൺ ഉലുവ ചെറുതായി ചതച്ചെടുക്കുക. ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചതച്ച ഉലുവ അതിലേക്ക് ഇടുക. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. ഇത് പത്തു മിനിറ്റ് നേരത്തേക്ക് ചൂടാക്കുക. ഉലുവയുടെ സത്ത് മുഴുവൻ ആ വെള്ളത്തിലേക്ക് ആയതിനു ശേഷം ഇത് തണുക്കാൻ വിടുക.

തണുത്തതിനു ശേഷം ഒരു ബൗളിലേക്ക് അരിച്ചെടുക്കുക. രണ്ടു ടേബിൾ സ്പൂൺ ഉലുവയുടെ വെള്ളം, കസ്തുരി മഞ്ഞളും, ഒരു ടീസ്പൂൺ കറ്റാർവാഴയുടെ ജെല്ലും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ക്രീം രൂപത്തിൽ ആക്കുക. ഇത് ഒരു മൂന്നു ദിവസം വരെ ബോട്ടിലിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്. ദിവസവും രാത്രി ആണ് ഈ ക്രീം ഉപയോഗിക്കേണ്ടത്. ക്രീം ഉപയോഗിക്കുന്നതിനു മുമ്പ് നല്ലത് പോലെ ആവി കൊള്ളുക. എന്നിട്ട് സാധാരണ ക്രീം ഉപയോഗിക്കുന്നത് പോലെ നന്നായി തേച്ചു പിടിപ്പിക്കുക. മുഖത്തും കഴുത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. അതിനു ശേഷം നന്നായി മസാജ് ചെയ്യുക. പത്തു മിനിറ്റെങ്കിലും മസാജ് ചെയ്യുക. അതിനു ശേഷം പത്തു മിനിറ്റെങ്കിലും വെഛത്തിനു ശേഷം കഴുകി കളയുക. ദിവസവും രാത്രി ഈ ഉപയോഗിക്കുന്നതിലൂടെ മികച്ച ഫലം ലഭിക്കുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top