Movlog

Kerala

മഞ്ജുവും സിമിയും പിരിഞ്ഞു ! പിരിയാനുള്ള കാരണം വെളിപ്പെടുത്തി – ഞെട്ടിതരിച്ച് ആരാധകർ

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന “വെറുതെ അല്ല ഭാര്യ” എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഇപ്പോൾ സിനിമകളിലും സീരിയലുകളിലും സജീവമായ താരമാണ് മഞ്ജു സുനിച്ചൻ. ശ്വേത മേനോൻ അവതരിപ്പിച്ച “വെറുതെയല്ല ഭാര്യ” എന്ന ഷോയിലെ മികച്ച പ്രകടനത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മഞ്ജു പത്രോസ്, “മറിമായം” എന്ന ഹാസ്യ പരമ്പരയിലൂടെ ആണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും താരം മത്സരാർത്ഥി ആയി എത്തിയിരുന്നു. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2വിൽ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളെ തുടർന്ന് ഒരുപാട് സൈബർ ആക്രമണങ്ങൾ മഞ്ജുവിനെതിരെ ഉയർന്നിരുന്നു.

2013ൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്‌ത “നോർത്ത് 24 കാതം” എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മഞ്ജു പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. “കമ്മട്ടിപ്പാടം”, “ജിലേബി”, “തൊട്ടപ്പൻ”, “മഹേഷിന്റെ പ്രതികാരം” തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. മോഹൻലാൽ നായകൻ ആയ “മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ” എന്ന ചിത്രത്തിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇരുണ്ട നിറത്തിന്റെ പേരിൽ ഒരുപാട് തവണ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട് മഞ്ജു.

ബിഗ് ബോസ്‌ ഹൗസിൽ നിന്നും പുറത്തായതിന് ശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു മഞ്ജു. “ബ്ലാക്കീസ് വ്ലോഗ് ” എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വെക്കാറുണ്ട് മഞ്ജു. സുഹൃത്ത് സിമിയും മഞ്ജുവും ചേർന്നാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഇരുവരും ചേർന്ന് പങ്കു വെക്കുന്ന വീഡിയോകൾക്ക് മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. തനി നാടൻ ശൈലിയിൽ ആണ് ഇരുവരും വീഡിയോകൾ പങ്കു വെക്കാറുള്ളത്. തന്മയത്തോടു കൂടിയുള്ള ഇവരുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. എന്നാൽ കുറച്ചു കാലമായി മഞ്ജു ഒറ്റയ്ക്ക് വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത് ആരാധകർക്കിടയിൽ ആശങ്ക ജനിപ്പിച്ചിരിക്കുകയാണ്.

മഞ്ജുവും സിമിയും അടിച്ചു പിരിഞ്ഞോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സിമി സ്വന്തമായി യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ ആരാധകരുടെ സംശയം ഇരട്ടിച്ചു. എന്നാൽ സിമിയുടെ യൂട്യൂബ് ചാനലിൽ ആദ്യമായി പങ്കു വെച്ച വീഡിയോ മഞ്ജുവിനെ കുറിച്ചായിരുന്നു. സിമിയും മഞ്ജുവും ചേർന്നായിരുന്നു ബ്ലാക്കിസ് വ്ലോഗ് ആരംഭിച്ചിരുന്നത്. എന്നാൽ ബിഗ് ബോസിലേക്ക് മഞ്ജുവിന് ക്ഷണം ലഭിച്ചതോടെ ഒരുമിച്ച് വീഡിയോകൾ ചെയ്യാതെ ആയി. ആ സമയത്ത് സ്വന്തമായി വീഡിയോകൾ ചെയ്യാൻ പലരും സിമിയോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഒരുമിച്ചുള്ള വീഡിയോകൾ എടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ , മഞ്ജു തന്നെയാണ് സിമിയോട് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാൻ ആവശ്യപ്പെട്ടത് എന്ന് സിമി തുറന്നു പറയുന്നു. അല്ലാതെ മഞ്ജു സിമിയെ ഒഴിവാക്കുകയോ അവർ തമ്മിൽ പിരിയുകയോ ഒന്നും അല്ല എന്ന് സിമി കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top